ഡോ.ബിജു പെരിങ്ങത്തറ (മാഞ്ചസ്റ്റര്‍): ഈ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ ജി.സി.എസ്.ഇ(GCSE) , എ ലെവല്‍ (A LEVEL) പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന യുക്മ അക്കാദമിക് അവാര്‍ഡിനായുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.
യുക്മ ആദ്യമായി ഏര്‍പ്പെടുത്തുന്ന ഈ അവാര്‍ഡ് വരും തലമുറയിലെ കുട്ടികള്‍ക്ക് ഒരു പ്രോത്സാഹനവും അംഗീകാരവുമാകുമെന്നതില്‍ സംശയമില്ല. 2017 ലെ പരീക്ഷക്കിരുന്ന (റിപ്പീറ്റ് ചെയ്യുന്നവരെ ഒഴിവാക്കിക്കൊണ്ട്) കുട്ടികളുടെ മാര്‍ക്കാണ് ഈ അവാര്‍ഡിനാധാരം.
യുക്മ യൂത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന അക്കാദമിക് അവാര്‍ഡിന് പരിഗണിക്കണമെന്നുള്ള അപേക്ഷകര്‍ തങ്ങളുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുകള്‍ uukmafestawards@gmail.com എന്ന ഇ മെയിലിലോ, ശ്രീ. തമ്പി ജോസിന്റെ O7576983141 എന്ന വാട്‌സ് ആപ്പ് നമ്പറിലോ അയക്കുക.
യുക്മ യൂത്ത് അക്കാദിക് അവാര്‍ഡിന് അപേക്ഷ അയക്കേണ്ട അവസാന തീയ്യതി ജനുവരി 6 ഞായറാഴ്ചയാണ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന പക്ഷം യുക്മ ഭാരവാഹികള്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേക്ഷിച്ചറിയുന്നതാണ്. പ്രധാനമായും മാര്‍ക്ക് കാര്‍ഡാണ് വേണ്ടത്.
സാമൂഹിക സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന യു കെ മലയാളികളെ ആദരിക്കുന്നതിനുള്ള വേദിയായ ജനുവരി 19 ആം തിയതി മാഞ്ചസ്റ്ററില്‍ വെച്ചു നടത്തുന്ന വര്‍ണ്ണശബളമായ ‘യുക്മ ഫെസ്റ്റ് 2019’ ല്‍ വെച്ച് ഈ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ് എന്ന് യുക്മ നാഷണല്‍ കമ്മിറ്റി അറിയിക്കുന്നു.
ജി. സി.എസ്.ഇ എ ലെവല്‍ അവാര്‍ഡുകളെ സംബന്ധിച്ച
കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടുക.
ഡോ.ബിജു പെരിങ്ങത്തറ O7904785565
ഡോ. ദീപാ ജേക്കബ് 07792763067
ശ്രീ. തമ്പി ജോസ് 07576983141
യുക്മ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ വളരെ മികച്ച നിലയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പരിപാടി നടക്കുന്ന മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ ഫുഡ് സ്റ്റാളുകള്‍ ഇടുന്നതിനും, ലൈറ്റ് ആന്‍ഡ് സൗണ്ട് ചെയ്യുന്നതിനും ക്ഷണിച്ചിട്ടുള്ള ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതിയും ഇന്നാണ് (31/12/18).
ജനുവരി 19ന് യുക്മ ഫാമിലി ഫെസ്റ്റിനോടനുബന്ധിച്ച് സമ്മാനമായി ടൊയോട്ടോ ഐഗോ കാറും, നിരവധി സ്വര്‍ണനാണയങ്ങളും ലഭിക്കുന്ന യുക്മ യുഗ്രാന്റിന്റെ നറുക്കെടുപ്പും നടക്കുന്നതാണ്. ഇനിയും ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.
യുക്മ ഫാമിലി ഫെസ്റ്റിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്:
അലക്‌സ് വര്‍ഗ്ഗീസ് (ജനറല്‍ കണ്‍വീനര്‍) O7985641921
ഷീജോ വര്‍ഗ്ഗീസ് O7852931287.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല