ജയകുമാര്‍ നായര്‍: ബര്‍മിഗ്ഹാം യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള ബര്‍മിഗ്ഹാമില്‍.ഏപ്രില്‍ 30 ശനിയാഴച രാവിലെ പത്തു മണിക്ക് ആരാധ്യനായ യുക്മ ദേശിയ പ്രസിഡണ്ട് ശ്രീ ഫ്രാന്‍സിസ് മാത്യു ഉത്ഘാടനം ചെയും. ഒന്‍പതു മുപ്പതിന് രജിസ്‌ട്രെഷന്‍ ആരംഭിക്കും ഉത്ഘാടനത്തിനു ശേഷം പത്തു മുപ്പതിനു തന്നെ വിവിധ കായിക മത്സരങ്ങള്‍ ആരംഭിക്കും.
അസോസിയേഷന്‍ തലത്തിലോ വക്തിഗതമായൊ രജിസ്‌ട്രെഷന്‍ ഫീസ് നല്‍കാവുന്നതാണ് വടംവലി ഒഴികെ യുള്ള എല്ലാ ഇനങ്ങള്‍ക്കും മുന്ന് പൌണ്ട് ആണ് രജിസ്‌ട്രെഷന്‍ ഫീസ്. വടംവലി മത്സരത്തിന് ഇരുപത്തഞ്ചു പൌണ്ട് ആണ് രജിസ്‌ട്രെഷന്‍ ഫീസ്.
എര്‍ഡിഗ്ടണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നആദ്യ കായികമേള കുറ്റമറ്റതാക്കുവാനുള്ള തയ്യാറെടു പ്പിലാണ് ഇ എം എ യും റീജണല്‍ നേതൃത്വവും. യുക്മ അംഗങ്ങള്‍ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും അവ നേരിട്ട് സമ്മാനിക്കുകയും ചെയ്യുന്നു എന്നത് ഇത്ത വണത്തെ പ്രത്യേകതയാണ്. മേളയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മാത്രമേ മെയ് 28 നു നടക്കുന്ന ദേശിയ കായിക മേളയില്‍ പങ്കെടുക്കുവനുള്ള അവസരം ലഭിക്കുകയുള്ളൂ .
കുട്ടികളുടെ അമ്പതു മീറ്റര്‍ ഓട്ട മത്സരത്തില്‍ തുടങ്ങി വടം വലിയിലവസാനിക്കുന്ന മേള മിഡ് ലാണ്ട്‌സ് സിലെ കായിക പ്രേമികള്‍ക്ക് ഒരുപിടി നല്ല ഓര്‍മകള്‍ സമ്മാനിക്കും .മേളയില്‍ പങ്കെടുക്കുവാനും കണ്ടാസ്വദിക്കുവാനും മുഴുവന്‍ കായിക പ്രേമികളേയും ബര്‍മിഗ്ഹാമിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇ എം എ നേതൃത്വവും,യുക്മ റീജണല്‍ കമ്മിറ്റിയും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജയകുമാര്‍ നായര്‍ 07403223066
പോള്‍ ജോസഫ് 07886137944
ഡിക്‌സ് ജോര്‍ജ് 07403312250
സുരേഷ് കുമാര്‍ 07903986970
എബി ജോസഫ് 07723043555
കായികമേള നടക്കുന്ന വേദിയുടെ വിലാസം
WYNDLEY LEISURE CENTRE SUTTON COLDFIELD BIRMINGHAM B73 6EB.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല