1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2018

അജിത് വെണ്‍മണി: നൂറുകണക്കിന് കലാ പ്രേമികളെ സാക്ഷിയാക്കി പ്രൗഢഗംഭീരമായി അരങ്ങേറിയ യുക്മ ദേശീയ കലാമേളയില്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ 87 പോയിന്റുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി. അസോസിയേഷനുകളില്‍ നിന്നും 56 പോയിന്റ്കരസ്ഥമാക്കിയ കെ സി ഡബ്ല്യൂ എ ക്രോയ്‌ഡോണ്‍ രണ്ടാം സ്ഥാനത്തും ഒപ്പം കലാതിലകപ്പട്ടം ചൂടിയ ശ്രുതി അനില്‍ സൗത്ത് ഈസ്റ്റ് റീജിയന്റെയും അസോസിയേഷന്റെയും അഭിമാനതാരമായി .

കേവലം രണ്ടു വര്ഷം മാത്രമായി യുക്മയുടെ ഭാഗമായ കെ സി ഡബ്ല്യൂ എ അശ്രാന്ത പരിശ്രമത്തിലൂടെയാണ് നേട്ടങ്ങള്‍ കൊയ്തത്,ആദ്യ വര്‍ഷത്തില്‍ റീജിയണല്‍ കലാമേളയില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തി പെട്ടപ്പോള്‍ രണ്ടാം വര്ഷം രണ്ടാം സ്ഥാനവും കലാതിലകപ്പട്ടത്തിലും മുത്തമിട്ടു,ഇപ്പോള്‍ ഈ വര്ഷം തന്നെ ദേശീയ കലാമേളയില്‍ രണ്ടാം സ്ഥാനവും കലാതിലകപ്പട്ടവും നേടി ഉജ്വല മുന്നേറ്റമാണ് നടത്തിയത്.

 സൗത്ത് ഈസ്റ്റില്‍ നിന്നും മൈലുകളോളം യാത്ര ചെയ്തു ഷെഫീല്‍ഡില്‍ എത്തി ദേശീയ കലാമേള വന്‍ വിജയമാക്കിയ തീര്‍ത്ത മത്സരാര്ഥികളെയും വിജയികളെയും ,മാതാപിതാക്കന്മാരായ കലാ പ്രേമികളെയും , ദിവസങ്ങളോളം അശ്രാന്ത പരിശ്രമം നടത്തിയ അസോസിയേഷനുകള്‍, കെ സി ഡബ്ല്യൂക്രോയ്‌ഡോണ്‍ ,മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ് മൗത് ,സീമാ ഈസ്റ്റ്‌ബോണ്‍ , റിഥം ഹോര്‍ഷം സഹൃദയ ടോണ്‍ബ്രിഡ്ജ് വെല്‍സ്,മലയാളി അസോസിയേഷന്‍ ഓഫ് സ്ലോ ,ബ്രിട്ടിഷ് കേരളൈറ്റ്‌സ് സൗത്താല്‍ , എഫ് എം എ ഹാംഷയര്‍ , മൈഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ തുടങ്ങിയ അസ്സോസിയേഷനുകളെയും നേതൃത്വം നല്‍കിയ ഭാരവാഹികളെയും സൗത്ത് ഈസ്റ്റ് റീജിയന്‍ വേണ്ടി അഭിനന്ദിക്കുകയും ഒപ്പം നന്ദി അറിയിക്കുന്നതായും പ്രെസിഡെന്റ് ലാലു ആന്റണി ,വൈസ് പ്രെസിഡെന്റ് മാത്യു വര്ഗീസ് , സെക്രട്ടറി അജിത് വെണ്‍മണി ,ട്രഷറര്‍ അനില്‍ വാര്ഗ്‌സ് എന്നിവര്‍…

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.