1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2016

അനീഷ് ജോണ്‍: ഒരു സംഘടനയുടെ പ്രവര്‍ത്തന പരിപാടികള്‍ വിജയിപ്പിക്കുന്നത് അതിലെ അംഗ അസ്സോസ്സിയെഷനുകളുടെയും അവയ്ക്ക് ഒപ്പം ഒരുമിച്ചു നില്ക്കുന്ന റിജിയനുകളുടെയും പ്രവര്‍ത്തന മികവാണ് എന്ന കാര്യത്തിന് യാതൊരു സംശയവും വേണ്ട . ഇത്തരത്തില്‍ സംഘടനയെ ചലിപ്പിക്കുന്നതില്‍ മികച്ച പ്രവര്ത്‌ന മാതൃകയാണ് യുക്മയുടെ സൌത്ത് ഈസ്റ്റ് റിജിയന്‍ .

യുക്മ സൌത്ത് ഈസ്റ്റ് വെസ്റ്റ് റിജിയനുകള്‍ ഒന്നായി യുക്മയുടെ പരിപാടികളില്‍ പങ്കെടുത്തിരുന്ന ആദ്യ കാലങ്ങളില്‍ പോലെ കരുതര്ജ്ജിച്ചു മുന്നേറുകയാണ് യുക്മ സൌത്ത് ഈസ്റ്റ് . വിഭജനത്തിനു ശേഷം ശക്തി യുക്തം മുന്‌പോപ്ട്ടു പോകുന്ന പ്രവര്ത്‌നം ആണ് ഈ റിജി യനെ വ്യത്യസ്തരാക്കുന്നത് . 2016 യുക്മ ഫെസ്ട്ടിനായി തിരഞ്ഞെടുക്കപ്പെട്ട സ്ഡലം സൌത്ത് ഈസ്റ്റ് റിജിയനിലേ സൌതംപ്ട്ടാന്‍ ആണ് . ഒരുക്കങ്ങള്‍ പൂര്‍ത്തീയാകി കൊണ്ട് ശ്രമകരമായ ദൌത്യം മുന്‍പോട്ടു കൊണ്ട് പോകാന്‍ അരയും തലയും മുറുക്കി മുഴുവന്‍ അസ്സോസ്സിയേഷനുകളും രംഗത്തിറങ്ങി കഴിഞ്ഞു യുക്മയുടെ ആദ്യ കാലപ്രവര്ത്കരും ഇന്നും യുക്മയുടെ ദേശിയ തലത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വര്‍ഗീസ് ജോണ്‍ , ഷാജി തോമസ് എന്നിവര്‍ ഈ റിജിയനില്‍ നിന്നാണ് എന്നുള്ളത് കൊണ്ട് തന്നെ ഏറെ ആവേശത്തില്‍ ആണ് സൌത്ത് ഈസ്റ്റ് . മനോജ് കുമാര്‍ പിള്ള പ്രേസിട്‌നെറ്റ് യും ജോമോന് കുന്നേല്‍ സെക്രടറി യും സേവനം അനുഷ്ടടിക്കുന്ന റിജിയന്റെ പ്രവര്‍ത്തനം പ്രശംസനീയം തന്നെ .

ആദ്യന്തം ആവേശം നിറച്ച നിമിഷങ്ങള്‍ സമ്മാനിച്ച് യുക്മ നാഷണല്‍ കായികമേളക്ക് ബര്‍മിംഗ്ഹാമില്‍ കൊടിയിറങ്ങിയപ്പോള്‍ . വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ 181 പോയിന്റ് നേടി സൌത്ത് ഈസ്റ്റ് റീജിയന്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയിരുന്നു .അതെ റീജനില്‍ നിന്നുള്ള മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്‌മൌത്ത് (ങഅജ ) ഏറ്റവും കൂടുതല്‍ പോയിന്റ് നേടി (105 പോയിന്റ് ) മികച്ച അസോസിയേഷനുള്ള ട്രോഫിയും നേടിയിരുന്നു . അസ്സോസ്സിയെഷനുകളുടെ മികച്ച പിന്തുണയാണ് റിജിയന്റെ വിജയം . യുക്മ സൌത്ത് ഈസ്റ്റിലെ ഏറ്റവും വലിയ അസോസിയേഷനുകളില് ഒന്നായ മലയാളീ അസോസിയേഷന് ഓഫ് സൗത്താംപ്റ്റണ്‍ (ങഅട) ന്റെനേതൃത്വത്തില്‍ ആണ് ‘യുക്മ ഫെസ്റ്റ് 2016’ അരങ്ങേറുന്നത്. അസോസിയേഷന് പ്രസിഡണ്ട് ശ്രീ.റോബിന്‍ എബ്രഹാംന്റെയും സെക്രട്ടറി ശ്രീ.ബിനു ആന്റണിയുടെയും നേതൃത്വത്തില്‍ അസോസിയേഷനിലെ 150 ല്‍ അധികം വരുന്ന കുടുംബങ്ങളുടെ സഹകരണം ഇത്തവണത്തെ യുക്മ ഫെസ്റ്റിന്റെ പങ്ങാളിതം വര്ധിപ്പിക്കും എന്ന കാര്യത്തിന് സംശയം വേണ്ട

ഇക്കഴിഞ്ഞ യുക്മ ദേശിയ കലാ മേള യിലും രിജിയന്റെ പ്രവര്‍ത്തനവും പങ്കാളിത്തവും സ്തുത്യര്ഹം തന്നെ . മികച്ച അസ്സോസ്സിയേഷനുകളും അവയെ ഒരുമിച്ചു ചലിപ്പിക്കുന്ന ജനാധിപത്യ സമീപനവും ആണ് യുക്മ സൌത്ത് ഈസ്റ്റ് രിജിയന്റെ ഏറ്റവും വലിയ മുതല്‍ കൂട്ടു. വരുന്ന മാര്‍ച്ച് 5 നു യുക്മ ഫെസ്റ്റ് നടക്കുമ്പോള്‍ തന്നെ അതിനു ആതിഥേയരാകുന്ന മലയാളീ അസോസിയേഷന് ഓഫ് സൗത്താംപ്റ്റണ്‍ (ങഅട) ന്റെ പത്താം വാര്ഷികം ആണ് എന്നതും ഏറെ ആവേശം ഉയര്‍ത്തിയിട്ടുണ്ട് .ഇതിനോടകം തന്നെ നിരവധി അസ്സോസ്സിയെഷനുകള്‍ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിച്ചു കഴിഞ്ഞു എന്നാ പ്രത്യേകതയും യുക്മ ഫെസ്റ്റ് 2016 നു മാത്രം സ്വന്തം .

സൗത്താംപ്റ്റണില്‍ വച്ച് നടക്കുന്ന യുക്മ ഫെസ്റ്റില്‍ വിവിധ മേഖലകളില്‍ യുക്മയോടൊപ്പം പ്രവര്‍ത്തിച്ചവരെയും, യുക്മ വേദികളില്‍ മികവു തെളിയിച്ചവരെയും ആദരിക്കുന്നത്തിനൊപ്പം വിവിധ അസ്സോസ്സിയെഷനുകള്‍ മികച്ച പ്രവര്‍ത്തകര്‍ യുക്മയെ നാളിതു വരെ സഹായിച്ച മുഴുവന്‍ വ്യക്തികളെയും ആദരിക്കും . മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അസോസിയേഷനുകള്‍ക്കുള്ള യുക്മ ഗോള്‍ഡണ്‍ ഗ്യാലക്‌സി അവാര്‍ഡ്, മികച്ച ചാരിറ്റി പ്രവര്‍ത്തനം നടത്തിയ അസോസിയേഷനുളല്‍ യുക്മ സില്‍വര്‍ ഗ്യാലകസി അവാര്‍ഡ്, സ്‌പോര്‍ട്‌സില്‍ , കല അല്ലെങ്കില്‍ സാഹിത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡുകളാണ് യുക്മ ഒരുക്കിയിട്ടുള്ളത്. മാധ്യമപ്രവര്‍ത്തനം, കല എന്നിവയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയവര്‍ക്കുള്ള സ്‌പെഷ്യല്‍ റെക്കഗ്‌നീഷ്യന്‍ സ്റ്റാര്‍ അവാര്‍ഡ് .

ഡോക്ടര്‍, നഴ്‌സ് രംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തികള്‍ക്കുള്ള യുക്മ സ്‌പെഷ്യല്‍ റെക്കഗ്‌നീഷ്്യന്‍ സ്റ്റാര്‍ അവാര്‍ഡ് എന്നിവയും ഇത് കൂടാതെ വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള ഗോള്‍ഡന്‍ റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരം, സ്‌പോര്‍ട്‌സ്, കല എന്നിവയില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ളര പുരസ്‌കാരം, . യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും താങ്ങും തണലുമായി നിന്ന സ്‌പോണ്‍സര്‍മാര്‍ക്കുള്ള താങ്ക്യൂ അവാര്‍ഡുകള്‍ എന്നിവയും ചടങ്ങില്‍ വിതരണം ചെയ്യും

ആതിഥേയരായ യുക്മ സൌത്ത് ഈസ്റ്റ് റിജിയനില്‍ പതിനാലു അംഗ അസ്സോസ്സിയെഷനുകളാണ് നിലവില്‍ ഉള്ളത് .ഡോര്‌സെറ്റ് ,പോര്ട്‌സ് മൊത്ത് , രെടിംഗ്, വോകിംഗ് , ടോള്‍ വൊര്‍ത് ,സൌത്താല്‍ , സ്ലൗ , ഹൊര്‍ഷൊം , ക്രോയ്‌ടോന്‍ , ഈ അടുത്ത കാലത്ത് യുക്മ സൌത്ത് ഈസ്റ്റ് രിജിയനുമായി ചേര്ന്ന കാന്റെര്‌ബെര്രി മലയാളികളും ചേരുന്നതാണ് യുക്മ സൌത്ത് ഈസ്റ്റ് . യുക്മ സൌത്ത് ഈസ്റ്റ് റിജിയന്‍ .നേതൃത്വം കൊടുക്കുന്ന സാരഥികള്‍ ഇവരാണ്

National Executive Member Shri Varghese John (President, Woking Malayalee Association)

President Shri Manojkumar Pillai (Executive Member, Dorset Kerala Communtiy)

Vice President Jenees Michael ( Treasurer, Malayalee Association of Southampton

Secretary Shri Jomon Kunnel (Executive Member, Association of Slough Malayalees

Joint Secretary Shri Dennis Vareed ( Chairman, Malayalee Association of Portsmouth)

Treasurer ( Shri Seby Paul, Excecutive Member, MASS, Tolworth)

Joint Treasurer Shri Jose Mathai (President, Association of Slough Malayalees)

Arts Coordinator Shri Tomy Thomas ( Secretary. MARC Reading

Sports Coordinator Shri M P Padmaraj ( Executive Member, RHYTHM Horsham)

Chartiy Coordinator Antony Abraham (Executive Member, Woking Malayalee Association)

Nurses Forum Coordinator Mrs. Sheena Madanmohan, Vice President, Malayalee Association of Southampton)

Business Forum Coordinator Jose P.M. ( Executive Member, British Keralites Association, Southall)

Ex Officio Member Shri Rojimon Varughese ( Executive Member . RHYTHM Horsham)

മുഴുവന്‍ യുക്മ സ്‌നേഹികളെയും സൌതംപാട്ടന്നില്‍ വെച്ച് നടക്കുന്ന യുക്മ ഫെസ്ട്ടിലേക്ക് സ്വാഗതം ചെയുന്നു എന്ന് സൌത്ത് ഈസ്റ്റ് റിജിയന്‍ കമ്മിറ്റി അറിയിച്ചു .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.