ഉമ്മന്‍ ഐസക്
ലീഡ്‌സ്: യുക്മ യോര്‍ക്ക്‌ഷെയര്‍ ഹമ്പര്‍ റീജിയന്റെ കലാമേള ഒക്ടോബര്‍ 1 ന് ലീഡ്‌സ് സെന്റ്. നിക്കോളാസ് സ്‌കൂള്‍ ഹാളില്‍ വെച്ച് നടത്തുവാന്‍ ലീഡ്‌സില്‍ വെച്ച് നടന്ന റീജിയന്റെ ആദ്യ കമ്മിറ്റിയില്‍ തീരുമാനമായി. റീജിയന്റെ കീഴിലുള്ള ഹള്‍, സ്‌കന്തോര്‍പ്പ്, ലീഡ്‌സ്, ഷെഫീല്‍ഡ് എന്നീ നാല് അസോസിയേഷനുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ഇവിടെ മാറ്റുരയ്ക്കുന്നത്. നൂതനവും വ്യത്യസ്ഥവുമായ ആശയങ്ങളോടെ നടത്തുവാന്‍ പോകുന്ന ഈ കലാമേളയില്‍ കലാകാരന്മാരുടെയും കലാകാരികളുടെയും സര്‍ഗ്ഗ വാസന വിടരുന്നതിനു സാക്ഷികളാകാന്‍ എല്ലാവരെയും ക്ഷണിക്കുവാന്‍ കമ്മിറ്റി അതിന്റെ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങി.
റീജിയനില്‍ നടത്തുന്ന എല്ലാ മീറ്റിംഗുകളെയും സംക്ഷിപ്ത റിപ്പോര്‍ട്ട് എല്ലാ അംഗ അസ്സോസിയേഷനുകള്‍ക്കും അപ്പപ്പോള്‍ തന്നെ നല്‍കുക എന്ന ആശയം, ‘സര്‍ഗ്ഗ ദൂത്’ എന്ന ന്യൂസ് ലെറ്റര്‍ വഴി കമ്മിറ്റി പ്രാവര്‍ത്തികമാക്കി.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പ്രോഗ്രാം കോഡിനേറ്ററായി ലീഡ്‌സിലെ ശ്രീ അലക്‌സ് പള്ളിയമ്പലിലെ യോഗം തിരഞെടുത്തു. ലീഡ്‌സ് മലയാളി അസ്സോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ഈ കലാമേളയില്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ ശ്രീ അജിത് പാല്യത്ത് (സെക്രട്ടറി) 07411708055, ശ്രീ അലക്‌സ് പള്ളിയാമ്പല്‍ (പോഗ്രാം കോഡിനേറ്റര്‍) 07737454131
പ്രസിഡന്റ് ഉമ്മന്‍ ഐസകിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ സെക്രട്ടറി അജിത് പള്ളിയത്ത് നാഷണല്‍ കമ്മിറ്റി മെമ്പര്‍ – എബ്രഹാം ജോര്‍ജ്ജ്, ട്രഷറര്‍-അനിഷ് മണി, മനോജ് വാമാപറക്കല്‍ എന്നിവര്‍ ഏറ്റെടുത്തു.
കുട്ടികളില്‍ അന്തര്‍ലീനമായ കലയേയും നേതൃ പാടവത്തെയും പരിപോഷിക്കാന്‍ യു. യു. കെ. എം. എ റീജനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനറ്റ് അസോസിയേഷനുകളില്‍ വെച്ച് ഒരു ‘പഠന ശിദിരം’ നടത്താന്‍ തീരുമാനിക്കും.
യു. യു. കെ. എം. എ യോര്‍ക്ക ഷെയര്‍ റീജനല്‍ വെബ്‌സൈറ്റ് നിലവില്‍ വന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല