അനീഷ് ജോണ്‍: യു കെ യിലെ നൂറോളം മലയാളി സംഘടനകളുടെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയെഷന്‌സിന്റെ വാര്‍ഷിക ഉത്സവമായ യുക്മ ഫെസ്റ്റ് ഇന്ന് രാവിലെ 11 ന് സൌതാംപ്ടനില്‍ നടക്കും. യുക്മയുടെ ഈ ഉത്സവത്തിന് ആതിഥ്യമരുളുന്നത് മലയാളി അസോസിയേഷന്‍ ഓഫ് സൌതാംപ്ടന്‍ ആണ്. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരെയും, ആസ്വാദകരെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെയും, അണിയറ ശില്‍പ്പികളെയും സ്വീകരിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍തിയയതയി യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യുവും സെക്രടറി സജിഷ് ടോമും അറിയിച്ചു നിരവധി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കൊണ്ട് നനോന്മുഖമായ പ്രവര്തനങ്ങല്ക്കും പ്രവര്തകര്ക്കും ആവേശം ആയി ആണ് ഇന്ന് സൌതംപ്ട്ടന്നില്‍ യുക്മ ഫെസ്റ്റ് അരങ്ങേറുന്നതു
ഏറ്റവും മികച്ച റിജിയന്‍ വേണ്ടിയുള്ള യുക്മ ഗോള്‍ഡന്‍ ഗാലക്‌സി അവാര്‍ഡ് യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിട്‌ലണ്ട്‌സ് റിജിയന്‍ നേടി..
സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡ് ഈസ്റ്റ് അന്ഗ്ലിയയ്ക്ക് സ്വന്തമായി കുടാതെ യുക്മ സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡുകള്‍ സൗത്ത് വെസ്റ്റിനും സൗത്ത് ഈസ്റ്റ് റീജിയനും സ്വന്തമാകി
മികച്ച അസ്സോസിയേഷനുകള്‍ക്കുള്ള ഗോള്‍ഡന്‍ അവാര്‍ഡ് ജി എം എ യ്ക്ക് സില്‍വര്‍ അവാര്‍ഡുകള്‍ പോര്‍ട്‌സ് മൌത്തിനും,DMA യ്ക്കും സോമര്‍സെറ്റിനും യുക്മ സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡ് ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയ്ക്കും ബാസില്‍ഡണ്‍ മലയാളി അസോസിയേഷനും വ്യക്തിഗത മികവുകളെ അടിസ്ഥാനപ്പെടുത്തി മികച്ച പ്രതിഭകള്‍ക്ക് നല്‍കുന്ന സ്റ്റാര്‍ അവാര്‍ഡുകള്‍ ആണ് .
, യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് ഇത്തവണത്തെ യുക്മ ദേശീയ യുക്മ കലാമേളയിലെ കലാതിലകമായ സ്‌നേഹസജിയ്ക്കാണ് ലഭിച്ചിരിക്കുന്നത്.സ്‌പെഷ്യല്‍ റെക്കഗ്‌നീഷന്‍ അവാര്‍ഡ് കനേഷ്യസ് അത്തിപ്പൊഴിയിലിന് ലഭിച്ചപ്പോള്‍ സില്‍വര്‍ സ്റ്റാര്‍ അവാര്‍ഡ് ആഷ മാത്യു , റോജി ചെറിയാന്‍ , ജെഫ്ഫിന്‍ തോമസ്.ബേസില്‍ ജോസഫ് എന്നിവര്‍ക്കും ലഭിച്ചു
യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍,യുക്മ ഗോള്‍ഡന്‍ ഏയ് ഞ്ജല്‍ അവാര്‍ഡുകള്‍ ആണ് പിന്നിട് പ്രഖ്യാപിച്ചത് . യുക്മ ഗോള്‍ ഡാന്‍ സ്റ്റാര്‍ അവാര്‍ഡ് ഫോര് ബെസ്റ്റ് മെയില്‍ നേഴ്‌സ് നേടിയെടുത്തത് ഷിബു ചാക്കോ ആണ് യുക്മ ഗോള്‍ ഡാന്‍ ഏയ് ഞ്ജല്‍ അവാര്‍ഡു നേടിയെട്ത് മിനിജ ജോസഫ് ആണ് ,ഏറ്റവും നല്ല ഹെല്‍ത്ത് കെയര്‍ അസ്സിസ്റ്റന്റിനുള്ള അവാര്‍ഡു നേടിയത് ബിജുമോന്‍ ജോസഫ് ആണ്. സ്വന്തം ആക്കിയത് യുക്മ യുടെ സന്തത സാഹചരികളും എന്നാല്‍ ഔദ്യോഗികമായി ഉന്നത നിലവാരം പുലര്ത്തുന്ന വ്യക്തിക്കുള്ള പ്രത്യേക അവാര്‍ഡു നേടിയത് ഡോക്ടര ബിജു പെരിങ്ങത്തറ ആണ് .
യുക്മ റയിസിംഗ് സ്റ്റാര്‍ അവാര്‍ഡുകള്‍ യുക്മയിലും പുറത്തും വ്യക്തിഗതമായി കല കായിക സാമുഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ മികവു പുലര്തിയ കുട്ടികള്ക്കായുള്ള അവാര്‍ഡുകള്‍ ആണ് .
പഠന മികവിനുള്ള പുരസ്‌ക്കാരം ജെം പിപ്പ്‌സിനു ലഭിച്ചു . കായിക വിഭാഗത്തില്‍ ഗ്ലെന്‍സ് ജോഷിയും അന്ന മരിയ ബിജുവും , കല വിഭാഗത്തില്‍ ജോര്ജു തങ്കച്ചനും ഗോ ള്‌ടെന്‍ അവാര്‍ഡ് നേടിയെടുത്തു വ്യക്തിഗത മികവു അടിസ്ഥാനപ്പെടുത്തി അന്ന റിച്ച ബിജുവും സെലിന്‍ റോയിയും യുക്മ റയി സിംഗ് സ്റ്റാര്‍ ഗോള്‌ടെന്‍ അവാര്‍ഡുകള്‍ നേടിയെടുത്തു
മികച്ച മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ച് യുക്മ ഏര്‍പ്പെടുത്തിയയുക്മ ഡയമണ്ട് അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത് യുക്മ പ്രസിഡന്റ് കൂടിയായഅഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിലിനും യുക്മ സ്ഥാപക ട്രഷറര്‍ സിബി തോമസിനുമാണ്.യുക്മയുടെ ഔദ്യോകിക ഭാരവാഹിത്വങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ സംഘടനയ്ക്ക് മികച്ച രീതിയില്‍ സേവനം ചെയ്യുന്നവര്‍ക്കുള്ള സ്റ്റാര്‍ പെര്‍ഫോമന്‍സ് ഗോല്‌ടെന്‍ അവാര്‍ഡ് ഇത്തവണ ലഭിച്ചിരിക്കുന്നത് യുക്മ ന്യൂസ് എഡിറ്റര്‍ ബൈജു തോമസിനും യുകെയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ആയ ബിജു മൂന്നാനപ്പള്ളിക്കുമാണ് . കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ കാഴ്ചകള്‍ ഉള്ഘടനതിനു ശേഷം നടക്കുന്നതാണ് . ഉച്ച കഴിഞ്ഞും പരിപാടികള്‍ തുടരും .ഭക്ഷണ ശാലകള്‍ പ്രവര്‍ത്തിക്കുന്നതായി സംഘാടകര്‍ അറിയിച്ചു പരിപാടി നടക്കുന്ന വേദിയുടെ വിലാസം
UUKMA Fest Venue Address
Regent Park College
Southampton
SO16 4GW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല