1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2015

ജോണ്‍ അനീഷ്: യുക്മ നാഷണല്‍ കലാമേളയുടെ നഗര്‍ ദക്ഷിണ ഇന്ത്യയുടെ അനുഗ്രഹീത സംഗീതഞ്ജന്‍ യശശരീരനായ എം എസ് വിശ്വനാഥന്റെ പേരില്‍. ഈ വര്‍ഷത്തെ കലാമേളയുടെ നഗറിന്റെ പേര് എം എസ്സ് വി നഗര്‍ എന്നായിരിക്കും എന്ന് നാഷണല്‍ സെക്രട്ടറി സജിഷ് ടോം പ്രഖ്യാപിച്ചു. കലാമേളയുടെ നഗറിന്റെ പേര് നിര്‍ദേശിക്കുവാന്‍ ഉള്ള അവസരം യുക്മ അംഗങ്ങള്‍ക്ക് ലഭിച്ചിരുന്നു ഇ മെയില്‍ മുഖേന നിരവധി യുക്മ സ്‌നേഹികള്‍ ഇതില്‍ പങ്കാളികള്‍ ആയിരുന്നു .നിരവധി പ്രമുഖരുടെ പേരുകള്‍ ഉയര്‍ന്നു വരികയുണ്ടായി . ഏറെ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടത്തില്‍ അറുപതു ശതമാനം ആളുകള്‍ നിര്‍ദേശിച്ചത് എം എസ് വിശ്വ നാഥന്റെ പേരായിരുന്നു . അയച്ച എന്ട്രി കളില്‍ സുബിന്‍ സിറിയക്ക് ആണ് അദ്ധേഹത്തിന്റെ പേര് ആദ്യം നിര്‍ദേശിച്ചത്. തമിഴ്, മലയാളം, കന്നഡ തെലുങ്ക് തുളു തുടങ്ങിയ നിരവധി ഭാഷകളില്‍ വേറിട്ട ഗാനങ്ങള്‍ മുന്ന് തലമുറകള്ക്ക് ആവേശം ആക്കിയ കലാകാരന്‍ ആയിരുന്നു എം എസ്സ് വിശ്വ നാഥന്‍. 2015 ജൂലൈ 14 നു എണ്‍പത്തി ഏഴാം വയസ്സില്‍ ചെന്നയില്‍ വെച്ച് പ്രായാധിക്യം മൂലം മരണടഞ്ഞ എം എസ് വി ആയിരക്കണക്കിന് അനുഗ്രഹീത ഗാനങ്ങള്‍ സൃഷ്ട്ടിച്ച മഹത്തായ സംഗീത സംവിധായകന്‍ ആണ്.

എത്രയെത്ര ഗാനങ്ങളാണ് എം.എസ്സിന്റെ മാസ്മരിക ശബ്ദം സംഗീത പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. സിനിമാ സംഗീത ചക്രവര്‍ത്തി എന്ന വിളിപ്പേര് ഒട്ടും അതിശയോക്തിപരമല്ല. ഒരുപക്ഷേ മൂന്നു തലമുറകളെ ഇത്രമേല്‍ സ്വാധീനിച്ചിട്ടുള്ള മറ്റൊരു സംഗീത സംവിധായകന്‍ ഇല്ലെന്നു തന്നെ പറയാം. കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനയ്ക്ക് മറ്റാരുടെ ശബ്ദവും ഗാംഭീര്യം പകരുമായിരുന്നില്ല.എം എസ് വിശ്വ നാഥന്‍ അടക്കം രവീന്ദ്രന്‍, ആര്‍.ഡി.ബര്‍മ്മന്‍, ജോണ്‍സണ്‍ മാസ്റ്റര്‍, ബാബുരാജ്… അങ്ങനെ എത്രയെത്ര പ്രതിഭകളാണ് നമ്മെ വിട്ടുപിരിഞ്ഞത് . തലമുറകളുടെ മനസ്സിലേയ്ക്ക് സംഗീതത്തിന്റെ ലഹരി നിറച്ച് കടന്നു പോയവര്‍ . അവരില്‍ നിന്ന് എം എസ് വി യെ തെരെഞ്ഞെടുതതോടെ യു കെ മലയാളികള്‍ക്ക് സന്തോഷിക്കാം തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ ഭാഷകളിലായി 1200 ല്‍ പരം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച വിശ്വ നാഥന്‍ 80ല്‍ പരം മലയാള സിനിമകള്‍ക്ക് അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചു. മലയാളിക്ക് എന്നെന്നും ഓര്‍മ്മിക്കാനായി അദ്ദേഹം നല്‍കിയ ചില ഗാനങ്ങള്‍… ഈശ്വരനൊരിക്കല്‍ വിരുനന്നിന് പോയി ലങ്കാ ദഹനം , തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നു തിരുവാതിര നക്ഷത്രം ലങ്കാ ദഹനം, സുപ്രഭാതം പണിതീരാത്ത വീട്, കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനെ.പണി തീരാത്ത വീട്, ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ചന്ദ്ര കാന്തം എന്നിവ അവയില്‍ ചിലത് മാത്രം. പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലതിരുന്നിട്ടും, സംഗീതത്തില്‍അദ്ദേഹത്തെ വെല്ലാന്‍ ആരുമില്ലായിരുന്നു എന്നു തന്നെ പറയാം.

പാലക്കാട്ട് എലപുള്ളി ഗ്രാമത്തില്‍ 1928 ജൂണ്‍ മാസം 24 നു മനയങ്ങതു സുബ്ര മണിയന്‍ വിശ്വ നാഥന്‍ എന്ന എം എസ് വി ജനിച്ചു വീണു . ജനിച്ചു 4 വയസ്സായപ്പോഴേക്കും അച്ഛന്‍ മരിച്ച വിശ്വ നാഥനെ ദാരിദ്ര്യത്തില്‍ നിന്ന് കര കയറ്റുവാന്‍ അമ്മ ആഗ്രഹിച്ചിരുന്നു മുത്തച്ചനായ കൃഷ്ണന്‍ നായര്‍ വിശ്വ നാഥന്റെ ചുമതല ഏറ്റെടുത്തു. മുത്തച്ഛന്റെ തണലില്‍ ജീവിച്ച വിശ്വ നാഥന്‍ കണ്ണൂരിലെ പള്ളിക്കുന്നില്‍ ബാല്യ കാലം ചിലവഴിച്ചു . നാടകങ്ങളില്‍ കുടി കലാ പ്രവര്‍ത്തനം ആരംഭിച്ച വിശ്വ നാഥന്‍ വിവിധ സംഗീത കൂട്ടാ യ്മകളില്‍ കുടി വളര്ന്നു അനുഭവത്തിന്റെ സംഗീതം കര്‍ണാടക സംഗീതവുമായി ചേര്‍ന്നപ്പോള്‍ അടി എന്നടി രക്കാമ, എന്‌കെയും എപ്പോതും , ഹൃദയവാഹിനി , കണ്ണുനീര്‍ തുള്ളിയെ തുടങ്ങി നിരവധി ഹിറ്റുകള്‍ സമ്മാനിച്ച് . തമിഴകത്തെ നിരവധി സംഗീത സംവിധായകരുടെ ഗുരുവും അദ്ദേഹം തന്നെ . ഇളയരാജ , എസ് പി ബാലസുബ്ര മണ്യം, സൌന്ദര്‍ രാജന്‍, റഹ്മാന്‍ , ചിത്ര തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് നീണ്ട നാളുകള്‍ മൂന്നു തലമുറകളെ സംഗീത സാഗരത്തില്‍ ആത്മ നിര്‍വൃതിയില്‍ ആഴ്ത്തിയ വിശ്വ നാഥന്‍ എന്ന മഹാനായ കലാകാരനെ യുക്മ കലാമേളയുടെ നഗറിന്റെ പേര് നല്കി ആദരിക്കുന്നു എന്നതില്‍ കലാകാരന്മാര്‌കൊപ്പം യുക്മ സ്‌നേഹികള്‍ക്കും സന്തോഷിക്കാം.

കാലാകാലങ്ങളില്‍ യുക്മ കലാമേള നിരവധി പുതുമയേറിയ കാഴ്ചകള്‍ സമ്മാനിച്ചിട്ടുണ്ട് . 2012 ലെ യുക്മ നാഷണല്‍ കലാമേള സ്റ്റോക്ക് ഓണ്‍ ട്രെണ്ടില്‍ വെച്ച് നടന്നപ്പോള്‍ തിരശീലക്കു പിന്നില്‍ മറഞ്ഞു പോയ തിലകന്‍ എന്ന മഹാനടനെ ആദരിക്കുന്നതിനായി തിലകന്‍ നഗര്‍ എന്ന് പേര് നല്കി കൊണ്ട് തുടക്കമിട്ടു. പിന്നിട് 2013 ലെ ലിവര്‍ പൂള്‍ കലാമേളയില്‍ പ്രസിദ്ധ സംഗീതഞ്ജന്‍ ദക്ഷിണാ മൂര്‍ത്തി സ്വാമികളുടെ പേരില്‍ നഗര്‍ പ്രഖ്യാപിച്ചു കൊണ്ട് മാതൃക കാട്ടി .കഴിഞ്ഞ വര്‍ഷം ലെസ്‌റെരില്‍ വെച്ച് നടന്ന കലാമേളക്ക് സ്വാതി തിരുനാളിന്റെ പേരാണ് നല്കിയത് 2015 നാഷണല്‍ കലാമേള ഹണ്ടിംഗ് ടണ്ണില്‍ വെച്ച് നടക്കുമ്പോള്‍ കലാമേള നഗര്‍ അനുഗ്രഹീതനായ സംഗീത സംവിധായകന്‍ ലളിത സംഗീതത്തിന്റെ രാജാവ് എന്ന് അറിയപ്പെടുന്ന എം എസ്സ് വിശ്വനാഥന്റെ പേരില്‍ ആയിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.