1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2017

ലണ്ടന്‍: യുക്മയുടെ ദേശീയ കായികമേള ജൂണ്‍ 24 നു സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡില്‍ നടക്കും. കായികമേളയ്ക്ക് മിഡ്‌ലാന്‍ഡ്‌സ് ആതിഥേയത്വം വഹിക്കും. നാട്ടിലെ ജില്ലാതല സ്‌കൂള്‍ സ്‌പോര്‍ട്‌സ് പോലെ യുകെയുടെ മണ്ണില്‍ കേരളത്തിന്റെ മക്കള്‍ പോരാടുമ്‌ബോള്‍ ആവേശപ്പൂത്തിരി കത്തും എന്ന കാര്യത്തിനു സംശയം വേണ്ട. ഈ വര്‍ഷത്തെ കായികമേള അത്യാധുനിക സൌകര്യങ്ങളോടുകൂടിയ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ആണു നടക്കുന്നത്. എല്ലാവര്‍ക്കും പങ്കെടുക്കാനുള്ള സൌകര്യത്തിനായി ഇത്തവണ മിഡ്‌ലാന്‍ഡ്‌സിലെ ബര്‍മിംഗ്ഹാമിലെ ലെഷര്‍ സെന്റര്‍ സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡിലാണു നടക്കുന്നത്. കായിക മേളയുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കുവാന്‍ secretary.ukma@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക. നിരവധി പുതുമകളുമായി യുക്മ സ്‌പോര്‍ട്‌സ് നടക്കുന്നതെന്നു നാഷണല്‍ സെക്രട്ടറി റോജിമോന്‍ അറിയിച്ചു.

കായിക മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി യുക്മ ദേശിയ ജോയിന്റ് ട്രെഷറും സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്ററുമായ ജയകുമാര്‍ അറിയിച്ചു. മിഡ് ലാന്റ്‌സ് റീജിയന്റെ നേതൃത്വത്തില്‍ അത്യാധുനിക സൌകര്യങ്ങളോടുകുടിയ സംവിധാനങ്ങള്‍ അണിനിരത്തി കായിക മേളയെ പുതുമയാര്‍ന്ന അനുഭവമാക്കി മാറ്റാനുള്ള ശ്രമത്തിലാണു യുക്മ പ്രവര്‍ത്തകര്‍. റീജണില്‍ നടക്കുന്ന ദേശിയ കായിക മേളക്ക് എല്ലാവിധ പിന്തുണയും റിജണല്‍ പ്രസിഡന്റ് ഡിക്‌സ് ജോര്‍ജ് അറിയിച്ചു. യുക്മ റീജണല്‍ നാഷണല്‍ കായിക മത്സരങ്ങള്‍ എല്ലാ കായിക പ്രേമികള്‍ക്കും അവരുടെ കഴിവുകള്‍ മാറ്റുരയ്ക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എല്ലാ അംഗ അസോസിയേഷനുകളും റീജിയനുകളും വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.

കായിക മേള വിലാസം,

WYNDLEY LEISURE CENTRE

SUTTON COLDFIELD

BIRMINGHAM

B73 6EB.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.