അനീഷ് ജോണ്‍: യുക്മ ഫെസ്റ്റിന്റെ 2016 ലോഗോ പ്രകാശനം ചെയ്തു. വിവിധ വര്‍ണ്ണങ്ങളില്‍ കലാപരമായ ലോഗോ ഡിസൈന്‍ ചെയ്തു കൊണ്ട് യുക്മ ഫെസ്റ്റിന് പുതിയ രൂപം നല്കുകയും യുക്മ ഫെസ്റ്റിനെ കുടുത്തല്‍ ജനകീയ വല്ക്കരിക്കുകയും ചെയ്യുക എന്ന ഉദ്ദേശം ആണ് ലോഗോ പുറത്തിറക്കാന്‍ കാരണം . ലോഗോ പ്രകാശനം യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു കവലക്കാട്ടില്‍ നിര്‍വഹിച്ചു യുക്മ നാഷണല്‍ സെക്രടറി സജിഷ് ടോം നാഷണല്‍ ട്രെഷരാര്‍ യുക്മ ഫെസ്റ്റ് കണവീനരും കുടി യായ ഷാജി തോമസ് എന്നിവരും സന്നിഹിതരായിരുന്നു .കലാപരമായ ലോഗോ ഡിസൈന്‍ ചെയ്തത് യുക്മ ജോയിന്റ് സെക്രടറി ബിജു തോമസ് ആണ്
വിപുലമായ തയ്യാറെടുപ്പോടെ ആണ് യുക്മ ഫെസ്റ്റ് 2016 ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത് വിഖ്യാതമായ യുക്മയുടെ നാഷണല്‍ ഉത്സവത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും, ഓരോ പ്രോഗ്രാമുകളും മുന്‍ വര്‍ഷങ്ങളിലെതിനേക്കാള്‍ മികച്ചതാക്കുന്നതിനും യുക്മ ഫെസ്റ്റ് 2016 വിജയത്തിനായുള്ള പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞതായി പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു അറിയിച്ചു . യു കെ യിലെ നൂറോളം മലയാളി സംഘടനയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയെഷന്‌സിന്റെ വാര്‍ഷിക ഉത്സവമായ യുക്മ ഫെസ്റ്റ് ഈ വര്‍ഷം അരങ്ങേറുന്നത് സൌതാം പ്ട്ടന്നില്‍ മാര്‍ച്ച് 5 ശനിയാഴ്ചയാണ് ആണ്. ആതിഥ്യം നല്‍കുന്ന മലയാളി അസോസിയേഷന്‍ സൌതംപ്ട്ടാന്‍ എന്നാ സംഘടനയാണ് .യുക്മ സൌത്ത് ഈസ്റ്റിലെ കരുത്തനമാരെന്നു വിശേഷിപ്പിക്കുന്ന മലയാളി കൂട്ടയ്മ യാണ് മാലയാളി അസോസിയേഷന്‍ സൌതംപ്ട്ടാന്‍ .
യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരെയും, ആസ്വാദകരെയും, യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെയും, അണിയറ ശി ല്‍പ്പികളെയും സ്വീകരിക്കുന്നതിന് ഇതിനോടകം ഒരുങ്ങി കഴിഞ്ഞു ഒരുങ്ങിക്കഴിഞ്ഞു വിവിധങ്ങളായ കലാ സാംസ്‌കാരിക പരിപാടികള്‍ കൊണ്ട് സമ്പൂര്‍ണ്ണമായ മുഴുവന്‍ ദിന ആഘോഷമാണ് യുക്മ ഫെസ്റ്റ്. വിവിധ രീജിയനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക കലാപരിപാടികളും, സാംസ്‌കാരിക പരിപാടികളും മറ്റ് ആഘോഷങ്ങളും നിറഞ്ഞ യുക്മ ഫെസ്റ്റില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച യുക്മ അംഗങ്ങള്‍ക്കും, അംഗ സംഘടനകള്‍ക്കും യുക്മയുടെ ആദരം അര്‍പ്പിക്കുകയും ചെയ്യും. ഉന്നത വിജയം നേടിയ മലയാളി വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനും, കലാസാംസ്‌കാരികസാമൂഹികബിസിനസ് മേഖലകളില്‍ മികച്ച സേവനം നല്‍കിയ വ്യക്തികളെ ആദരിക്കുന്നതിനും യുക്മ ഫെസ്റ്റ് വേദിയാകും. കൂടാതെ കുടുംബവുമായി ഒരു ദിവസം ഉല്ലസിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമായ യുക്മ ഫെസ്റ്റ് വേദി സൗഹൃദങ്ങള്‍ പുതുക്കുന്നതിനും പങ്കു വക്കുന്നതിനുമുള്ള വേദി കൂടി ആയി മാറും. മിതമായ നിരക്കില്‍ മികച്ച നാടന്‍ ഭക്ഷണവും, പാര്‍ക്കിംഗ് സൌകര്യവും, കുട്ടികള്‍ക്ക് വിനോദത്തിനായി ബൌണ്‍സി കാസില്‍, ഫെയിസ് പെയിന്റിംഗ് പോലുള്ള കാര്യങ്ങളും ഈ ആഘോഷത്തിന് മാറ്റ് കൂട്ടും. നിരവധി പേരുടെ കൂട്ടായ പരിശ്രമ ഫലമാണ് യുക്മയുടെ ഓരോ സാംസ്‌കാരിക പരിപാടികളും. അതുകൊണ്ടുതന്നെ ഇക്കുറിയും യുക്മ ഫെസ്റ്റ് ആഘോഷങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ ലക്ഷ്യമിട്ടിരിക്കുന്നത് യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊള്ളുന്ന എല്ലാ സംഘടനകളും കുടാതെ യുക്മയുടെ എല്ലാ അഫ്യുദയ കാംഷികളും യുക്മ ഫെസ്റ്റില്‍ പങ്കെടുത്ത് യുക്മയുടെ ഈ ആഘോഷത്തില്‍ പങ്കുചേരണമെന്ന് യുക്മ നാഷണല്‍ സെക്രടറി സജിഷ് ടോമും , യുക്മ ഫെസ്റ്റ് കണ്‍വീനര്‍ ഷാജി തോമസും അഭ്യര്‍ത്ഥിച്ചു
യുക്മ യുടെ അംഗ അസോസിയേഷനുകളില്‍ നിന്നുമുള്ള കലാകാരികള്‍ക്കും കലാകാരന്മാര്‍ക്കും, മത്സരത്തിന്റെ സമ്മര്‍ദമില്ലാതെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള സുവര്‍ണാവസരം കൂടിയാണ് ‘യുക്മ ഫെസ്റ്റ്’. ഇതിനോടകം തന്നെ നിരവധി അംഗ അസ്സോസ്സിയെഷനുകള്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി മുന്‍പോട്ടു വന്നു കഴിഞ്ഞു പരിപാടികളുടെ ആധിക്യം മൂലം അവസരം നഷ്ട്ടപ്പെടാതിരിക്കുവാന്‍ വേണ്ടി, അവതരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ എത്രയും വേഗം രജിസ്ടര്‍ ചെയ്യേണ്ടതാണ്. ഇതിനായി അസോസിയേഷന്‍ ഭാരവാഹികള്‍ ഫെബ്രുവരി അഞ്ചു വെള്ളിയാഴ്ചക്ക് മുന്‍പായി secretary.ukma@gmail.com എന്ന ഇമെയിലിലേക്കോ, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം (07706913887), ‘യുക്മ ഫെസ്റ്റ്’ ജനറല്‍ കണ്‍വീനര്‍ ഷാജി തോമസ് (07737736549) എന്നിവരെ നേരിട്ട് വിളിച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല