ജോണ്‍ അനീഷ്: യോര്‍ക്ക്ഷയെര്‍ ഹംബെര്‍ റിജിയനില്‍ നിന്ന് കരുത്തുറ്റ രണ്ടു അസ്സോസ്സിയെഷനുകള്‍ കുടി ചേര്‍ന്ന് രൊതെര്‍ഹാമില്‍ നിന്നുള്ള രോതെര്‍ഹാം കേരള കള്‍ചറല്‍ അസ്സോസ്സിയെഷനും , വൈ എം എ എന്നറിയപ്പെടുന്ന യോര്‍ക്ക് മലയാളി അസ്സോസ്സിയെഷനും ആണ് യുക്മയിലേക്ക് കടന്നു വന്നത്. എട്ടു അസ്സോസ്സിയെഷനുകളുടെ കൂട്ടായ്മ യാണു യുക്മ യോര്‍ക്ക് ഷെയര്‍ ഹമ്പെര്‍ റിജിയന്‍.യുക്മയുടെ ആദ്യകാലം മുതല്‌ക്കേ യുക്മ യോര്‍ക്ക്‌ഷെയര്‍ ഹമ്പെര്‍ റിജിയന്‍ യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുംമായി നിലകൊണ്ടിട്ടുണ്ട്. നിരവധി പരിപാടികള്‍ കൊണ്ട് മുഴുവന്‍ യുകെ മലയാളികള്‍ക്കും പ്രചോദനം ആണ് ഈ റിജിയനിലെ അംഗ അസ്സോസ്സിയെഷനുകള്‍.
യോര്‍ക്ക് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് പട്ടണം സ്ഥിതി ചെയ്യുന്നത് നോര്ത്ത് യോര്‍ക്ക് ഷെയര്‍ കൌണ്ടിയില്‍ ആണ് . യോര്‍ക്ക് പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ സൌഹൃദ സംഘം ആയിരുന്നു പിന്നിട് യോര്‍ക്ക് മലയാളി അസ്സോസിയെഷനായി രൂപപ്പെട്ടതു. നിരവധി പരിപാടികള്‍ വര്‍ഷാവര്‍ഷം നടത്തി വരുന്ന കരുത്തരായ യോര്‍ക്ക് മലയാളി അസോസിയേഷന്‍ യുക്മ യോര്‍ക്ക് ഷെയര്‍ ഹമ്പെര്‍ റിജിയനു വലിയ മുതല്‍ കൂട്ടവും എന്നാ കാര്യത്തിന് യാതൊരു സംശയവും വേണ്ട . പൗലോസ് ബേബി തെല്ലപ്പിള്ളില്‍ പ്രസിഡ നറും സുനില്‍ ജോസഫ് സെക്രടറി യും ആയിരിക്കുന്ന അസോസിയേഷന്‍ വര്ഷ വര്ഷം പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുന്ന ഭരണഘടനാ സംവിധാനം നിലവിലുള്ള അസ്സോസ്സിയേഷന്‍ ആണ് . നിരവധി ചാരിറ്റി പ്രവര്ത്തനങ്ങളും സന്നദ്ധ സഹായങ്ങളും നല്കുന്ന വൈ എം എ യുക്മയുടെ നിരവധി യായ പ്രവര്‍ത്തങ്ങള്‍ക്ക് മുതല്‍ കൂട്ടാവും എന്ന് പ്രത്യാശിക്കാം
യോര്‍ക്ക് മലയാളി അസോസിയേഷന്‍(YMA)
പ്രസിഡന്റ്: പൗലോസ് ബേബി തെല്ലപ്പിള്ളില്‍, സെക്രടറി: സുനില്‍ ജോസഫ്, ട്രഷറര്‍: മനോജ് ഡേവിസ്, വൈസ് പ്രസിഡന്റ്: ജോജി ജോസഫ്, ജോയിന്റ് സെക്രടറി: ജൂലിയറ്റ് റോയ്, കമ്മിറ്റി മെംബേര്‍സ്: ബോസ് തോമസ്, രുബിച്ചന്‍ ജോസഫ്.
റോതെര്‍ഹം കേരള കള്‍ചറല്‍ അസ്സോസ്സിയേഷന്‍
കമ്മറ്റി അംഗങ്ങള്‍
സാജു ജോസ്, ഷിബു കുര്യന്‍, എബ്രഹാം മാണിക്കരോട്ടു (എബി), രാജു തോമസ്, ജസ്റ്റിന്‍ എബ്രഹാം.
റോതെര്‍ ഹാമിലെയും പരിസര പ്രദേശങ്ങളിലെയും താമസിക്കുന്ന മലയാളികള് ഒരുമിച്ചു കുടുകയും ജാതി മത ഭേദ ഇല്ലാത്ത ഒരു കുട്ടായ്മ വേണം എന്ന് ആഗ്രഹിക്കുക്കയും ചെയ്തപ്പോള്‍ 2006 ല്‍ റോതെര്‍ഹാം കുടുംബം എന്ന കൊച്ചു സംഘടന രൂപം കൊണ്ടു.
ഇന്ന് നിരവധി കുടുംബങ്ങള്‍ അംഗങ്ങള്‍ ആയുള്ള റോതെര്‍ഹാം കുടുംബം റോതെര്‍ ഹാം കേരള കള്‍ ചരല്‍ അസോസ്സിയേഷന്‍ ആയി മാറി . നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു കൊണ്ട് രോതെര്‍ ഹാമിലെ മാത്രമല്ല യു കെയിലെ മലയാളി സംഘടനകള്‍ക്ക് മാതൃകയാണ് ആര്‍. കെ സി എ (RKCA ). അവയവ ദാനത്തിന്റെ പ്രാധാന്യം മനസിലാക്കി കൊണ്ട് വൃക്ക ദാനത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്ത്തിക്കുന്ന ഒരു സംഘടനയാണ് രോതെര്‍ഹാം കേരള കല്ച്ചരല്‍ അസ്സോസ്സിയേഷന്‍ . കഴിഞ്ഞ വര്ഷം തുടങ്ങി വെച്ച രക്ത ദാന സേനയും രോതെര്‍ ഹാമിന്റെ പ്രവര്‍ത്തന പന്ഥാവിലെ പൊന്‍ തൂ വലുകള്‍ മാത്രം . ഇതിനോടൊപ്പം സാംസ്‌കാരിക ഉത്സവങ്ങളും മറ്റു ഇതര പരിപാടികളും നടത്തി വരുന്ന രോതെര്‍ഹാം യുക്മ യോര്‍ക്ക് ഷെയര്‍ ഹമ്പെര്‍ റിജിയനുമായി ചേരുമ്പോള്‍ ഏറെ അഭിമാനികാം.
2016 ല്‍ ദശാബ്ദി ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന റോതെര്‍ഹാമിന്റെ യുക്മയില്‍ ചേരുവാനുള്ള തീരുമാനം ഏറ്റവും യുക്തമായ തീരുമാനം ആയി കണക്കാകാം.
റിജിയണല്‍ പ്രസിഡന്റ് അലക്‌സ് എബ്രഹാമിന്റെയും സെക്രട്ടറി വര്‍ഗീസ് ഡാനിയേലിന്റെ യും കൂട്ടായ പ്രവര്ത്തനങ്ങളുടെ അന്ഗീകാരമാണ് രണ്ടു കരുത്തുറ്റ അസ്സോസ്സിയെഷനുകള്‍ യുക്മയുടെ ഒപ്പം ചേര്‍ന്നത്. യോര്‍ക്ക്ഷയെര്‍ ഹംബെര്‍ രീജിയെന്‍ കലാമേള 24 നു രാവിലെ പത്തുമണിക്ക് യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം ഉദ്ഘാടനം ചെയ്യ്തു പുതിയതായി യുക്മയില്‍ ചേര്‍ന്ന യോര്‍ക്ക് മലയാളി അസ്സോസ്സിയെഷനും റോതെര്‍ഹം കേരള കള്‍ചറല്‍ അസ്സോസ്സിയെഷനും ഉള്ള അംഗത്വ വിതരണ നിര്‍വഹിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല