1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2018

Alex Varghes (സണ്ടര്‍ലന്റ്): യുക്മ നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ട്‌ലാന്‍ഡ് റീജിയന്റെ സ്‌പോര്‍ട്‌സ് നാളെ ശനിയാഴ്ച (ജൂണ്‍ 23) സണ്ടര്‍ലന്റില്‍ വച്ച് നടക്കും. സണ്ടര്‍ലന്‍ഡ് മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ട്‌ലാന്‍ഡ് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ദീപാ ജേക്കബ് ഉദ്ഘാടനം ചെയ്യും.

യുക്മയുടെ തല മുതിര്‍ന്ന നേതാവ് ആദരണീയനായ എബ്രഹാം ജോര്‍ജ് എന്ന അപ്പിച്ചായന് ഒരു മിനിറ്റ് മൗനം ആചരിച്ച് ആദരം അര്‍പ്പിച്ച ശേഷമായിരിക്കും ഉദ്ഘാടനവും കായിക മത്സരങ്ങളും ആരംഭിക്കുന്നത്.

യുക്മയുടെ നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്ട്‌ലന്‍ഡ് റീജിയനിലെ യുക്മയില്‍ അംഗമായിട്ടുള്ള അസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നത്. വിവിധ അംഗ അസോസിയേഷനുകള്‍ തമ്മിലും, പങ്കെടുക്കുന്ന കായികതാരങ്ങളും തമ്മിലും നല്ലൊരു ബന്ധവും സൗഹാര്‍ദ്ദവും ഉണ്ടാകണമെന്ന ഉദ്ദേശത്തോടെയാണ് യുക്മ ഇതുപോലെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

യുക്മ ദേശീയ കായിക മേളയുടെ നിയമാവലികള്‍ക്ക് വിധേയമായി നടത്തപ്പെടുന്ന കായിക മേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് ജൂലൈ 14ന് നടക്കുന്ന നാഷണല്‍
കായികമേളയില്‍ പങ്കെടുക്കാവുന്നതാണ്

കായിക മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ രാവിലെ കൃത്യം ഒമ്പത് മണിക്ക് ആരംഭിക്കുന്നതാണ്. ഉദ്ഘാടനത്തിന് ശേഷം മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. രാവിലെ മുതല്‍ കായിക മത്സരം അവസാനിക്കുന്ന സമയം വരെ ഒരു ഫുഡ് സ്റ്റാള്‍ ഗ്രൗണ്ടിന് സമീപം പ്രവര്‍ത്തിക്കുന്നതായിരിക്കും. പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും മിതമായ നിരക്കില്‍ സ്റ്റാളില്‍ നിന്നും ലഭ്യമായിരിക്കും.

സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്ന അസോസിയേഷനുകള്‍ യുക്മയുടെ നിയമാവലി അനുസരിച്ച് നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ഇവന്റ് കോര്‍ഡിനേറ്ററും, മാസ് പ്രസിഡണ്ടുമായ റജി തോമസിനെ അറിയിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റജി തോമസ് 07888895607, ഇമെയില്‍ massunderland@ymail.com

മലയാളി അസോസിയേഷന്‍ സണ്ടര്‍ലന്‍ഡ് ആതിഥേയത്വം വഹിച്ചുകൊണ്ട് നടത്തപെടുന്ന ഈ കായികമേളയില്‍ ഏവരുടെയും പൂര്‍ണ്ണ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും, എല്ലാവരേയും യുക്മ റീജിയണല്‍ സ്‌പോര്‍ട്‌സിലേക്ക് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം:

SILKWORTH SPORTS COMPLEX,
SILKWORTH LANE, SUNDERLAND,
SR31PD.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.