അനീഷ് ജോണ്‍: യുക്മ ദേശീയ ജനറല്‍ബോഡി യോഗം ഇന്ന് ഉച്ചക്ക് ബര്‍മിംഗ്ഹാമില്‍. യുക്മ ദേശീയ മിഡ്‌ടേം ജനറല്‍ബോഡി യോഗം ഇന്ന് ഉച്ചക്ക് ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വെച്ച് നടക്കും . ബര്‍മിംഗ്ഹാമിലെ ഷെല്‍ഡണ്‍ സെന്റ് തോമസ് മൂര്‍ പാരീഷ് ഹാളില്‍ രാവിലെ നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്‌ശേഷം 12:30 ന് ഉച്ചഭക്ഷണത്തോടെ ആയിരിക്കും പൊതുയോഗം ആരംഭിക്കുന്നത്. യുക്മയുടെ നിലവിലുള്ള 98 അംഗ അസോസിയേഷനുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വീതം യുക്മ പ്രതിനിധികള്‍ക്ക് ആണ് പൊതു യോഗത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ജനുവരി മാസം പ്രസിഡണ്ട് ശ്രീ.ഫ്രാന്‍സിസ് മാത്യുവിന്റെ നേത്രുത്വത്തില്‍ ചുമതലയേറ്റ നിലവിലുള്ള ദേശീയ ഭരണ സമിതിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും യുക്മയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുവാനുമുള്ള ദേശീയ പരമോന്നത സമിതിയുടെ നിര്‍ണ്ണായക യോഗം എന്ന നിലയില്‍ മിഡ്‌ടേം ജനറല്‍ബോഡി യോഗത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.
യുക്മ ദേശീയ റീജിയണല്‍ നേത്രുത്വങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷം തയ്യാറാക്കിയ ഭരണഘടനാ ഭേദഗതി പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. യുക്മ അംഗങ്ങള്‍ക്കും യുക്മ സ്‌നേഹികള്‍ക്കും പൊതുജനങ്ങള്‍ക്കും യുക്മ ഭരണഘടന പുന:ര്‍ രൂപീകരിക്കുന്നതില്‍ പങ്കാളിത്തം ഉണ്ടായിരിക്കും നിങ്ങളുടെ നിര്‍ദേശങ്ങള്‍ ചര്ച്ച ചെയ്യപ്പെടുന്ന ഈ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശിയ സമിതി അറിയിച്ചു
യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
St.Thomas More Church, Horse Shoes Lane
Sheldon, Birmingham B26 3HU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല