1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2011


മാമ്മന്‍ ഫിലിപ്പ്

ബിര്‍മിങ്ഹാം: യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റിജ്യണ്‍ വാര്‍ഷികപൊതുയോഗവും 2011-2012 ലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും ജൂണ്‍ 25 ശനിയാഴ്ച ബര്‍ട്ടന്‍ ഓണ്‍ ട്രെന്‍ഡില്‍വെച്ച് നടക്കും. ജൂലൈ 10 ന് ബിര്‍മിങ്ഹാമില്‍വെച്ച് നടക്കുന്ന യുക്മ നാഷണല്‍ കമ്മിറ്റിയുടെ പൊതുയോഗത്തിനും തിരഞ്ഞെടുപ്പിനും മുന്നോടിയായിട്ടാണറിജ്യണല്‍ സമ്മേളനം വിളിച്ചുകൂട്ടുന്നത്.

മിഡ്‌ലാന്‍ഡ്‌സ് റീജ്യണില്‍ അംഗങ്ങളായ എട്ട് അസോസിയേഷനുകളുടെ തിരിഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരിക്കും യോഗത്തില്‍ പങ്കെടുക്കുന്നത്. ഇവരെക്കൂടാതെ അസോസിയേഷനുകളുടെ പ്രസിഡന്റും സെക്രട്ടറിയും പ്രത്യേകക്ഷണിതാക്കളായിരിക്കും. മിഡ്‌ലാന്‍ഡ്‌സ് റീജ്യണിലെ മിക്ക അസോസിയേഷനുകളുടെയും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിവരുന്നു. ജൂണ്‍ 25 ശനിയാഴ്ച 4 മണിയ്ക്കാണ് യോഗസമയം.

യോഗത്തില്‍ യുക്മ നാഷണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി മാമ്മന്‍ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍ പോയവര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവുചിലവുകണക്കുകളും അവതരിപ്പിക്കും. തുടര്‍ന്ന് 2011-2012 വര്‍ഷത്തേക്കുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടക്കും. റീജ്യണല്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ക്കുപുറമെ റീജ്യണെ പ്രതിനിധീകരിച്ചുള്ള യുക്മ നാഷണല്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗത്തെയും തിരഞ്ഞെടുക്കും.

തുടര്‍ന്ന് പോയവര്‍ഷങ്ങളില്‍ യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായസഹകരണം നല്‍കിയവരെ യോഗത്തില്‍ ആദരിക്കും. കേരള കമ്മ്യൂണിറ്റി ബര്‍ട്ടണ്‍ ഓണ്‍ ട്രെന്‍ഡ് ആണ് യോഗത്തിന് ആതിഥ്യം വഹിക്കുന്നത്. യുക്മ നാഷണല്‍ ജനറല്‍ ബോഡിയുടെ നടത്തിപ്പിനായി ഒരു വോളന്ററി കമ്മിറ്റിയും തിരഞ്ഞെടുക്കും.

യോഗം നടക്കുന്ന സ്ഥലം-
St.Modwen’s RC Church
78 A Guild Street, Burton on Trent
Staffordshire
DE 14 INB.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Joyce Stephen 07852289498

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.