യുക്മ നോര്‍ത്ത് ഈസ്റ്റ് റീജണല്‍ കമ്മറ്റി സണ്ടര്‍ലന്‍ഡില്‍ ബ്ലാക്ക് വാട്ടേഴ്‌സ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് പ്രതിനിധിയായി ആയി സിബി തോമസിനെയും പ്രസിഡന്റായി ജിനു വര്‍ഗീസിനെയും സെക്രട്ടറിയായി പ്രദീപ് തങ്കച്ചനെയും ട്രഷറര്‍ ആയി ജോര്‍ജ് മേലേത്തിനെയും തിരഞ്ഞെടുത്തു.
ആര്‍ട്‌സ് സെക്രട്ടറിയായി ഫിലിപ്പ് ചാക്കോയെയും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായി സോജി ജോസഫിനെയും തിരഞ്ഞെടുത്തു. നോര്‍ത്ത് ഈസ്റ്റില്‍ യുക്മയുടെ പ്രവര്‍ത്തനം വിപുലമാക്കുന്നതിനും കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുവാന്‍ വേണ്ട നടപടികള്‍ ശക്തമാക്കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല