Alex Varghese (വാറിംഗ്ടണ്‍): യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് നാളെ ശനിയാഴ്ച (23/6/18) വാറിംഗ്ടണ്‍ വിക്ടോറിയ പാര്‍ക്കിലെ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയത്തില്‍ രാവിലെ10 മണിക്ക് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസിന്റെ ആദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളത്തില്‍ യുക്മ നാഷണല്‍ എക്‌സിക്യൂട്ടിവ് അംഗം ശ്രീ തമ്പി ജോസ് ഫ്‌ലാഗ് ഓഫ് ചെയ്ത് ഉത്ഘാടനം നിര്‍വ്വഹിക്കുന്നു. റീജിയന്‍ സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം സ്വാഗതവും വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് നായര്‍ കൃതജ്ഞതയും രേഖപ്പെടുത്തും. സമ്മേളനത്തില്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, റീജിയന്‍ വൈസ് പ്രസിഡന്റ് ഷാജി വരാക്കുടി, ട്രഷറര്‍ രഞ്ജിത്ത് ഗണേഷ്, ജോയിന്റ് ട്രഷറര്‍ എബി തോമസ്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ സാജു കാവുങ്ങ, ആര്‍ട്‌സ് കോഡിനേറ്റര്‍ ജോയി അഗസ്തി, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അന്തരിച്ച യുക്മയുടെ തലമുതിര്‍ന്ന നേതാവ് ആദരണീയനായ എബ്രഹാം ജോര്‍ജ് എന്ന അപ്പിച്ചായന് ഒരു മിനിറ്റ്
മൗനാമാചരിച്ച് ആദരവ് അര്‍പ്പിച്ചതിന് ശേഷമായിരിക്കും ഉദ്ഘാടനവും കായിക മത്സരങ്ങളും ആരംഭിക്കുക.
ഇദംപ്രഥമായിട്ടാണ് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സ് *സിന്തറ്റിക്ക് ട്രാക്കില്‍ വച്ച് നടത്തപ്പെടുന്നത്. തികച്ചും അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്കോടു കൂടിയ വേദിയില്‍ അരങ്ങേറുന്ന കായിക മേള ഉന്നത നിലവാരം പുലര്‍ത്തുമെന്ന് സംഘാടകര്‍ പറഞ്ഞു. യുക്മ നാഷണല്‍ കായിക മേളയുടെ നിയമാവലികള്‍ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന കായികമേളയുടെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ നാഷണല്‍ കായിക മേളയില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടും.
വിവിധ പ്രായക്കാര്‍ക്കുള്ള ഓട്ടമത്സരങ്ങള്‍ , ലോങ്ങ് ജംപ്, ഷോട്ട്പുട്ട്, റിലേ എന്നീ മത്സരങ്ങള്‍ക്കു ശേഷം വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്. വടംവലി മത്സരത്തിലെ വിജയികള്‍ക്ക് 50 പൗണ്ട് ഒന്നാം സമ്മാനവും 25 പൗണ്ട് രണ്ടാം സമ്മാനവും ലഭിക്കും. മിതമായ നിരക്കില്‍ രാവിലെ 10 മണി മുതല്‍ മിതമായ നിരക്കില്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്ന കൗണ്ടര്‍ ഗ്രൗണ്ടില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും.
റീജണല്‍ കായിക മേള വന്‍ വിജയമാക്കുവാന്‍ അംഗ അസോസിയേഷനുകള്‍ പരമാവധി കായിക താരങ്ങളെ പങ്കെടുപ്പിക്കണമെന്ന് റീജിയന്‍ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഷീജോ വര്‍ഗ്ഗീസ് O7852931287
തങ്കച്ചന്‍ എബ്രഹാം O7883022378
സാജു കാവുങ്ങ O7850006328
സ്റ്റേഡിയത്തിന്റെ വിലാസം:
VICTORIA PARK,
WA4 1DG,
WARRINGTON.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല