പോള്‍ ജോസഫ്: വോള്‍വര്‍ഹാംപ്ടണ്‍ യുക്മമിഡ്‌ലാന്‍ഡ്‌സ് റീജനല്‍ കലാമേള ഒക്ടോബര്‍ 31 ശ നിയാഴ്ച വോള്‍വര്‍ഹാംപ് ടണില്‍ വച്ചു നടത്ത പ്പെടും ഇക്കുറി മിഡ് ലാണ്ട്‌സ് കലാമേളക്ക് ആതിഥേയര്‍ ആകുന്നത് വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ആണ്, ഇ ത്തവണ മേളയ്ക്ക് വേദിയാകുന്നത് വോള്‍വര്‍ഹാംപ്ടണ്‍ ബില്‍സ്റ്റനിലുള്ള യു കെ കെ സി എ ആസ്ഥാന മന്ദിരമാണ്. WAM പ്ര വര്‍ ത്ത കര്‍ക്ക് എ ല്ലാ വിധ പിന്തുണയുമായിമിഡ്‌ലാണ്ട്‌സിലെ പ്രമുഖ സംഘടനയായ മൈക്ക പ്രവര്‍ത്തകരും ഒപ്പത്തിനൊപ്പമുണ്ട് .
മറ്റു സംഘടന കള്‍ക്ക് മാതൃക യായി യുക്മ മിഡ്‌ലാന്‍ഡ്‌സ് റീ ജ നില്‍ രണ്ടു അസോസിയേഷനുകളിലെയും പ്രവര്‍ത്തകരും റീജനല്‍ കമ്മിറ്റി പ്രതിനിധികളും കലാമേള യുടെ നടത്തിപ്പിന് വേണ്ട ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ ഇന്നലെ വെഡ്‌നെസ്ഫീല്‍ഡില്‍ ഒത്തുകൂടി ,വാംപ്രസിഡണ്ട് ശ്രീ സാനു ജോസഫിന്റെ നേതൃത്വത്തിലുള്ള അസോസിയേഷന്‍ നിര്‍വാഹക സമിതി അഗങ്ങളും മൈക്ക പ്രസിഡണ്ട് ശ്രീ ജോണ്‍ മുളയിങ്കലിന്റെ നേതൃത്തിലുള്ള മൈക്ക പ്രവര്‍ത്തകരും റീജണല്‍ കമ്മിറ്റി അംഗങ്ങളും ഒത്തുകൂടിയപ്പോള്‍ അത് യുക്മ അംഗ അസോസിയേഷനുകള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ നേര്‍കാഴ്ചയായിമാറി.മുന്‍ യുക്മ പ്രസിഡണ്ട് വിജി കെ പി യും യുക്മ ദേ ശി യ പി ആര്‍ ഓ അനീഷ് ജോണും യോഗത്തില്‍ പങ്കെടുത്തു .
ആയിരങ്ങള്‍ ഒഴുകി എത്തുന്ന മേള കുറ്റമറ്റതക്കാന്‍ വേണ്ട തന്ത്രങ്ങള്‍ യോഗം ചര്‍ ച്ച ചെയ്തു. രാവിലെ ഒന്‍പതുമണിക്ക് രജിസ്‌ട്രേഷെന്‍ ആരംഭിക്കും . തുടര്‍ന്ന് മുന്നു വേദികളിലായി മത്സരങ്ങള്‍ ആരംഭിക്കും, വൈകിട്ട് ഒന്‍പതു മണിയോടെ കലാമേള അവസാനിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ഏല്ലാവരും വയസു തെളിയിക്കുന്ന രേഖകള്‍ ഒക്ടോബര്‍ 31 ന് ഒപ്പം കരുതേണ്ടതാണ് . രജിസ്‌ട്രേഷെന്‍ ഫീസ് കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ തന്നെ തുടരും .മത്സരാര്‍ഥി കള്‍ ഒരു ഇനത്തിന് മുന്ന് പൌണ്ട് നല്‍കുമ്പോള്‍ കാണികള്‍ രണ്ടു പൌ ണ്ടും തന്നെ യയിരിക്കും നല്‍കേണ്ടത്.
.
യുക്മ ദേശിയ നേതാക്കളും പോഷക സംഘടനാ നേതാക്കളും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ സമയങ്ങളില്‍ വന്നുചേരുകയും ആശംസകള്‍ അറിയിക്കുകയും ചെയും.
വേദിയുടെ വിലാസം .
UKKCA HALL
WOOD CROSS LANE
BILSTON
WOLVERHAMPTON
WV14 9BW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല