ഡോ.ബിജു പെരിങ്ങത്തറ (മാഞ്ചസ്റ്റര്‍): 2017, 2018 അദ്ധ്യയന വര്‍ഷങ്ങളിലെ ജി.സി.എസ്.ഇ(GCSE) , എ ലെവല്‍ (A LEVEL) പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന യുക്മ അക്കാദമിക് അവാര്‍ഡിനായുള്ള അപേക്ഷകള്‍ ഇനിയും സമര്‍പ്പിക്കാവുന്നതാണെന്ന് യുക്മ യൂത്ത് കോഡിനേറ്റര്‍മാരായ ഡോ.ബിജു പെരിങ്ങത്തറയും, ഡോ. ദീപാ ജേക്കബും അറിയിച്ചു.
ക്രിസ്തുമസ് അവധി മൂലം മുന്‍പ് തീരുമാനിച്ച തീയ്യതിക്കകം പലര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്നുവെന്ന അഭിപ്രായത്തെ മാനിച്ചാണ് ഇനിയും അപേക്ഷകള്‍ സ്വീകരിക്കാന്‍ യുക്മ തയ്യാറായതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
യുക്മ ആദ്യമായി ഏര്‍പ്പെടുത്തുന്ന ഈ അവാര്‍ഡ് വരും തലമുറയിലെ കുട്ടികള്‍ക്ക് ഒരു പ്രോത്സാഹനവും അംഗീകാരവുമാകുമെന്നതില്‍ സംശയമില്ല. 2017, 2018 വര്‍ഷങ്ങളിലെ പരീക്ഷക്കിരുന്ന (റിപ്പീറ്റ് ചെയ്യുന്നവരെ ഒഴിവാക്കിക്കൊണ്ട്) കുട്ടികളുടെ മാര്‍ക്കാണ് ഈ അവാര്‍ഡിനാധാരം.
യുക്മ യൂത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന അക്കാദമിക് അവാര്‍ഡിന് പരിഗണിക്കണമെന്നുള്ള അപേക്ഷകര്‍ തങ്ങളുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുകള്‍ uukmafestawards@gmail.com എന്ന ഇ മെയിലിലോ, ശ്രീ. തമ്പി ജോസിന്റെ O7576983141 എന്ന വാട്സ് ആപ്പ് നമ്പറിലോ അയക്കുക.
യുക്മ യൂത്ത് അക്കാദിക് അവാര്‍ഡിന് അപേക്ഷ അയക്കേണ്ടവര്‍ എത്രയും വേഗം അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന പക്ഷം യുക്മ ഭാരവാഹികള്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയുന്നതാണ്. പ്രധാനമായും മാര്‍ക്ക് കാര്‍ഡാണ് വേണ്ടത്.
സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന യു കെ മലയാളികളെ ആദരിക്കുന്നതിനുള്ള വേദിയായ ജനുവരി 19 ആം തിയതി മാഞ്ചസ്റ്ററില്‍ വെച്ചു നടത്തുന്ന വര്‍ണ്ണശബളമായ ‘യുക്മ ഫെസ്റ്റ് 2019’ ല്‍ വെച്ച് ഈ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ് എന്ന് യുക്മ നാഷണല്‍ കമ്മിറ്റി അറിയിക്കുന്നു.
ജി. സി.എസ്.ഇ എ ലെവല്‍ അവാര്‍ഡുകളെ സംബന്ധിച്ച
കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടുക.
ഡോ.ബിജു പെരിങ്ങത്തറ O7904785565
ഡോ. ദീപാ ജേക്കബ് 07792763067
ശ്രീ. തമ്പി ജോസ് 07576983141
യുക്മ യുഗ്രാന്റ് നറുക്കെടുപ്പിനുള്ള ടിക്കറ്റ് വില്പന പുരോഗമിക്കുന്നു…
യുക്മ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ വളരെ മികച്ച നിലയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ജനുവരി 19ന് യുക്മ ഫാമിലി ഫെസ്റ്റിനോടനുബന്ധിച്ച് ഒന്നാം സമ്മാനമായി ടൊയോട്ടോ ഐഗോ കാറും, കൂടാതെ നിരവധി സ്വര്‍ണനാണയങ്ങളും ലഭിക്കുന്ന യുക്മ യുഗ്രാന്റിന്റെ നറുക്കെടുപ്പും നടക്കുന്നതാണ്. ടിക്കറ്റ് വില്പന നല്ല രീതിയില്‍ പുരോഗമിക്കുന്നു. വളരെ ആവേശകരമായ പ്രതികരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അസോസിയേഷനുകളിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളില്‍ കാണുവാന്‍ കഴിഞ്ഞത്. ഇനിയും ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടവെന്ന് അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല