ജയകുമാര്‍ നായര്‍: ബര്‍മിഗ്ഹാം ഏപ്രില്‍ 30 ശനിയാഴ്ച ബര്‍മിഗ്ഹാ മില്‍ വെച്ചു നടക്കുന്ന യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേളയി ലുണ്ടാകുന്ന പരാതികള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരം കണ്ടെത്തുവാന്‍ അഞ്ചു അംഗങ്ങള്‍ അടങ്ങിയ അപ്പീല്‍ കമ്മിറ്റിയെ നിയമിച്ചു . യുക്മ ദേശിയ ഉപാധ്യക്ഷരായ ശ്രീ മാമ്മന്‍ ഫിലിപ്പ് ,ശ്രീമതി ബീന സെന്‍സ് ,മുന്‍ പ്രസിഡന്‍ണ്ട് ശ്രീ വിജി കെ . പി ,,യുക്മ പി. ആര്‍. ഒ.ശ്രീ അനീഷ് ജോണ്‍ , റീജണല്‍ പ്രസിഡന്‍ണ്ട് ശ്രീ ജയകുമാര്‍ നായര്‍ എന്നിവരാണ് അംഗങ്ങള്‍ .അസോസിയേഷന്‍ തലത്തില്‍ ഉള്ള അപ്പില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ
വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കായിക താരങ്ങളുടെ എണ്ണം അടിസ്ഥാനമാക്കിയാല്‍ യുക്മ യിലെ ഏറ്റവും വലിയ റീജണല്‍ കായികമേളയാണ് മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള.അതു കൊണ്ടു തന്നെ മത്സരങ്ങള്‍ക്ക് വീറും വാശിയും ഏറും. ഓരോവിഭാഗത്തിലും ഏറ്റവും കൂടുതല്‍ പോയിന്റ് നേടി വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പു നേടുന്നതോടൊപ്പം സ്വന്തം അസോസിയേഷന്‍നെ 2016 ചാമ്പ്യന്‍ കപ്പിന് അര്‍ഹമാക്കുക എന്ന ഉത്തര വാദത്വവും കായിക താരങ്ങളില്‍ നിക്ഷിപ്തമാണ്. പരിചയ സമ്പന്നരായ ഒരു കൂട്ടം അമ്പയര്‍ മാരും ഫോട്ടോ ഫിനിഷ് അടക്കമുള്ള കുറ്റമറ്റ സംവിധാനങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട് .
റീജണല്‍ കായിക മേളയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മെയ് 28 നു ഇതേ സ്റ്റെഡിയത്തില്‍ വെച്ചുനടക്കുന്ന ദേശിയ കായിക മേളയില്‍ പങ്കെടുക്കുവനുള്ള അവസരം ലഭിക്കും .കുട്ടികളുടെ അമ്പതു മീറ്റര്‍ ഓട്ട മത്സര ത്തോടുകൂടി ആരംഭിക്കുന്ന മേള യിലെ അവസാന ഇനമായ വടം വലി മത്സരമാണ് ജനപ്രീയ ഇനം.
ഏപ്രില്‍ 30 ശനിയാഴ്ച രാവിലെ ഒന്‍പതു മുപ്പതിന് രജിസ്‌ട്രെഷന്‍ ആരംഭിക്കും.പത്തു മുപ്പതിനു തന്നെ വിവിധ കായിക മത്സരങ്ങള്‍ ആരംഭിക്കും .കായിക മേളയിലെ വിജയി കള്‍ക്കായി പൊതു ജനങ്ങള്‍ക്ക് വളരെ നാമമാത്ര നിരക്കില്‍ സമ്മാനങ്ങള്‍ സ്‌പോണ്‍ സര്‍ ചെയ്യുവാനുള്ള അവസരം ഇത്ത വണറീജണല്‍ കമ്മിറ്റി നല് കിയിട്ടുണ്ട് . മേളയില്‍ പങ്കെടുക്കുവാനും കണ്ടാസ്വദി\ക്കുവാനും മുഴുവന്‍ കായിക പ്രേമികളേയും ബര്‍മിഗ്ഹാമിലേക്ക് സ്വാഗതം ചെയ്യുന്നു .
കൂടുത്തല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ശ്രീ പോള്‍ ജോസഫ് 07886137944
ഡിക്‌സ് ജോര്‍ജ് 07403312250
സുരേഷ് കുമാര്‍ 07903986970
എബി ജോസഫ് 07723043555
കായികമേള നടക്കുന്ന വേദിയുടെ വിലാസം
WYNDLEY LEISURE CENTRE SUTTON COLDFIELD BIRMINGHAM B73 6EB.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല