സുരേഷ് കുമാര്‍ (വോള്‍വര്‍ഹാംപ്ടണ്‍): ഒക്ടോബര്‍ 31 ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണില്‍ വച്ചു നടത്തപ്പെടുന്ന യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേളയില്‍ പങ്കെടുക്കുന്ന മത്സരാഥികളുടെ രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അംഗ അസോസിയേഷന്‍നുകളുടെയും അഭ്യര്‍ഥന മാനിച്ചു രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മുന്നു ദിവസം കൂടി നീട്ടിയതായി റീജനല്‍ ആര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് തോമസ് അറിയിച്ചു.
വെന്‍സ്ഫില്‍ഡ മലയാളീ അസോസിയേഷന്‍ന്റെ (WAM ) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കലാമേളക്ക് വേദിയാകുന്നത് വോള്‍വര്‍ഹാംപ്ടണ്‍ ബില്‍സ്റ്റനിലുള്ള യുകെകെസിഎ ആസ്ഥാന മന്ദിരമാണ്. ഒരാള്‍ക്ക് മൂന്നു സിംഗിള്‍ ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ്. പ്രായം അനുസരിച്ച് നാലു വിഭാഗമായി തിരിച്ചിരിക്കുന്നു കൂടാതെ ഒരു പൊതു വിഭാഗവും ഉണ്ട്. പ്രായം അനുസരിച്ച് കിഡ്‌സ് (8 years and below), സബ്ജൂനിയര്‍(812), ജൂനിയര്‍(1217), സീനിയര്‍ (Above 17 years), ജനറല്‍ (common, no age bar) എന്നീ വിഭാഗങ്ങളില്‍ ആയാണ് മത്സരങ്ങള്‍.
മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും നല്‍ കുന്നതോടൊപ്പം കലാമത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന മത്സരാര്‍ഥികള്‍ക്ക് ‘കലാതിലക’ പട്ടവും, ‘കലാപ്രതിഭ’ പട്ടവും നല്‍കി ആദരിക്കുന്നതാണ്. ഒപ്പം ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന പ്രത്യേക ചാമ്പ്യന്‍ ട്രോഫിയും കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷന് എവറോളിംഗ് ട്രോഫി നല്‍കി ആദരിക്കുന്നതാണ്.
റിജിയണല്‍ കലാ മേളകളില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കലാ മേളയാണ് ഈസ്റ്റ് ആന്‍ഡ് വെസ്റ്റ്മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേള. 18 അസ്സോസ്സിയെഷനുകള്‍ അരയും തലയും മുറുക്കി മത്സരസജ്ജര്‍ ആകുമ്പോള്‍ ആയിരങ്ങള്‍ ഒഴുകി എത്തുന്ന മേള മിഡ് ലാന്‍ഡസ് മലയാളികളുടെ ഉത്സവമായി മാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല