ഡിക്‌സ് ജോര്‍ജ് (വോള്‍വര്‍ഹാംപ്ടണ്‍): യുക്മയുടെ കലാ മാമാങ്കത്തിന് തുടക്കം കുറിക്കുന്ന പാഞ്ചജന്യം ആണ് യുക്മ റിജിയണല്‍ കലാമേളകള്‍ . റിജിയണല്‍ കലാ മേളകളില്‍ ഏറ്റവും കൂടിയ ജനപങ്കാളിത്തം മൂലം ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കലാമേളയാണ് ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍ഡ്‌സ് റീജനല്‍ കലാമേള . 18 അസ്സോസ്സിയെഷനുകള്‍ അരയും തലയും മുറുക്കി മത്സരസജ്ജര്‍ ആകുമ്പോള്‍ ഒഴുകി എത്തുന്ന ആയിരക്കണക്കിന് കലാപ്രേമികള്‍ക്ക് ആഘോഷ തിമിര്‍പ്പാകും യുക്മ മിഡ് ലാണ്ട്‌സ് മല്‍സരങ്ങള്‍ .ഇക്കുറി മിഡ് ലാണ്ട്‌സ് കലാ മേളക്ക് ആതിഥേയര്‍ ആകുന്നത് വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ആണ്. വോള്‍വര്‍ഹാംപ്ടന് സമീപം വെഡ്‌നെസ്ഫീല്‍ഡ് എന്ന സ്ഥലത്തേക്ക് ഏകദേശം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടിയേറിയ മലയാളികളുടെ കൂട്ടായ്മയാണ് വാം
മിഡ് ലാന്‍ഡ്‌സ് റീജനല്‍ കലാമേള ഒക്ടോബര്‍ 31 ശനിയാഴ്ച വോള്‍വര്‍ഹാംപ് ടണില്‍ വെച്ചു നടത്തപെടുമ്പോള്‍ . കലാമേള ഒരു ഉത്സവമാക്കി മാറ്റാന്‍ വെഡ്‌നെസ്ഫീല്‍ഡ് മലയാളികള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു മേള യുടെ മുന്നൊരുക്ക ങ്ങള്‍ സെപ്റ്റംബര്‍ 27 ഞായറാഴ്ച ചേര്‍ന്ന അസോസിയേഷന്റെ പ്രത്യേക കമ്മിറ്റി വിലയിരുത്തി.വെഡ്‌നെസ്ഫീല്‍ഡ് മലയാളീ അസോസിയേഷന്‍ ഏറ്റെടുത്തു നടത്തുന്ന രണ്ടാമത്തെ യുക്മ പരിപാടിയാണ് ഇത്തവണത്തെ റീജണല്‍ കലാമേള .ഇതിനു മുന്‍പ് 2014 ല്‍ റീജനല്‍ തല ചിത്ര രചന മത്സരം മാതൃകാപരമായി നടത്തി നടത്തി വാം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു . അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ സാനു ജോസഫ് ,സെക്രട്ടറി ശ്രീ ജയ്‌സ് ജോസഫ് ട്രഷറര്‍ ശ്രീ ദീപു അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ അസോസിയേഷനിലെ മുഴുവന്‍ അഗംങ്ങളും മേളയെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു..വാമിനോപ്പം കൈകോര്‍ക്കാന്‍ സമീപ പ്രദേശത്തെ സംഘടനയായ മൈക്കയും സജീവമായി രംഗത്തുണ്ട്.
മുന്‍ കാലങ്ങളില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ്,നനീട്ടന്‍ ,വാല്‍സാല്‍, നോട്ടിംഗ്ഹാം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് എന്നിവിടങ്ങളില്‍ അംഗ അസോസിയേഷനുകളുടെ സഹകരണത്തില്‍ നടന്ന കലാമേളകള്‍ വന്‍ വിജയമായിരുന്നു .ഇന്ന് യുക്മാ മിഡ് ലാണ്ട്‌സ് റിജിയനിലെ കരുത്തരായ മത്സരാര്‍ഥികള്‍ക്ക് ആതിഥ്യം അരുളുമ്പോള്‍ കുറുവുകള്‍ ഇല്ലാതാക്കുന്നതിന്റെ അക്ഷീണ പരിശ്രമത്തിലാണ് വാം മലയാളികള്‍. ആത്മവിശ്വാസത്തിന്റെ, ആവേശത്തിന്റെയും കഠിനപ്രയതനതിന്റെയും കലോത്സവം അണിയറയില്‍ ഒരുക്കുന്നതിന്റെ പണിപ്പുരയില്‍ ആണ് വെന്‍സ് ഫീല്‍ഡ് മലയാളി അസോസിയേഷന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല