മാഞ്ചസ്റ്റര്‍: യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ കലാമേള ഒക്ടോബര്‍ രണ്ടാം വാരം മാഞ്ചസ്റ്ററില്‍ വെച്ച് നടക്കും. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനാണ് കലാമേളക്ക് ആതിഥ്യമരുളുന്നത്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം, ക്ലാസിക്കല്‍ ഡാന്‍സ്, നാടോടി നൃത്തം, ഫാന്‍സി ഡ്രസ്സ്, മലയാളം സോംഗ്, മോണോ ആക്ട് തുടങ്ങിയ മഝരങ്ങള്‍ ഈ മൂന്ന് വിഭാഗങ്ങളിലും നടത്തും. കുട്ടികള്‍ക്കായി (5 വയസ്സും താഴെയും) ഫ്യൂഷന്‍ ഡാന്‍സ് ഗ്രൂപ്പ് മത്സരങ്ങളും, ജൂനിയര്‍ വിഭാഗത്തിനായി (11-16 വയസ്സ്) മലയാളത്തിലും ഇംഗ്ലീഷിലും കഥപറച്ചില്‍ മഝരങ്ങളും, മലയാളം റീഡിംഗ്, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസംഗ മത്സരങ്ങളും നടക്കും.
സീനിയര്‍ വിഭാഗത്തിനായി (17 വയസ്സും മുകളിലും) തിരുവാതിര, മാര്‍ഗ്ഗം കളി, ഒപ്പന, മലയാളം പ്രസംഗ മത്സരങ്ങളും നടത്തും. കലാമേളയുടെ തിയ്യതിയും വേദിയും പിന്നീട് അറിയിക്കുന്നതാണ്. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30ന് മുന്‍പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. കലാമേളയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണം.
അലക്‌സ് വര്‍ഗ്ഗീസ് (മാഞ്ചസ്റ്റര്‍) 07985641921
ദിലീപ് മാത്യു (റോച്ചസെയില്‍) 07961220354
ജോസ് മാത്യു (ലിവര്‍ പൂള്‍) 07906415736
കലാമേള സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ റീജിയണ്‍ പ്രസിഡന്റ് സന്തോഷ് സ്‌കറിയയുമായി ബന്ധപ്പെടണം: 07552381784
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല