ബര്‍മിംഗ്ഹാം: യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ കായിക മാമങ്കത്തിന് ആവേശകരമായ പരിസമാപ്തി.ഏറെ വീറും വാശിയുമോടെ ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വച്ചു നടന്ന യുക്മ ദേശീയ കായികമേളയില്‍ 225 പോയിന്റ് നേടി ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാണ്ട്സ് റീജിയന് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.സൌത്ത് വെസ്റ്റ് റീജിയനാണ് റണ്ണേഴ്സ് അപ്പ് ( 101 പോയിന്റ്) . ഈസ്റ്റ് ആന്ഗ്ലിയ റീജിയന് മൂന്നാം സ്ഥാനത്ത് എത്തി. (65 പോയിന്റ്).
അസോസിയേഷനുകളിലെ ഒന്നാമാനാകുവാന്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ആവേശപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ മിഡ്ലാണ്ട്സ് റീജിയനിലെ മൂന്നു സംഘടനകള്‍ നേരിയ പോയിന്റുകളുടെ വ്യത്യാസത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.58 പോയിന്റ് നേടി ടങഅ സ്റ്റോക്ക് ഓണ്‍ ട്രെന്റ് ചാമ്പ്യന്മാര്ക്കുള്ള ട്രോഫി സ്വന്തമാക്കിയപ്പോള്‍ തൊട്ടു പിറകെ 56 പോയിന്റ് നേടി ആഇങഇ ബര്‍മിംഗ്ഹാം റണ്ണേഴ്സ് അപ്പ് ആയി. 51 പോയിന്റ് നേടിയ നനീട്ടന് കേരള ക്ലബ്ബ് ആണ് മൂന്നാം സ്ഥാനത്ത്. കാണികളില്‍ ഏറെ ആവേശം നിറച്ച് വാശിയേറിയ പോരാട്ടം നടന്ന വടം വലി മത്സരത്തില്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് ടസ്ക്കെഴ്സ് വിജയിച്ചു. കവന്റ്രി കേരള കമ്യൂണിറ്റിക്കാണ് രണ്ടാം സ്ഥാനം.
രാവിലെ പതിനൊന്നു മണിയോടെ മികച്ച ജനപങ്കാളിത്തത്തോടെ ആരംഭിച്ച കായികമേള യുക്മ ദേശീയ അദ്ധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ് ഉത്ഘാടനം ചെയ്തു. നാഷണല്‍ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ ഉത്ഘാടന ചടങ്ങില്‍ നാഷണല്‍ ജോയിന്റ് ട്രഷററും കായികമേള കോര്‍ഡിനേറ്ററുമായ ജയകുമാര്‍ നായര്‍ സ്വാഗതവും നാഷണല്‍ ട്രഷറര്‍ അലക്സ് വര്‍ഗ്ഗീസ് നന്ദിയും അര്‍പ്പിച്ചു. യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ്, നാഷണല്‍ ജോയിന്റ് സെക്രെട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.വിവിധ നാഷണല്‍,റീജണല്‍,അസോസിയേഷന് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും കായികമേളയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്കി.വൈകിട്ട് ഏഴരയോടെ മത്സരങ്ങള്‍ പര്യവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല