അനീഷ് ജോണ്‍: ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സംഘടനകള്‍ക്കിടയിലെ കലോത്സവ മാമാങ്കങ്ങളില്‍ ഏറ്റവും ബൃഹത്തായ യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി നടക്കുന്ന റീജണല്‍ കലാമേളകളില്‍ ‘സൂപ്പര്‍ സാറ്റര്‍ഡേ’ എന്നു വിശേഷിപ്പിക്കാവുന്ന ദിവസമാണ് ഒക്ടോബര്‍ 31 ശനിയാഴ്ച്ച. യുക്മയുടെ പ്രധാന നാലു റീജണുകളിലായി ആയിരത്തിലധികം മത്സരാര്‍ത്ഥികളാണ് ഒരേ ദിവസം മാറ്റുരയ്ക്കുന്നത്. നിലവിലുള്ള ദേശീയ ചാമ്പ്യന്മാരായ ഈസ്റ്റ് ആംഗ്ലിയ, കഴിഞ്ഞ വര്‍ഷം ദേശീയ കലാമേളയില്‍ ഹാട്രിക്ക് വിജയം നേരിയ പോയിന്റിന് നഷ്ടമായി രണ്ടാം സ്ഥാനം നേടിയ മിഡ്‌ലാന്റ്‌സ്, കഴിഞ്ഞ ദേശീയ കലാമേളയിലെ മൂന്നാം സ്ഥാനക്കാരായ സൗത്ത് വെസ്റ്റ്, യുക്മയിലെ കരുത്തുറ്റ മലയാളി സംഘടനകള്‍ ഉള്‍പ്പെടുന്ന നോര്‍ത്ത് വെസ്റ്റ് എന്നീ നാല് റീജണുകളിലാണ് ഈ ശനിയാഴ്ച്ച റീജണല്‍ കലോത്സവങ്ങള്‍ അരങ്ങേറുന്നത്. മിഡ്‌ലാന്റ്‌സിലും ഈസ്റ്റ് ആംഗ്ലിയയിലും സൗത്ത് വെസ്റ്റിലും മുന്നൂറിലധികം എന്‍ട്രികളാണ് മത്സരത്തിനായി എത്തിയിട്ടുള്ളത്. നോര്‍ത്ത് വെസ്റ്റില്‍ ഇരുന്നൂറിലധികവും. നാലു റീജണുകളിലായി ആയിരത്തിലധികം എന്‍ട്രികള്‍ മത്സരത്തിനായി എത്തിയിട്ടുള്ളത് തന്നെ യുക്മ കലാമേള യു.കെയിലെ മലയാളി ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുള്ളതിന്റെ വ്യക്തമായ തെളിവാണ്.
യുക്മ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൃത്യമായ അസൂത്രണത്തോടെയാണ് കലാമേളയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ നടന്നു വരുന്നത്. റീജണല്‍ കലാമേളകളുടെ ‘സൂപ്പര്‍ സാറ്റര്‍ഡേ’ ദിനത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി നാല് റീജണുകളിലേയും സ്വാഗതസംഘം കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. യുക്മയിലെ ഏറ്റവും വലിയ റീജണായ മിഡ്?ലാന്റ്‌സിലെ വോള്‍വര്‍ഹാംപ്ടണില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ റീജണല്‍ കലാമേള ഉദ്ഘാടനം ചെയ്യും. നിലവിലുള്ള ദേശീയ ചാമ്പ്യന്മാരായ ഈസ്റ്റ് ആംഗ്ലിയ റീജണിലെ ബാസില്‍ഡണില്‍ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം ഉദ്ഘാടനം ചെയ്യും. സൗത്ത് വെസ്റ്റ് റീജണിലെ ഗ്ലോസ്റ്ററില്‍ ദേശീയ വൈസ് പ്രസിഡന്റും ഇത്തവണത്തെ ദേശീയ കലാമേളയുടെ ജനറല്‍ കണ്‍വീനറുമായ മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് വെസ്റ്റിലെ ബോള്‍ട്ടണില്‍ ദേശീയ ട്രഷറര്‍ ഷാജി തോമസ് ഉദ്ഘാടനം ചെയ്യും.
പ്രധാന അസോസിയേഷനുകള്‍ എല്ലാം തന്നെ ഇക്കഴിഞ്ഞ ആഴ്ച്ചകളില്‍ തങ്ങളുടെ അസോസിയേഷനുകളില്‍ കലാമേളകള്‍ നടത്തിയാണ് റീജണല്‍ കലാമേളകളില്‍ പങ്കെടുക്കുന്നതിനുള്ള മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. റീജണല്‍ തലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ വിജയികളായി ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ നവംബര്‍ 21ന് നടക്കുന്ന ദേശീയ കലാമേളയില്‍ പങ്കെടുക്കാനെത്തുമ്പോള്‍ അത് അവിസ്മരണീയ മുഹൂര്‍ത്തങ്ങളാവും കലാസ്വാദകര്‍ക്ക് സമ്മാനിക്കുന്നത്. ഈസ്റ്റ് ആംഗ്ലിയ റീജണിലെ കേംബ്രിഡ്ജ്‌ഷെയറിലെ പൈതൃകനഗരമായ ഹണ്ടിങ്ടണില്‍ വച്ചാണ് ഇത്തവണ ദേശീയ കലാമേള നടത്തപ്പെടുന്നത്. ഒക്ടോബര്‍ 2ന് തുടങ്ങിയ 51 ദിവസത്തെ കൗണ്ട്ഡൗണ്‍ മുതല്‍ യു.കെ മലയാളികള്‍ കലാമേളയുടെ വാര്‍ത്തകളെ ആവേശപൂര്‍വമാണ് സീകരിക്കുന്നത്. നാട്ടിലെ ഒരു സര്‍വകലാശാലാ യുവജനോത്സവത്തെയോ ജില്ലാ തല കലോത്സവങ്ങളെയോ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വര്‍ണ്ണാഭമായ കാഴ്ച്ചകളാണ്‍ യുക്മ ദേശീയ കലാമേള ഒരുക്കി വയ്ക്കുന്നത്. 2010ല്‍ ബ്രിസ്റ്റോളില്‍ നടന്ന ആദ്യ കലോത്സവം മുതല്‍ ഓരോ വര്‍ഷവും കൂടുതല്‍ ശോഭയോടെ കലാമേളകള്‍ നടത്തപ്പെടുന്നുവെന്നുള്ളതും മത്സരാര്‍ത്ഥികളെ കൂടാതെ ആയിരക്കണക്കിന് ആളുകള്‍ ദേശീയ കലാമേളകള്‍ക്ക് എത്തിച്ചേരുന്നുവെന്നുള്ളതും ശ്രദ്ധേയമാണ്.
‘സൂപ്പര്‍ സാറ്റര്‍ഡേ’ റീജണല്‍ കലാമേളകള്‍ നടക്കുന്ന വിവിധ റീജണുകളിലെ വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു
ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്റ്‌സ്
കലാമേളയ്ക്ക് ഇനി ഒരു ദിവസം കൂടി മാത്രമാണ് അവശേഷിക്കുന്നത്.ഒക്ടോബര്‍ 31 ശ നിയാഴ്ച വോള്‍വര്‍ഹാംപ് ടണില്‍ വച്ചു നടത്ത പ്പെടുന്ന കലാമേള യ്ക്ക് വേദിയാകുന്നത് വോള്‍വര്‍ഹാംപ്ടണ്‍ ബില്‍സ്റ്റനിലുള്ള യു കെ കെ സി എ ആസ്ഥാന മന്ദിരമാണ്. വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ആണ്,കലാമേളക്ക് ആഥിത്യം വഹിക്കുന്നത് .ഒപ്പം ഏല്ലാവിധ സഹായ സഹകരണങ്ങളുമായി മൈ ക്ക വാള്‍സാളും ഒപ്പത്തിനുണ്ട്.
വേദികളുടെ അടിസ്ഥാന സൗ കര്യ വികസനത്തിനു വേണ്ട മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറായി കഴി ഞ്ഞു. യുക്മ ദേശിയ കലാമേള ഒഴിച്ചാല്‍ ഏറ്റവും കുടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന കലാമേളയും മിഡ് ലണ്ട്‌സ് റിജിയണല്‍ കലാമേള തന്നെ . മേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യുക്മ പ്രവര്‍ത്തകരുടെ ഒരു വലിയ സംഘം തന്നെ കലാമേളക്ക് പിന്നില്‍ അണി നിരക്കും
UKKCA HALL
WOOD CROSS LANE
BILSTON
WV14 9BW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല