അനീഷ് ജോണ്‍: യുക്മ ദേശീയ ജനറല്‍ബോഡി യോഗം സമാപിച്ചു. നാഷണല്‍ കലാമേള നവംബര്‍ 5 ശനിയാഴ്ച. തെരഞ്ഞെടുപ്പു നിയമങ്ങളില്‍ വിപ്ലവകരങ്ങളായ മാറ്റങ്ങള്‍. യുക്മ ദേശീയ ജനറല്‍ബോഡി യോഗം സമാപിച്ചു. ബര്‍മിങ്ങ്ഹാം സെന്റ് തോമസ് മൂര്‍ പാരീഷ് ഹാളില്‍ നടന്ന യോഗത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. രാവിലെ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷമാണ് പൊതുയോഗം ആരംഭിച്ചത്.
യുക്മ ഏഴാമത് ദേശീയ കലാമേള 2016 നവംബര്‍ അഞ്ചു ശനിയാഴ്ച നടക്കുമെന്ന് യോഗ നടപടികള്‍ വിശദീകരിച്ചുകൊണ്ട് ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം അറിയിച്ചു. യുക്മയുടെ കഴിഞ്ഞ വര്ഷത്തെ പ്രധാന പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചവര്‍ തന്നെ ആയിരിക്കും ഈ വര്‍ഷത്തെയും പരിപാടികളുടെ നേതൃത്വം വഹിക്കുന്നത്.വിശദമായ ചര്‍ച്ചകളിലുടെ ഉരിത്തിരിഞ്ഞു വന്ന ആശയങ്ങള്‍ സ്വതന്ത്രമായി അവതരിപ്പിച്ചു കൊണ്ട് ആണ് ദേശിയ ജനറല്‍ ബോഡി മുന്‍പോട്ടു പോയത് .
തെരഞ്ഞെടുപ്പു കാര്യക്രമങ്ങളിലും മാനദണ്ടങ്ങളിലും വന്‍ അഴിച്ചുപണികള്‍ തന്നെയാണ് പൊതുയോഗം നിര്‍ദേശിച്ചിരിക്കുന്നത്. അതനുസരിച്ച് ഏതെങ്കിലും വിധത്തില്‍ തുടര്‍ച്ചയായി മൂന്ന് ടേം ദേശീയ ഭരണസമിതിയുടെ ഭാഗമായി വന്നിട്ടുള്ളവര്‍ തൊട്ടടുത്ത ഒരു ടേം മത്സരരംഗത്തുനിന്ന് മാറി നില്‍ക്കേണ്ടതാണ്. ഇത് ദേശീയ ഭാരവാഹികള്‍, നാഷണല്‍ എക്‌സിക്യുട്ടീവ് അംഗങ്ങള്‍, എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍, റീജിയണല്‍ പ്രസിഡന്റ്മാര്‍ എന്നിവര്‍ക്ക് ബാധകമാണ്.
പ്രസിഡണ്ട് ഫ്രാന്‍സിസ് മാത്യുവിന്റെ അധ്യഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സജീഷ് ടോം സമഗ്രമായ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട്മാരായ മാമ്മന്‍ ഫിലിപ്പ് സ്വാഗതവും ബീന സെന്‍സ് നന്ദിയും പറഞ്ഞു.
നിയമാവലി സംബന്ധിച്ച് വരുത്തിയ മാറ്റങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ട് വിശദമായ വാര്‍ത്തകള്‍ പിന്നിട് പ്രസിദ്ധീകരിക്കുന്നതാണ് എന്ന് അറിയിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല