1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2018

യുക്മയുടെ നേതൃത്വത്തില്‍ ജൂണ്‍30 ശനിയാഴ്ച്ച സംഘടിപ്പിക്കപ്പെടുന്ന ‘കേരളാ പൂരം’ 2018ന്റെ പ്രചരണാര്‍ത്ഥം പ്രത്യേക പ്രിന്റ് എഡിഷന്‍ പുറത്തിറങ്ങി. യു.കെയിലെമ്പാടും പ്രചാരമുള്ള കേരളാ ലിങ്ക് പത്രവുമായി സഹകരിച്ചാണ് യുക്മ ഈ പ്രത്യേക പതിപ്പ് പ്രസിദ്ധീകരണത്തിനെത്തിച്ചിരിക്കുന്നത്.

‘കേരളാ പൂരം 2018’ സ്‌പെഷ്യല്‍ പ്രിന്റ് എഡിഷന്റെ ആദ്യപ്രതി മിഡ്?ലാന്റ്‌സ് റീജിയണല്‍ കായികമേളയില്‍ വച്ച് ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് കെ.സി.എ റെഡ്ഡിച്ച് പ്രസിഡന്റ് അഭിലാഷ് സേവ്യറിന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ഡിക്‌സ് ജോര്‍ജ് അധ്യക്ഷനായിരുന്നു. യുക്മ നേതാക്കളായ ജയകുമാര്‍ നായര്‍, അനീഷ് ജോണ്‍, സന്തോഷ് തോമസ്, പോള്‍ ജോസഫ്, ജോര്‍ജ് മാത്യു, ഷിജു ജോസ് എന്നിവര്‍ പങ്കെടുത്തു.

ഈ പ്രത്യേക പ്രിന്റ് എഡിഷന്‍ യു.കെയില്‍ എവിടെയുള്ള മലയാളി അസോസിയേഷനുകള്‍ക്കും പോസ്റ്റല്‍ മാര്‍ഗ്ഗം അയച്ചു നല്‍കുന്നതാണ്. ഇതിനായി ‘യുക്മ കേരളാ പൂരം 2018’ പബ്ലിസിറ്റി കമ്മറ്റിയുടെ ചുമതലയുള്ള സുജു ജോസഫ് 07904605214, ബാലസജീവ് കുമാര്‍ 07500777681 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

കഴിഞ്ഞ വര്‍ഷം നടത്തിയ ‘കേരളാ ബോട്ട് റേസ് ആന്റ് കാര്‍ണിവല്‍ 2017’ന്റെ സുവനീര്‍ ഇലക്ട്രോണിക് കോപ്പിയും പുറത്തിറക്കിയിട്ടുണ്ട്. ഇവ ലഭ്യമാക്കുന്നതിന് 07883068181 എന്ന വാട്ട്‌സാപ് നമ്പരില്‍ മെസേജ് അയയ്ക്കുകയോ secretary@uukma.org എന്ന ഇമെയില്‍ ഐഡിയില്‍ മെസേജ് അയയ്ക്കുകയോ ചെയ്യേണ്ടതാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.