1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2016

അലക്‌സ് വര്‍ഗീസ്: യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നഴ്‌സുമാര്‍ക്കായി ഏകദിന പഠനശാല മാര്‍ച്ച് 12 ന് മാഞ്ചസ്റ്ററിലെ സ്‌റ്റോക്ക് പോര്‍ട്ടില്‍ വച്ച് സംഘടിപ്പിക്കുന്നു. ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസുകളില്‍ പുതുതായി നിലവില്‍ വരുന്ന റീവാലിഡേഷന്‍ സംവിധാനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിവിധ ബാന്‍ഡുകളിലേക്കുള്ള പ്രമോഷന് തയ്യാറെടുക്കുമ്പോള്‍ ഇന്റര്‍വ്യൂവിന് മുന്‍പായി ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ കരിക്കുലം വിറ്റേ(സിവി) തയ്യാറാക്കുമ്പോള്‍ എന്തൊക്കെ വേണം തുടങ്ങി യുകെയില്‍ ആരോഗ്യരംഗത്ത് സേവനം ചെയ്യുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങള്‍ ഇവയൊക്കെയാണ് പഠനശാലയിലെ പ്രധാനവിഷയങ്ങള്‍.

ലണ്ടന്‍ കിംഗ്‌സ് കോളജില്‍ നിന്നുള്ള മിനിജ ജോസഫ്, ലീഡ്‌സില്‍ നിന്നുള്ള ഡോ. സോജി അലക്‌സ് തുടങ്ങി ആരോഗ്യരംഗത്തെ പ്രമുഖരും പ്രഗത്ഭരും ആയവരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. സിപിഡിയില്‍ നാല് മണിക്കുര്‍ അവരവരുടെ പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ക്കാവുന്ന ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്.

രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 വരെ നടക്കുന്ന ഏകദിന പഠനശാലയിലേക്കുള്ള സീറ്റുകളുടെ എണ്ണം പരിമിതമായതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ക്ലാസ്സുകളില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. ക്ലാസ്സുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഘുഭക്ഷണം ഒരുക്കിയിട്ടുണ്ട്.

ഏകദിന പഠനശാലയില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും യുക്മ നഴ്‌സസ് ഫോറം നാഷണല്‍ കണ്‍വീനര്‍ ശ്രീമതി ആന്‍സി ജോയിയെ 07530417215 എന്ന നമ്പരിലോ മിര്യഷീ്യ123@വീാേമശഹ.രീ.ൗസ എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

പഠനശാല നടക്കുന്ന സ്ഥലത്തിന്റെ വിലാസം

St. Peters Parish Hall Meeting Room

16, Green lane

Hazel Grove

Stokeport

SK7 4 EA

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.