സുരേഷ് കുമാര്‍ (വോള്‍വര്‍ഹാംപ്ടണ്‍): ഒക്ടോബര്‍ 31 ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണില്‍ വച്ചു നടത്തപ്പെടുന്ന യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേളയില്‍ പങ്കെടുക്കുന്ന മത്സരാരാഥികളുടെ രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തലേക്ക് കടക്കുമ്പോള്‍ അംഗ അസോസിയേഷന്‍നുകളില്‍ നിന്നും അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ കലാ മത്സരങ്ങള്‍ക്ക് മത്സരാര്‍ഥികളെ അയക്കാതിരുന്ന അസോസിയേഷനുകളില്‍ നിന്നു പോലും രജിസ്‌ട്രേഷന്‍ ലഭിച്ചുകൊണ്ടി രിക്കുന്നു. മേളയിലെ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്ന മത്സരാരാര്‍ഥികള്‍ ഒക്ടോബര്‍ ഇരുപതിന് മുമ്പേ അവരവരുടെ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് അപേക്ഷ ഫോറങ്ങള്‍ പൂരിപ്പിച്ച് അസോസിയേഷന്‍ പ്രസിഡന്‍ഡോ സെക്രട്ടറിയോ സാക്ഷ്യപ്പെടുത്തി റീജനല്‍ നേതൃത്ത്വത്തെ ഏല്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ പോസ്റ്റിലുടെയോ ഇമെയില്‍ വഴിയോ വാട്‌സ് ആപ്പിലുടെയോ സ്വീകരിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ഏല്ലാവരും വയസു തെളിയിക്കുന്ന രേഖകള്‍ ഒക്ടോബര്‍ 31 ന് ഒപ്പം കരുതേണ്ടതാണ്. അപേക്ഷാ ഫോറവും നിയമാവലിയും എല്ലാ അസോസിയേഷനുകളിലും ഏത്തിച്ചു കഴിഞ്ഞു. റീജനല്‍ തലത്തില്‍ ഇത്തരം ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ വിവിധ അസോസിയേഷനുകളില്‍ മല്‍സരാര്‍ഥികള്‍ കഠിന പരിശീലനത്തിലാണ്. ഒരു ഇനത്തില്‍ ഒരു അസോസിയേഷനില്‍ നിന്നും രണ്ടു പേര്‍ക്കു മാത്രമേ പങ്കെടുക്കുവാന്‍ കഴിയു ഏന്നതിനാല്‍ ഭുരിഭാഗം അസോസിയേഷനുകളിലും മത്സരം നടത്തി വിജയികളെയാണ് കലാമേളക്ക് അയക്കുന്നത്. പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മ റീജനല്‍ നാഷനല്‍ കലാമേളകള്‍ യുകെ യില്‍ ഒരു ഉത്സവകാലപ്രതീതി തന്നെ സൃഷ്ട്ടിക്കും.
വെന്‍സ്ഫില്‍ഡ് മലയാളി അസോസിയേഷന്റെ (WAM ) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കലാമേളക്ക് വേദിയാകുന്നത് വോള്‍വര്‍ഹാംപ്ടണ്‍ ബില്‍സ്റ്റനിലുള്ള യുകെകെസിഎ ആസ്ഥാന മന്ദിരമാണ്. റീജനല്‍ നാഷണല്‍ കലാമേളകളുടെ നിയമാവലിക്കും അപേക്ഷാ ഫോറത്തിനും ഉള്ള ലിങ്ക് www.uukma.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല