യുക്മ നഴ്‌സസ് ഫോറം സംഘടിപ്പിക്കുന്ന 4 മണിക്കൂര്‍ CPD പ്രോഗ്രാം ഈ വരുന്ന ശനിയാഴ്ച (120316)ന് മാഞ്ചസ്റ്റര്‍ ,സ്‌ടോക്ക്‌പോട്ടില്‍ രാവിലെ 10 മണിമുതല്‍ ആരംഭിക്കുന്നതാണ്. യുകെയില്‍ അങ്ങോളമിങ്ങോളം യുക്മ നഴ്‌സസ് ഫോറം ഈ രീതിയില്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു വരികയാണ്.നഴ്‌സിംഗ് ഹോമുകളിലും, NHS കളിലും മറ്റ് ഏജന്‍സികളിലും ജോലിചെയ്യുന്നവര്‍ക്ക് ഈ ക്ലാസ് പ്രയോജനപ്പെടുന്നതാണ് യുകെയിലെ മലയാളി നഴ്‌സുമാര്‍ക്ക് അടുത്ത മാസം മുതല്‍ നിലവില്‍ വരുന്ന റീ വാലിഡെഷന്‍ പദ്ധതിയില്‍ 35 മണിക്കൂര്‍ CPD യും ഒഴിച്ചുകൂടാനാവാത്തതാണ്.മുന്‍കൂട്ടി CPD പോയിന്റുകള്‍ നേടിയിരുന്നാല്‍ റീ വാലിഡെഷന്‍ സമയത്ത് അത് സബ്മിറ്റ് ചെയ്താല്‍ മതിയാകും അല്ലാത്തവര്‍ വലിയ പണം ചെലവഴിച്ച് പെട്ടന്ന് സംഘടിപ്പിച്ച് റീ വാലിഡെഷന്‍ കംപ്ലീറ്റ് ചെയ്യേണ്ടിവരും.കൂടാതെ റീ വാലിഡെഷന്‍ എന്ന പ്രോഗ്രാം എങ്ങനെ കൈകാര്യം ചെയ്യാം അല്ലങ്കില്‍ എങ്ങനെ പൂര്‍ത്തികരിക്കാം എന്നതിനെ സംബന്ധിച്ചുള്ള ക്ലാസ്സും ഇതോടൊപ്പം നല്കുന്നതാണ്.
യൂറോപ്, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നഴ്‌സുമാര്‍ക്ക് ക്ലാസ്സുകള്‍ കൊടുത്തുവരുന്ന, ലണ്ടന്‍ കിംഗ്‌സ് കോളേജില്‍ നിന്നുള്ള മിനിജ ജോസഫും ലീഡ്‌സില്‍ നിന്നുള്ള ഡോ സോജി അലക്‌സുമാണ് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുക്കുന്നത്. നഴ്‌സുമാര്‍ അഭിമുഖികരിക്കുന്ന മറ്റ് വിവിധ വിഷയങ്ങളിലുള്ള സംശയങ്ങള്‍ക്കും മറുപടി നല്കുന്നതാണ്.റീ വാലിഡെഷന്‍ സംവിധാനത്തില്‍ നഴ്‌സുമാര്‍ എന്തോക്കെ എങ്ങനെയൊക്കെ എന്ന സംശയങ്ങള്‍ നിരവധി മലയാളി നഴ്‌സുമാര്‍ അഭിമുഖികരിക്കുന്നുണ്ട് അവയൊക്കെ ഫലപ്രദമായി മനസ്സിലാക്കിഎടുക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം.
രാവിലെ 10 മണിക്ക് രജിസ്‌ട്രേഷനോട്കൂകൂടി ആരംഭിക്കുന്ന ഈ ഏകദിന ക്ലാസ്സ് വൈകുന്നേരം 4 മണിക്ക് അവസാനിക്കും ,ക്ലാസ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
ഈ ഏകദിന പഠന ക്ലാസ്സിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ യുക്മ നഴ്‌സസ് ഫോറം നാഷണല്‍ കോ ഓഡിനേറ്ററും യുക്മ നാഷണല്‍ ജോയിന്റ് സിക്രട്ടറിയുമായ ശ്രീമതി ആന്‍സി ജോയിയെ ഉടന്‍ ബന്ധപ്പെടുക.07530417215 ,ancyjoy123@hotmail.co.uk.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനില്‍ വച്ചുനടക്കുന്ന യുക്മ നഴ്‌സസ് ഫോറത്തിന്റെ ഈ ഏകദിന പഠന ക്ലാസ്സിനെ റീജീയന്‍ സ്വാഗതം ചെയ്യുന്നതായും റീജിയന്റെ എല്ലാവിധ സഹായസഹകരണങ്ങള്‍ നല്കുന്നതായും,നഴ്‌സുമാര്‍ ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തണമെന്നും, റീജിയണല്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസഫ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല