1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2015

സന്തോഷ് തോമസ്: (വോള്‍വര്‍ഹാംപ്ടണ്‍): ഒക്ടോബര്‍ 31 ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണില്‍ വച്ചു നടത്തപ്പെടു ന്ന യുക്മ മിഡ്‌ലാണ്ട്‌സ് റീജനല്‍ കലാമേളയുടെ പ്രസംഗ മത്സര വിഷയങ്ങള്‍ പ്രസിദ്ധികരിച്ചു ഇക്കുറി മിഡ് ലാണ്ട്‌സ് കലാമേളക്ക് ആതിഥേയര്‍ ആകുന്നത് വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ആണ്.

സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒരു വിഷയവും ജുനി യര്‍ വിഭാഗത്തില്‍ രണ്ടു വിഷയവു മാണ് ഉണ്ടാവുക
സബ് ജൂനിയര്‍ വിഭാഗത്തില്‍ ചുവടെ കൊടുക്കുന്ന അതേ വിഷയം തന്നെ ആയിരിക്കും മത്സരദിവസം ബാധകമാവുക.

സബ് ജൂനിയര്‍ പ്രസംഗ മത്സര വിഷയം :ഗാന്ധിയന്‍ ചിന്താ ഗതികളും ആധുനിക ലോകവും

ജുനിയര്‍ വിഭാഗത്തിലെ ചുവടെ കൊടുക്കുന്ന രണ്ടു വിഷയങ്ങളില്‍ നിന്നും മത്സരദിവസം ( ഒക്ടോബര്‍ 31 ന് ) തിരഞ്ഞെടുക്കുന്ന ഒരു വിഷയത്തെ അടിസ്ഥാനമാക്കിയാകും മത്സരം,പ്രസംഗ മത്സര വിഷയ യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

(ജുനിയെഴ്‌സ് പ്രസംഗ മത്സര വിഷയ ങ്ങള്‍ )

1 .പരിസ്ഥിതി ശുചീകരണവും മലയാളിയും
2. കേരളത്തിന്റെ സമ്പൂര്‍ണ്ണ വികസനം എന്റെ കാഴ്ച പ്പാട്

കലാമേള വേദിയുടെ വിലാസം .

UKKCA HALL
WOOD CROSS LANE
BILSTON
WOLVERHAMPTON
WV14 9BW

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.