Alex Varghese (സന്ദര്‍ലന്‍ഡ്): യുക്മ നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ട്‌ലന്‍ഡ് റീജിയന്റെ ആദ്യത്തെ കായിക മേള അത്യന്തം ആവേശത്തോടെ സമാപിച്ചു, സന്ദര്‍ലന്‍ഡിലെ സില്‍ക്‌സ് വര്‍ത്ത് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ വച്ച് മലയാളി അസോസിയേഷന്‍ സന്ദര്‍ലന്‍ഡ് ആതിഥേയത്വം വഹിച്ച് സംഘടിപ്പിക്കപ്പെട്ട കായിക മേളയില്‍ നൂറ് കണക്കിന് കായിക താരങ്ങള്‍ പങ്കെടുത്തു.
യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ദീപാ ജേക്കബ്ബ് കായിക മേള നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. മാസ് പ്രസിഡന്റും കായിക മേളയുടെ കോഡിനേറ്ററുമായ റെജി തോമസ് അതിഥികളെയും, കായിക താരങ്ങളെയും സ്വാഗതം ചെയ്തു. യുക്മയുടെ സ്ഥാപക ട്രഷറര്‍ സിബി തോമസ്, ഐസിഎ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് തുടങ്ങിയവര്‍ സ്വാഗതം ആശംസിച്ചു.
തുടര്‍ന്ന് വിവിധ അസോസിയേഷനുകളില്‍ നിന്നുള്ള കായിക താരങ്ങള്‍ അണിനിരന്ന വര്‍ണങ്ങളമായ മാര്‍ച്ച് പാസ്റ്റ് നടന്നു. തുടര്‍ന്ന് മത്സരങ്ങള്‍ ആരംഭിച്ചു. അത് ലറ്റിക്‌സ്, വടം വലി മത്സരങ്ങളുണ്ടായിരുന്നു.
യുക്മ നാഷണല്‍ കമ്മിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നടത്തിയ കായിക മേളയില്‍ 353 പോയിന്റുകള്‍ കരസ്ഥമാക്കി മലയാളി അസോസിയേഷന്‍ സന്ദര്‍ലന്‍ഡ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി റീജിയനിലെ തങ്ങളുടെ ആധിപത്യം തെളിയിച്ചു. 61 പോയിന്റുമായി ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒരു കായിക മത്സരത്തിലെ വിജയത്തിനുപരിയായി നോര്‍ത്ത് ഈസ്റ്റിലും സ്‌കോട്ട്‌ലന്‍ഡിലും യുക്മയെന്ന പ്രസ്ഥാനത്തിന്റെ പ്രസക്തിയും, അതുവഴി പ്രസ്തുത റീജിയനിലെ അസോസിയേഷനുകളും അതിലെ അംഗങ്ങളും തമ്മിലുള്ള സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും വലിയൊരു കൂടിക്കാഴ്ചയുടെ അന്തരീക്ഷമായി കായിക മേളക്ക് മാറാന്‍ കഴിഞ്ഞു.
തികച്ചും ദേശീയ നിലവാരത്തില്‍ സംഘടിപ്പിച്ച കായിക മേളക്ക് ഐ.സി.എ സെക്രട്ടറി ജിനു വര്‍ഗീസ്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ ഫെലിക്‌സ് തറപ്പേല്‍, മാസ് വൈസ് പ്രസിഡന്റ് സോജി ജോസഫ്, യുക്മ പ്രതിനിധി തോമസ് മാത്യു, മിനി ബെന്നി, റെയ്മണ്ട് മുണ്ടക്കാട്ട്, ജിമ്മി അഗസ്റ്റിന്‍, ജെയിംസ് കാരിമററം, വിനോയ് കുര്യാക്കോസ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
യുക്മ റീജിയന്‍ കായിക മേളയിലെ എല്ലാ വിജയികള്‍ക്കും, കായിക മേളക്ക് ആതിഥേയത്വം വഹിച്ച മലയാളി അസോസിയേഷന്‍ സന്ദര്‍ലന്‍ഡിനും യുക്മ ദേശീയ അദ്ധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ് അഭിനന്ദനങ്ങള്‍ അറിയിച്ചു. യുക്മ നോര്‍ത്ത് ഈസ്റ്റ് & സ്‌കോട്ട്‌ലന്‍ഡ് റീജിയന്‍ കായിക മേള വിജയിപ്പിക്കുവാന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും അതിഥേയരായ മലയാളി അസോസിയേഷന്‍ സന്ദര്‍ലന്‍ഡ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല