1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2016

മനോജ് കുമാര്‍ പിള്ള: സുഹൃത്തുക്കളെ കാണുക രണ്ട് തമാശ പറയുക ,ഒന്നിച്ചിരുന്ന് ഒരു ചായക്കുടിക്കുക,നാട്ടിലെയും യുകെയിലെയും വാര്‍ത്തകള്‍ അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുക,ഒന്നിചിരുന്നുള്ള ഒരു ഭക്ഷണം ,കുട്ടികള്‍ക്ക് പുതിയ സുഹൃത്തുക്കളെ കണ്ടെത്തുക ,കുട്ടികള്‍അവരുടെ പഠന കാര്യങ്ങളും പുതിയ ജോലി സാധ്യതകളെയും പറ്റി സംസാരിക്കുക അങ്ങനെപോകുന്നു നമ്മുടെ ഓരോ യുക്മ ഫെസ്റ്റ്,സത്യത്തില്‍ അന്നേദിവസം ഒരു ഉത്സവപ്രതീതിതന്നെയാണ്. മാര്‍ച്ച് 5 ശനിയാഴ്ച ,സൌത്ത് ഈസ്റ്റ് റീജിയനില്‍ നടക്കുന്ന ഈ പരിപാടിയിലേക്ക്യൂകെയിലെ ഓരോ മലയാളികളെയും പ്രത്യേകം പ്രത്യേകം ക്ഷണിക്കുകയാണ് സ്വാഗതംചെയ്യുകയാണ്.

മത്സരങ്ങളില്ലാതെ ടെന്‍ഷനില്ലാതെ നിറഞ്ഞ മനസ്സോടെ കണ്‍കുളിര്‍ക്കെ കണ്ടാസ്വധിക്കുവാന്‍,ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു കലാവിരുന്നാണ് സൌത്താംപ്ടണില്‍അരങ്ങേറുന്നത്. നമ്മുടെ കഴിവുകള്‍ പല രീതിയിലും പല മേഖലകളിലുമാണ് അവ കണ്ടെത്താന്‍ ജനങ്ങള്‍ നെഞ്ചിലേറ്റിയ യുക്മയെന്ന പ്രസ്ഥാനത്തിന് മാത്രമേ സാധിക്കു,ജനങ്ങളോടൊപ്പം ജനങ്ങള്‍ക്കിടയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തിന് മാത്രമേ അവരുടെ പ്രതിഭയും കണ്ടെത്താനാകുവെന്ന ഉത്തമ ബോധ്യമാണ് ഓരോ അവാര്‍ഡുകളുടെയും മൂല്യം ഉയര്‍ത്തികാട്ടുന്നത്.ആയതിനാല്‍ ഈ മഹനീയ വേളയില്‍ പ്രതിഭകളെയും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിക്കപ്പെടുകയാണ്.യുക്മ ഫെസ്റ്റില്‍ നടക്കുന്ന ഈ കലാവിരുന്നുകള്‍ ഓരോന്നും നമ്മുടെ കുട്ടികളുടെതാണ് അവരെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഒരു ദിവസം കുടുംബത്തോടൊപ്പം നമ്മുക്ക് മറ്റെല്ലാം മറന്ന് ആസ്വദിക്കാനുള്ള ഒരു അവസരംകൂടിയാണ്.

നമ്മുടെ കേരളത്തില്‍ വിവിധങ്ങളായ നിരവധി കലകള്‍ നിലനില്‍ക്കുന്നുണ്ട് അവ ഏതോക്കെയെന്നറിയാന്‍ നമ്മുടെ കുട്ടികള്‍ക്ക് അവകാശമുണ്ട് ,അത് സാധിച്ചുകൊടുക്കണമെങ്കില്‍ നമ്മുടെ കുട്ടികളെയും കൂട്ടി ഇതുപോലുള്ള കലാവിരുന്നുകളില്‍ പങ്കെടുക്കുകയാണ് വേണ്ടത്.

യുക്മയുടെ ഓരോ പരിപാടികളും മലയാളിക്കാള്‍ക്കായി വളരെ ദീര്‍ഘവീക്ഷണത്തോടെനടത്തപ്പെടുന്നവയാണ്,ഇത് സംഘടനാ നേതാക്കള്‍ക്കായുള്ളതല്ല മറിച്ച് യൂകെയിലെ ഓരോമലയാളികള്‍ക്കാണ് എന്ന തോന്നല്‍ നാമോരുത്തരിലും ഉണ്ടാകണം.

യുക്മ തുടങ്ങിയകാലം മുതലേ യാതൊരു പ്രശസ്തിയോ സാമ്പത്തിക നേട്ടമോ ഇച്ചിക്കാതെയൂകെ മലയാളികള്‍ക്കായ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.ഒരുമനുഷ്യന്റെ ആത്മീയ മണ്ഡലം, ബൌദ്ധിക മണ്ഡലം എന്നതുപോലെ തന്നെ അതിപ്രധാനമുള്ളതാണ് സാമുഹിക മണ്ഡലം ഇത് വളര്‍ത്തിയെടുക്കാന്‍ അസോസിയേഷനുകള്‍ക്കുംസംഘടനകള്‍ക്കും മാത്രമേ സാധിക്കുകയുള്ളൂ.

ഒരു രാജ്യം അല്ലങ്കില്‍ ഒരു ഭരണ കൂടം നമ്മള്‍ക്കായി പലതും ചെയ്യുന്നുണ്ട് എന്നാല്‍ നമ്മള്‍രാജ്യത്തിനായി അല്ലങ്കില്‍ നമ്മുടെ സമൂഹത്തിനായി എന്ത് ചെയ്തു ?ഇത് ഓരോ മനുഷ്യനുംസ്വയമേവ ചോദിക്കേണ്ട ചോദ്യങ്ങളാണ് ,അതിന് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ നാമുംനമ്മുടെ കുട്ടികളും ഈ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കടന്നു വരും ആല്ലങ്കില്‍ കടന്നുവരണം ,അതിനാണ് ഇതുപോലുള്ള സംഘടനകളും അതിന്റെ പ്രവര്‍ത്തനങ്ങളും നാംഉപയോഗപ്പെടുത്തേണ്ടത്.

യുക്മ ഫെസ്റ്റ് യൂകെ മലയാളികളുടെ ഒരു ഉല്‍സവമാണ് ,നമ്മുടെ നാട്ടിലെ അമ്പലത്തിലുംപള്ളികളിലും നടക്കുന്ന നടക്കുന്ന ഉത്സവ മാമാങ്കം ,ഇവിടെ യുക്മ നടത്തുന്നുവെന്ന് മാത്രംഎന്നാല്‍ അതില്‍ പങ്കെടുക്കുന്നവരോ യൂകെയിലെ മലയാളികളായ നാമോരോരുത്തരും തന്നെ.

നൂതന ആശയങ്ങള്‍ ഇതുപോലുള്ള പരിപാടികള്‍ക്കിടയില്‍ പരസ്പരം ചര്‍ച്ച ചെയ്യപ്പെടണം,യുക്മയുടെ ബന്ധപ്പെട്ട ഫോറങ്ങളില്‍ എത്തിക്കണം ,നാളത്തെ ഓരോ പരിപാടികളും നമ്മുടെകുട്ടികള്‍ക്കും വരും തലമുറയ്ക്കും ഉപയോഗപ്പെടണം ,അതിനായി ഇതുപോലുള്ള വേദികള്‍നാം മാറി നില്‍ക്കാതെ ഉപയോഗപ്പെടുത്തണം.

ഒരിക്കല്‍കൂടി യൂകെയിലെ മുഴുവന്‍ നല്ലവരായ മലയാളി സുഹൃത്തുക്കളെയും മാര്‍ച്ച് 5ശനിയാഴ്ച സൌത്താംപ്ടണിലേക്ക് ക്ഷണിക്കുകയാണ് സ്വാഗതം ചെയ്യുകയാണ്.

‘നമ്മള്‍ മലയാളികള്‍ ഇല്ലാതെ എന്ത് യുക്മയാഘോഷം’

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.