Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ അതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളക്ക് ശനിയാഴ്ച തിരിതെളിയും. ശനിയാഴ്ച രാവിലെ 10 മണിക്ക് സെയില്‍ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം നോര്‍ത്ത് വെസ്റ്റിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് അരങ്ങുണരും. യുക്മ റീജിയണ്‍ പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ റീജിയന്‍ സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം സ്വാഗതം ആശംസിക്കും. യുക്മ നാഷണല്‍ ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍ കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
ദേശീയ ഉപാദ്ധ്യക്ഷ ഡോ. ദീപാ ജേക്കബ് മുഖ്യാതിഥി ആയിരിക്കും. യുക്മ ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ്, ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, ദേശീയ നിര്‍വ്വാഹക സമിതിയംഗം തമ്പി ജോസ്, റീജയന്‍ ഭാരവാഹികളായ ഷാജി വരാക്കുടി, ഹരികുമാര്‍.പി.കെ, രഞ്ജിത്ത് ഗണേഷ്, എബി തോമസ്, ജോയി അഗസ്തി, സാജു കാവുങ്ങ, സാംസ്‌കാരിക വേദി കണ്‍വീനര്‍ ഡോ.സിബി വേകത്താനം, കുര്യന്‍ ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. യോഗത്തില്‍ നോര്‍ത്ത് വെസ്റ്റില്‍ നിന്നും എ ലെവല്‍, ജിസിഎസ്ഇ പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കും. രഞ്ജിത്ത് ഗണേഷിന്റെ നന്ദിയോടെ ഉദ്ഘാടന സമ്മേളനം സമാപിക്കും.
തുടര്‍ന്ന് രണ്ട് വേദികളിലായി മത്സരങ്ങള്‍ ആരംഭിക്കും. റീജിയനിലെ പതിമൂന്ന് അസോസിയേഷനുകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ കലാമേളയില്‍ മാറ്റുരയ്ക്കും. ഇന്നലെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സമയം അവസാനിച്ചപ്പോള്‍ കലാമേളയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുമെന്ന് ഉറപ്പായതായി ഭാരവാഹികള്‍ അറിയിച്ചു. മൂന്നാം തവണയും ചാമ്പ്യന്‍ഷിപ്പ് നേടാന്‍ ഒരുങ്ങുന്ന എം.എം.എയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മറ്റ് അസോസിയേഷനുകളും രംഗത്തുണ്ട്.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം യുക്മ ദേശീയ അദ്ധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. മുന്‍ യുക്മ പ്രസിഡന്റ് അഡ്വ.ഫ്രാന്‍സീസ് മാത്യു മുഖ്യാതിഥിയാവും. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും.
കലാമേളയുടെ ഒരുക്കങ്ങളെല്ലാo പൂര്‍ത്തിയായതായും, മത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി മിതമായ നിരക്കില്‍ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. എം. എം. സി. എ ഭാരവാഹികളായ ജനീഷ് കുരുവിള, സാബു ചാക്കോ, സജി സെബാസ്റ്റ്യന്‍, ജോബി മാത്യു, റോയ് മാത്യു, അഷന്‍ പോള്‍, ജോബി തോമസ്, മോനച്ചന്‍ ആന്റണി, ബിജു.പി.മാണി, ജോബി രാജു, ജോസഫ് മാത്യു, കുര്യാക്കോസ് ജോസഫ്, ലിസി എബ്രഹാം എന്നിവര്‍ കലാമേളയ്ക്ക് മേല്‍നോട്ടം വഹിക്കും.
നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള വിജയിപ്പിക്കുവാന്‍ ഏവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി റീജിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല