യുക്മ യൂത്തിന്റെ നേതൃത്വത്തില്‍ യു കെയിലെ 3 മുതല്‍ 11 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ കണക്കിലെ പരിജ്ഞാനം അളക്കുന്നതിനും അറിവ് വര്‍ധിപ്പിക്കുന്നതിനും യുക്മ യൂത്ത്, പ്രമുഖ ഓണ്‍ലൈന്‍ ടൂഷന്‍ സ്ഥാപനമായ വൈസ് ഫോക്‌സ് ആപ്പ് മായി ചേര്‍ന്ന് നടത്തിയ യുക്മ മാത്!സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു. കുട്ടികളെ 3 4 , 5 6 , 7 8 , 9 10, 11 എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തിരിച്ച്, ഓരോ വിഭാഗത്തിനും അവരവരുടെ കഴിവിന് അനുസരിച്ച്, നാഷണല്‍ പാഠ്യ പദ്ധതി അനുസരിച്ചുള്ള മാത്ത്‌സ് വിഷയത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ പരീക്ഷ ആണ് തയ്യാറാക്കിയിരുന്നത്. രണ്ടു ഘട്ടങ്ങളായാണ് മാത്!സ് ചലഞ്ച് പരീക്ഷ സംഘടിപ്പിച്ചത്. ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുത്ത എണ്ണൂറോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് 80 ശതമാനമോ അതിലധികമോ മാര്‍ക്ക് കരസ്ഥമാക്കിയ കുട്ടികള്‍ക്കാണ് നവംബര്‍ 3 നു കവന്‍ട്രിയില്‍ നടന്ന നാഷണല്‍ ടെസ്റ്റ് സെന്ററില്‍ പരീക്ഷയ്ക്ക് അവസരമൊരുക്കിയത്.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ നിന്നുള്ള നൈജില്‍ ജേക്കബാണ് യുക്മ മാത്!സ് ചലഞ്ച് നാഷണല്‍ ചാമ്പ്യന്‍. മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ നിന്നുള്ള ഋഷികേശ് നാരായണന്‍ ജൂനിയര്‍ വിഭാഗം ചാമ്പ്യനായപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ സൗത്ത് ഈസ്റ്റില്‍ നിന്നുള്ള ജോസഫ് ജോജോ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.
റീജിയണല്‍ തലത്തിലുള്ള വിജയികള്‍ താഴെപ്പറയുന്നവരാണ്
ഋഷികേശ് സിദ്ധാര്‍ഥന്‍ ഈസ്റ്റ് ആംഗ്ലിയ
ടോണി അലോഷ്യസ് ഈസ്റ്റ് ആംഗ്ലിയ
കെസിയ മരിയ ജോണ്‍ ലണ്ടന്‍
നോഹാന്‍ ഏലിയാസ് മിഡ്‌ലാന്‍ഡ്‌സ്
റോജല്‍ വര്‍ഗ്ഗീസ് നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്‌ലന്‍ഡ്
സാബിന്‍ ഫിലിപ്പ് നോര്‍ത്ത് വെസ്റ്റ്
ആരോണ്‍ സജി ചാക്കോ സൗത്ത് ഈസ്റ്റ്
എഡ്വിന്‍ ജോ ജഗ്ഗി സൗത്ത് വെസ്റ്റ്
ജോയല്‍ ബിജു വെയ്ല്‍സ്
ജിയാ ഹരികുമാര്‍ യോര്‍ക്ഷെയര്‍ ആന്‍ഡ് ഹംബര്‍
ഔട്ട്സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയവര്‍
ജേക്കബ് ബിനില്‍ യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍
അഖില്‍ ബിജു സൗത്ത് വെസ്റ്റ്
ആന്റണി തോമസ് സൗത്ത് വെസ്റ്റ്
മറിയ കാപ്പന്‍ മിഡ്‌ലാന്‍ഡ്‌സ്
ജോഷ് ജോണ്‍സണ്‍ മിഡ്‌ലാന്‍ഡ്‌സ്
ദിയ നായര്‍ നോര്‍ത്ത് വെസ്റ്റ്
ഋഷികേശ് നമ്പൂതിരി നോര്‍ത്ത് വെസ്റ്റ്
സുബില്‍ ഫിലിപ്പ് നോര്‍ത്ത് വെസ്റ്റ്
യുക്മ ആദ്യമായി സംഘടിപ്പിച്ച മാത്!സ് ചലഞ്ചിന് യുകെ മലയാളികള്‍ക്കിടയില്‍ അഭൂതപൂര്‍വ്വമായ പിന്തുണയാണ് ലഭിച്ചതെന്ന് യുക്മ യൂത്ത് ഭാരവാഹികളായ ഡോ ദീപ ജേക്കബ്, ഡോ ബിജു പെരിങ്ങത്തറ തുടങ്ങിയവര്‍ അറിയിച്ചു.
രെജിസ്റ്റര്‍ ചെയ്യുന്ന ഓരോ വിദ്യാര്‍ത്ഥിക്കും അവരുടെ തനത് അക്കാദമിക് വര്‍ഷത്തെ അറിവിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളായിരുന്നു മാത്!സ് ചലഞ്ചില്‍ നല്‍കിയിരുന്നത്. സ്വന്തം വീട്ടില്‍ നിന്ന് തന്നെ കമ്പ്യൂട്ടറില്‍ പങ്കെടുക്കാവുന്ന തരത്തിലാണ് ആദ്യ ഘട്ട പരീക്ഷ നടന്നത്. ഓണ്‍ലൈന്‍ പരീക്ഷയില്‍ 60 മിനിട്ടു കൊണ്ട് നൂറു ചോദ്യങ്ങള്‍ക്ക് ആണ് മാത്ത്‌സ് ചലഞ്ചില്‍ ഉത്തരം നല്‍കേണ്ടത്. നമ്പര്‍, റേഷ്യോ ആന്റ് പ്രൊപോര്‍ഷന്‍, ആള്‍ജിബ്ര, ജ്യോമെട്രി ആന്റ് മെഷേഴ്‌സ്, പ്രോബബിലിറ്റി ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഭാഗങ്ങളില്‍ നിന്നായിരുന്നു ചോദ്യങ്ങള്‍. താരതമ്യേന വളരെ എളുപ്പത്തില്‍ ഉത്തരം നല്‍കാവുന്ന ചോദ്യങ്ങളില്‍ തുടങ്ങി എളുപ്പമുള്ളത്, ബുദ്ധിമുട്ടുള്ളത് എന്നിങ്ങനെ ഉള്ള ഒരു പരീക്ഷാരീതി ആണ് യുക്മ മാത്ത്‌സ് ചലഞ്ചില്‍ അവലംബിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ചോദ്യത്തിന് ഉത്തരമെഴുതുന്ന കുട്ടികള്‍ക്കായിരുന്നു പ്രഥമ റൗണ്ടിലെ വിജയികള്‍. .
യുക്മ മാത്!സ് ചലഞ്ച് വിജയികളെ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അനുമോദിച്ചു. യുകെയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ യുക്മ വ്യത്യസ്തങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നു യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് അറിയിച്ചു.
യുക്മ മാത്ത്‌സ് ചലഞ്ച് വിജയികള്‍ക്ക് യുക്മ മാത്!സ് ചാമ്പ്യന്‍ ട്രോഫിയും വൈസ് ഫോക്‌സ് ആപ്പ് നല്‍കുന്ന ക്യാഷ് അവാര്‍ഡും ലഭിക്കുന്നതാണ്.2019 ജനുവരി 19 നടക്കുന്ന ഫാമിലി ഫെസ്റ്റില്‍ വച്ച് വിജയികളെ അനുമോദിക്കുകയും അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നതാണെന്ന് യുക്മ ദേശീയ ട്രെഷറര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല