അനീഷ് ജോണ്‍: ഏറെ ആവേശം ഉയര്ത്തിയ കഴിഞ്ഞ വര്ഷത്തെ യുക്മ നാഷണല്‍ കായിക മേള ഒരു വന്‍ വിജയം ആയിരുന്നു . വിവിധ അംഗ അസ്സോസ്സിയെഷനുകള്‍ പങ്കെടുത്തു കൊണ്ട് ആണ് കായിക മേള നടന്നത് മുന്‍ വര്‍ഷത്തെ ആവേശം ഒട്ടും ചോ ര്ന്നു പോകാതെ ഈ വര്ഷത്തെ കായിക മേള യും നടക്കുന്നത് ഈ വര്‍ഷത്തെ യുക്മ നാഷണല്‍ കായിക മേള മെയ് മാസം 28ന് ബര്‍മിംഗ്ഹാമിലെ സട്ടണ്‍ കോള്‍ഡ് ഫീല്‍ഡില്‍ വച്ചു നടത്തപ്പെടുന്നു . ദേശീയ കായികമേളയുടെ ലോഗോ സൌത്താംപ്റ്റണി ലെ യുക്മ ഫെസ്റ്റ് വേദിയില്‍ വച്ച് പ്രകാശനാം നിര്വഹിച്ചിരുന്നു . യുക്മ പ്രസിഡന്റ് ശ്രീ ഫ്രാന്‍സിസ് കവളക്കാട്ടില്‍ നാഷണല്‍ സെക്രട്ടറി സജീഷ് ടോമിനു കൈമാറിയാണു പ്രകാശന കര്‍മ്മം നിര്വഹിച്ചത് യുക്മയുടെ ലോഗോയിലെ അഞ്ചു നിറങ്ങളെ സന്നിവേശിപ്പിച്ചു കൊണ്ട് കലാപരമായി മേന്മയോടെയാണ് അഞ്ചു നിറങ്ങള്‍ കുട്ടിയാണ് കായിക മേളയുടെ ലോഗോ രൂപകല്‍പ്പന നടത്തിയിട്ടുള്ളത് . കണ്വീനര്‍ കുടിയായ ബിജു തോമസ് ആണ് കായിക മേളയുടെ ലോഗോ തയാര്‍ ചെയ്തത് .കൂടുതല്‍ വേഗവും, കൂടുതല്‍ കരുത്തുമായി മറ്റൊരു കായിക മാമാങ്കത്തിനുള്ള വേണ്ട തയ്യാറെടുപ്പുകളുടെ പ്രൗഢി വിളിച്ചറിയിക്കുന്നതായിരുന്നു പ്രകാശന ചടങ്ങ്
ദേശീയ കായികമേളയുടെ ജനറല്‍ കണ്‍വീനറും യുക്മ ജോയിന്റ് സെക്രട്ടറിയുമായ ബിജു തോമസ് പന്നിവേലില്‍, യുക്മ ട്രേഷറര്‍ ഷാജി തോമസ്, വൈസ് പ്രസിഡന്റ്മാരായ മാമന്‍ ഫിലിപ്പ്, ബീന സെന്‍സ്, ജോയിന്റ് സെക്രടറി ആന്‍സി ജോയ്, മറ്റ് നാഷണല്‍, റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
2016 മെയ് 28 രാവിലെ 10 ന് ആരംഭിച്ചു വൈകുന്നേരം അഞ്ചിനു അവസാനിക്കത്തക്ക വിധത്തില്‍ ആയിരിക്കും കായികമേള നടത്തപ്പെടുക. റീജിയന്‍ തലത്തിലെ വിജയികള്‍ ആയിരിക്കും ദേശീയ കായിക മേളയില്‍ മാറ്റുരയ്ക്കുക.
യുക്മ റീജിയണല്‍, നാഷണല്‍ കായിക മത്സരങ്ങള്‍ ഇന്നാട്ടിലെ മലയാളികളായ എല്ലാ കായിക താരങ്ങള്‍ക്കും അവരുടെ കഴിവുകള്‍ മാറ്റുരയ്ക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരം ആണ് അത് പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എല്ലാ അംഗ സംഘടനകളും വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാടില്‍ അഭിപ്രായപ്പെട്ടു. മിഡ് ലാണ്ട്‌സ് റിജി യനില്‍ ബര്‍മിങ്ങ് ഹാമില്‍ . സട്ടന്‍ കോള്‍ഡ് ഫീല്‍ഡ് വെച്ചാണ് നാഷണല്‍ കായിക മേള നടക്കുനതു.. ഒരുക്കങ്ങള്‍ പുര്‍ത്തിയായി വരുന്നതായി നാഷണല്‍ കമ്മിറ്റി അറിയിച്ചു
. ഏറ്റവും പുതിയ രീതിയില്‍ തയാറാക്കിയ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ആണ് ഇവിടെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് വിവിധ ഇനങ്ങള്‍ക്ക് ആധുനിക സൌകര്യങ്ങള്‍ ഉള്ള മത്സര വേദിയാണ് ഇത്തവണ മിഡ് ലാണ്ട്‌സില്‍ കണ്ടെത്തിയത്. നിരവധി പുതുമകള്‍ നിറഞ്ഞ മത്സരം ഏറെ ആവേശം ഉണര്ത്തി കഴിഞ്ഞു വിവിധ റിജിയനുകളുടെ മത്സരം ഏറെകുറെ പ്രഖ്യാപിച്ചു കഴിഞ്ഞു എന്നത് ഇതിനു തെളിവാണ് . മുഴുവന്‍ മലയാളി അസോസിയേഷനുകളെയും മിഡ് ലാന്റ്‌സില്‍ വെച്ച് നടക്കുന്ന കായിക മേളയിലേക്ക് സ്‌നേഹ പുര്‍വ്വം സ്വാഗതം ചെയുന്നതായി നാഷണല്‍ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവള ക്കാട്ട് അറിയിച്ചു.
പുതുമയാര്‍ന്ന നിരവധി ഇനങ്ങള്‍ ഇത്തവണ ഉള്‍പെടുത്തിയിട്ടുണ്ട്
വിവിധ ഇനങ്ങള്‍ മത്സര നിയമങ്ങള്‍ എന്നിവ അറിയിച്ചു നിയമാവലി തയാറായി കഴിഞ്ഞു . ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ അംഗ അസ്സോസ്സിയെഷനുക്ജളിലും റിജിയണല്‍ പ്രതിനിധികള്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ അറിയിക്കാന്‍ കഴിയും എന്ന് സെക്രടറി സജിഷ് ടോം പറഞ്ഞു .ഏകദേശം 500 ഇല്‍ പരം കായിക താരങ്ങള അണി നിരക്കുന്ന അത്യുഗ്രന്‍ കായിക മാമാങ്കം ആയിരിക്കും ഈ വര്‍ഷത്തേത് . ഈ വര്ഷം കായിക മേളയിലെ വിവിധ ഇനങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു നിരവധി പുതുമകള്‍ ഉള്‌പ്പെടുത്തി കൊണ്ടാണ് ഇത് തയാറ ചെയ്തിരിക്കുന്നത് 7 വിഭാഗങ്ങളില്‍ ആയി വാശി ഏറിയ വടം വലി അടക്കം 23 ഇന മത്സരങ്ങള്‍ ആണ് നടക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല