ബാല സജീവ് കുമാര്‍: യുകെ മലയാളികള്‍ക്കിടയിലെ സൗഹൃദവും കൂട്ടായ്മയും വളര്‍ത്തുന്നതിന് യുക്മ നടത്തിവരുന്ന പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായ യുക്മ നാഷണല്‍ കായിക മാമാങ്കത്തിന് ജൂലൈ 14 നു ബെര്‍മിഹാമിലെ വിന്‍ഡ് ലി ലെഷര്‍ സെന്റര്‍ വേദിയാകും. മുന്‍ വര്‍ഷങ്ങളിലെ കായികമേളകളുടെ ആവേശത്തിന്റെ ഒരംശം പോലും ചോര്‍ന്നു പോകാതെ ഓരോ രീജിയനുകളും അംഗഅസോസിയേഷനുകളും നാഷണല്‍ കായിക മേളക്ക് ഉള്ള ഒരുക്കങ്ങളുടെ ഭാഗമായി റീജിയണല്‍ കായിക മേളകള്‍ പ്രഖ്യാപിച്ചു തുടങ്ങിയിരിക്കുന്നു. റീജിയണല്‍ കായിക മേളയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് മാത്രമേ നാഷണല്‍ കായികമേളയില്‍ മത്സരിക്കാന്‍ അവസരം ഉണ്ടായിരിക്കുകയുള്ളൂ.
കിഡ്‌സ്,സബ്ജൂനിയര്‍,ജൂനിയര്‍,സീനിയര്‍, അഡള്‍ട്‌സ് ,സൂപ്പര്‍ സീനിയര്‍ എന്നീ ആറ് വിഭാഗങ്ങളിലാണ് യുക്മ കായികമേളയുടെ മത്സരങ്ങള്‍ നടക്കുന്നത്.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി 50,100,200, 800 മീറ്റര്‍ ഓട്ട മത്സരങ്ങളും ഷോട്ട്പുട്ട്, ലോങ്ങ്ജംപ് മത്സരങ്ങളും റിലേ മല്‍സരങ്ങളുമാണ് പ്രധാനമായും അരങ്ങേറുന്നത്. മുന്‍ വര്ഷങ്ങളിലെ അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തത്തിനു മാറ്റു കൂട്ടുന്നതിനു ദേശീയ വടം വലി മത്സരവും ഉണ്ടായിരിക്കും. വിജയികള്‍ക്ക് എല്ലാം മെഡലുകളും സെര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിക്കുന്നതായിരിക്കും.
വടംവലി മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്ക്എവര്‍റോളിംഗ് ട്രോഫിയും ക്യാഷ അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റീജിയനും അസോസിയേഷനും എവര്‍റോളിംഗ് ട്രോഫികളും സമ്മാനിച്ച് ആദരിക്കുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി സംബന്ധിച്ചുള്ള മാനദണ്‍ഠങ്ങള്‍ അറിയുന്നതിനോ മത്സരങ്ങളുടെ നിയമാവലി അറിയുന്നതിനോ യുക്മ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.കായിക മത്സരങ്ങളുടെ വിശദ വിവരം അറിയാന്‍ യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റ് കണ്‍വീനര്‍ സുരേഷ് കുമാറിനെ ( 07903986970 ) ബന്ധപ്പെടാവുന്നതാണ്
കായിക മേള നടക്കുന്ന വേദിയുടെ വിലാസം
Windley Leisure Center ,
Clifton Road,
Sutton Coldfield,
Birmingham
B73 6EB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല