വേഗതയുടെയും കരുത്തിന്റെയും പുത്തന്‍വിജയഗാഥകള്‍ രചിക്കുവാനൊരുങ്ങി യുകെയിലെ മലയാളി കായിക താരങ്ങള്‍ ഇന്ന് ബര്‍മിംഗ്ഹാമിലേക്ക് ഒഴുകിയെത്തും. ഇന്നു നടക്കുന്ന അഞ്ചാമത്യുക്മ ദേശീയ കായികമേളക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.റീജിയണല്‍ മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കാണ് നാഷണല്‍ കായികമേളയില്‍ മത്സരിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്.
കായിക മേളക്കുള്ള രജിസ്‌ട്രേഷന്‍ രാവിലെ 9:30 ന് ആരംഭിക്കും . കായിക മേളയുടെ പ്രാരംഭമായി നടക്കുന്ന മാര്‍ച്ച് പാസ്റ്റ് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് കായികമേള ജനറല്‍ കണ്‍വീനര്‍ ശ്രീ.ബിജു തോമസ് പന്നിവേലില്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നാഷണല്‍ പ്രസിഡന്റ് അഡ്വ: ഫ്രാന്‍സീസ് കവളക്കാട്ട് ദേശീയ കായികമേള ഉദ്ഘാടനം ചെയ്യും.മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ സ്വാഗതം ആശംസിക്കും.
മാര്‍ച്ച് പാസ്റ്റ് ഇക്കുറി ദൃശ്യ മികവും ആശയസമ്പുഷ്ടവും ആക്കുന്നതിനായി പ്രത്യേക ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്.. യുകെ മലയാളികളുടെ കായിക മാമാങ്കം എന്നറിയപ്പെടുന്ന യുക്മ കായികമേള ഈ വര്‍ഷം ട്രാക്കിലും ഫീല്‍ഡിലും മാത്രമല്ലാ മാര്‍ച്ച് പാസ്റ്റിലും മത്സരത്തിന്റെ തീപാറും .റീജിയനുകള്‍ തമ്മിലായിരിക്കും മാറ്റുരയ്ക്കുക. മുന്‍ നിരയില്‍ യുക്മ ദേശീയ നേതൃത്വവും പിന്നാലെ അക്ഷരമാലാ ക്രമത്തില്‍ ഏഴു റീജിയനുകളും മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കും.അംഗങ്ങളുടെആനുപാതിക പ്രാതിനിധ്യം, ഡ്രസ്സിംഗ് ( യൂണിഫോം ) ,ദേശീയത (ഇന്ത്യ, ബ്രിട്ടണ്‍) പ്രഘോഷിക്കുന്ന വിവിധ ആവിഷ്‌കാര മാധ്യമങ്ങള്‍, ദ്രശ്യഭംഗി ഇവയൊക്കെ പരിഗണിച്ചാവും മാര്‍ച്ച് പാസ്റ്റിലെ മികച്ച റീജിയനെ കണ്ടെത്തുക.
സൗത്ത് വെസ്റ്റ് റീജിയന്‍, സൗത്ത് ഈസ്റ്റ് റീജിയന്‍, വെയില്‍സ് റീജിയന്‍, മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍, ഈസ്റ്റ് ആംഗ്ലിയ റീജിയന്‍, നോര്‍ത്ത് വെസ്റ്റ് റീജിയന്‍ എന്നിവിടങ്ങളില്‍ നടന്ന റീജിയണല്‍ കായിക മേളകളിലെ വന്‍ ജനപങ്കാളിത്തം നാഷണല്‍ കായികമേളയില്‍ ഉണ്ടാകാന്‍ പോകുന്ന കടുത്ത മത്സരത്തിനുള്ള സൂചനയായി. റീജിയണല്‍ മത്സരങ്ങള്‍ നടന്ന അതെ രീതിയില്‍ തന്നെയാണ് നാഷണല്‍ മത്സരങ്ങളും തയ്യാര്‍ ചെയ്തിരിക്കുന്നത്. കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ ആയാണ് മത്സരങ്ങള്‍ നടക്കുന്നത്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി 50, 100, 200 മീറ്റര്‍ ഓട്ട മത്സരങ്ങളും, ഷോട്ട്പുട്ട്, ലോങ്ങ് ജമ്പ് മത്സരങ്ങളും 4 x 400 മീറ്റര്‍ റിലേ മത്സരങ്ങളും ആണ് പ്രധാനമായും അരങ്ങേറുന്നത്. യുകെയിലെ പ്രഗത്ഭരായ ടീമുകള്‍ ഏറ്റുമുട്ടുന്ന മേളയുടെ പ്രധാന ആകര്‍ഷണ ഇനമായ വടംവലി ഒരു ദിനം നീണ്ടു നില്‍ക്കുന്ന ഈകായിക മാമാങ്കത്തിന് ആവേശകരമായ പരിസമാപ്തി കുറിക്കും
വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും നല്കി ആദരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനും റീജിയനും എവര്‍ റോളിംഗ് ട്രോഫികള്‍ സമ്മാനിക്കും.. ഏറ്റവും മികച്ച റീജിയന് പ്രിന്‍സ് ആല്‍ബിന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും വടംവലി മത്സരത്തിലെ വിജയികള്‍ക്ക് തോമസ് പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും..
യുക്മ ദേശീയ കായിക മേളയിലേക്ക് യുകെയിലെ മലയാളി കുടുംബങ്ങളെ ഒന്നടങ്കം സ്വാഗതം ചെയ്യുന്നതായി യുക്മ ജോയിന്റ് സെക്രട്ടറിയും കായികമേളയുടെ കോര്‍ഡിനേറ്ററും ആയ ബിജു തോമസ് പന്നിവേലില്‍ അറിയിച്ചു.
കായിക മേള നടക്കുന്ന വേദിയുടെ വിലാസം:
Wyndley Leisure Cetnre,
Clifton Road
Sutton Colfield,
Birmingham,
B73 6EB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല