1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2016

അനീഷ് ജോണ്‍: 2016 ലെ യുക്മ ദേശീയ കലാമേള നവംബര്‍ 5 ന് നടക്കും. ഏറ്റവും അധികം മലയാളികള്‍ ഒത്തുചേരുന്ന യു.കെ. മലയാളികളുടെ ദേശീയ ഉത്സവം എന്നനിലയില്‍ ഏറെ ജനപ്രിയമായിക്കഴിഞ്ഞവയാണ് യുക്മ ദേശീയ കലാമേളകള്‍. ഏഴാമത് ദേശീയ കലാമേളക്കാണ് യുക്മ ദേശീയ നേതൃത്വം തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുന്നത്.

ദേശീയ കലാമേളയുടെ മുന്നോടിയായി, തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികള്‍ നയിക്കുന്ന യുക്മയുടെ ഏഴ് റീജിയനുകളിലും കലാമേളകള്‍ അരങ്ങേറും. ഒക്ടോബര്‍ പകുതിയോടെ റീജിയണല്‍ കലാമേളകള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദേശീയ കലാമേള കണ്‍വീനര്‍ ശ്രീ.മാമ്മന്‍ ഫിലിപ് പറഞ്ഞു.

ഇദംപ്രഥമമായി കഴിഞ്ഞ വര്‍ഷം ദേശീയ കലാമേളക്കായി തയ്യാറാക്കിയ ഇമാനുവല്‍ കൂടുതല്‍ പരിഷ്‌ക്കരണത്തിനായി സമര്‍പ്പിക്കുകയാണ്. കലാമേളയുടെ നിലവിലുള്ള നിയമാവലിയും കാറ്റഗറി തിരിച്ചുള്ള മത്സര ഇനങ്ങളും ഇമാനുവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും കലാമേളകള്‍ കൂടുതല്‍ കുറ്റമറ്റവയും മെച്ചപ്പെട്ടതുമാക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള നിയമങ്ങളും നിബന്ധനകളും അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് ശ്രീ.ഫ്രാന്‍സിസ് മാത്യു, ജനറല്‍ സെക്രട്ടറി സജീഷ് ടോം എന്നിവര്‍ പ്രസ്താവിച്ചു.

യുക്മ പ്രവര്‍ത്തകര്‍ക്കും, കലാ സാംസ്‌ക്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്നവര്‍ക്കും, യുക്മയെ സ്‌നേഹിക്കുന്ന ഓരോ യു.കെ.മലയാളികള്‍ക്കും തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ uukmakalamela@gmail.com എന്ന ഇമെയിലിലേക്ക് ജൂലൈ 15 ന് മുന്‍പായി അയക്കേണ്ടതാണ്. ഇംഗ്‌ളീഷിലോ മലയാളത്തിലോ, ടൈപ്പ് ചെയ്‌തോ എഴുതി സ്‌കാന്‍ ചെയ്‌തോ അയക്കാവുന്നതാണ്. കലാമേളയുടെ നിലവിലുള്ള നിയമാവലി കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

PRO
UUKMA National Committee
07916123248

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.