അനീഷ് ജോണ്‍: യുക്മ ഫെസ്റ്റ് ഈ വരുന്ന ശനിയാഴ്ച സൌതാം പ്ട്ടന്നില്‍ വെച്ച് നടക്കുന്നു എന്നത് എല്ലാ യുക്മ പ്രവര്‍ത്തകരിലും വലിയ ആവേശം ഉയര്ത്ത്തിയിട്ടുണ്ട് നിരവധി അവാര്‍ഡുകള്‍ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു യു കെ യിലെ മലയാളി സമൂഹത്തില്‍ വ്യക്തി ഗത മികവുകള്‍ കണക്കില എടുത്തു കൊണ്ടും മലയാള സാമുഹിക സാംസ്‌കാരിക രംഗത്തെ നേട്ടങ്ങള്‍ കണക്കില്‍ എടുത്തു കൊണ്ടുമാണ് ഈ അവാര്‍ഡുകള്‍ . യുക്മ റയിസിംഗ് സ്റ്റാര്‍ അവാര്ടുകള്‍ യുക്മയിലും പുറത്തും വ്യക്തിഗതമായി കല കായിക സാമുഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ മികവു പുലര്തിയ കുട്ടികള്ക്കായുള്ള അവാര്‍ഡുകള്‍ ആണ് . വിദ്യാഭ്യാസ മേഖലയില്‍ ഉന്നത നിലവാരം പുലര്ത്ത്തിയ കുട്ടികളുടെ വിഭാഗത്തില്‍ യുക്മ ഗോള്‍ഡാന്‍ റയി സിംഗ് സ്റ്റാര്‍ അവാര്‍ഡ് ജെം പിപ്പ്‌സിനു ലഭിച്ചു . കായിക വിഭാഗത്തില്‍ ഗ്ലാന്‍സ് ജോഷിയും അന്ന മരിയ ബിജുവും , കല വിഭാഗത്തില്‍ ജോര്ജു തങ്കച്ചനും ഗോ ള്‌ടെന്‍ അവാര്‍ഡ് നേടിയെടുത്തു വ്യക്തിഗത മികവു അടിസ്ഥാനപ്പെടുത്തി അന്ന റിച്ച ബിജുവിനും സെലിന്‍ റോയി ക്കും യുക്മ റയി സിംഗ് സ്റ്റാര്‍ ഗോള്‌ടെന്‍ അവാര്‍ഡുകള്‍ നേടിയെടുത്തു
ജെം പിപ്‌സ്
ജിസിഎസ്ഇ പരീക്ഷയില്‍ മലയാളി പെണ്‍കുട്ടികള്‍ക്ക് മികച്ച നേട്ടം കരസ്ഥമാക്കി.കാര്‍ഡിഫ് ലിറ്റില്‍ ഏഞ്ചല്‍സിലെ ജെം പിപ്‌സാണ് 15 വിഷയങ്ങളില്‍ 14 ലും എ സ്റ്റാര്‍ തിളക്കമാണ് ജെം സ്വന്തമാക്കി ഒന്നാം സ്ഥാനത്ത്. രണ്ടു മാര്‍ക്കിനാണ് ഒരു വിഷയത്തില്‍ നൂറുമേനി ഈ മിടുക്കിക്ക് നഷ്ടമായത്.
കുമരകം, തങ്കത്തോണി കുടുംബാംഗം ഡോ. പിപ്‌സ് ജോസഫിന്റെയും ജിജിയുടെയും മൂത്തമകളാണ് ജെം. കാര്‍ഡിഫ് സെന്റ് റിച്ചാര്‍ഡ്‌സ് ഹൈസ്‌കൂളിലായിരുന്നു ജെമ്മിന്റെ പഠനം. ഹവല്‍സ് കോളജില്‍ പ്രൈവറ്റായി ഫുള്‍ സ്‌കോളര്‍ഷിപ്പോടെയാണ് ജെമ്മിന് എ ലെവലിന് പ്രവേശനം ലഭിച്ചിരിക്കുന്നത്.
അന്ന റിച്ചാ ബിജു
യുകെ മലയാളികള്‍ക്ക് അഭിമാനമായി സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നൊരു വിജയഗാഥ. മലയാളി വിദ്യാര്‍ത്ഥിനിയായ അന്ന റിച്ചാ ബിജുവാണ് മുഴുവന്‍ മലയാളികളുടേയും അഭിമാനത്തെ വാനോളമുയര്‍ത്തികൊണ്ട് നാഷണല്‍ സയന്‍സ് + എന്‍ജിനിയറിംഗ് മത്സരത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
ശാസ്ത്രത്തെ എന്നും കൗതുകത്തോടെ വീക്ഷിക്കുന്ന അന്ന റിച്ചാ എന്ന പതിനേഴുകാരി സ്റ്റോക്ക് ഓണ്‍ട്രന്റില്‍ താമസിക്കുന്ന മലയാളികളായ ബിജു ജോസഫിന്റേയും ലിജിന്റേയും മകളാണ്. ന്യൂ കാസിലിലെ സെന്റ് ജോണ്‍സ് ഫിഷര്‍ കാത്തലിക് കോളജില്‍ എലെവല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് അന്ന. തലച്ചോറിലെ കോശങ്ങളെ കുറിച്ച് നടത്തിയ പഠനമാണ് ദേശീയതലത്തില്‍ നടക്കുന്ന ഫൈനലിലേക്ക് അന്നയ്ക്ക് അവസരം നേടികൊടുത്തത്.
ഗ്ലെന്‍സ് ജോഷി
മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ് മൌത്ത് എന്ന സംഘടനയിലെ ഗ്ലെന്‍സ് ജോഷി യുക്മ നാഷണല്‍ കായികമേളയില്‍ കിഡ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടം നേടി
മികച്ച പ്രതിഭ കളുള്ള പോര്ട്‌സ് മോത്തിലെ അസ്സോസ്സിയേഷന്‍ ഇത് അഭിമാന നിമിഷം . കഴിഞ്ഞ കായിക മേളയില്‍ മികവു പുലര്ത്തിയ അസ്സോസ്സിയേഷന്‍ ഈ കൊച്ചു മിടുക്കനെ യുക്മ ആദരിക്കുന്നതില്‍ അഭിമാനിക്കാം
അന്ന മരിയ വിജു
യുക്മ നാഷണല്‍ കായികമേളയില്‍ കിഡ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടം നേടിയ അന്ന മരിയ വിജു
മാര്‍ക്ക് റെഡിങ്)മലയാളി അസോസ്സിയേഷന്‍ റെഡിംഗ് അംഗം വിജു വിന്റെ മകളാണ്
ജോര്‍ജ് തങ്കച്ചന്‍
ഡി കെ സി യില്‍ നിന്നുള്ള ജോര്‍ജ് തങ്കച്ചന്‍ യുക്മ ദേശീയ കലാമേളയില്‍ കിഡ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടം നേടി
കായിക വിഭാഗത്തില്‍ മാത്രമല്ല നിരവധി കഴിവുകളുള്ള ഈ കൊച്ചു മിടുക്കനെ യുക്മ ഗോള ടെന്‍ അവാര്ട് നല്കി ആ ദരിക്കുമ്പൊല്‍ മറ്റു കുരുന്നുകള്‍ക്കും ഇതൊരു പ്രചോദനം ആകും
സെലിന്‍ റോയ്
നൃത്ത രംഗത്തെ വ്യക്തിഗത മികവും പഠന രംഗത്തെ മികവും കണക്കില്‍ എടുത്തു കൊണ്ടാണ് സെലിന്‍ റോയിക്ക് യുക്മ ഗോള ടെന്‍ റയി സിംഗ് സ്റ്റാര്‍ അവാര്ട് നല്കി ആദരിക്കുന്നത് യു കെ യിലെ നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുള്ള സെലിന്‍ യു കെ മലയാളികളുടെ ഇടയിലെ മിന്നും താരം ആണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല