സ്വന്തം ലേഖകന്‍: യുക്മ മുന്‍ ദേശീയ ഭാരവാഹിയും ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ മാത്യു അലക്‌സാണ്ടറുടെ മാതാവ് നിര്യാതയായി; ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും യുക്മ പ്രതിനിധിയും പ്രഥമ യുക്മ ദേശീയ സമിതി അംഗവുമായ പ്രമുഖ യുകെ മലയാളി മാത്യു അലക്‌സാണ്ടറുടെ മാതാവ് സിസിലി രാവിലെ 6 മണിക്കാണ് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചത്. 87 വയസായിരുന്നു.
ഞാവള്ളില്‍ ആണ്ടുകുന്നേല്‍ പരേതനായ കുര്യന്‍ന്റെ ഭാര്യയും ചക്കാമ്പുഴ കട്ടക്കയം കുടുംബാംഗവുമാണ്. സിറിയക് (പരേതന്‍), എബ്രഹാം (UK), മേഴ്‌സി (കാപ്പാട് കൊട്ടാരം), ലൈസമ്മ (പാലാ പുരയിടത്തില്‍), അലക്‌സാണ്ടര്‍, ജോസഫ്, ഷീന (UK), മാത്യുക്കുട്ടി (UK), ബീന (കാനഡ) എന്നിവര്‍ മക്കളാണ്.
മരണത്തില്‍ യുക്മ ദേശീയ ഭാരവാഹികളും യുകെയിലെ മറ്റ് പ്രമുഖ മലയാളി സാംസ്‌കാരിക കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി. സംസ്‌ക്കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പരേതയ്ക്ക് എന്‍ആര്‍ഐ മലയാളിയുടെ ആദരാഞ്ജലികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല