അനീഷ് ജോണ്‍: യുക്മയുടെ ദേശീയ കലാമേളയോട് അനുബന്ധിച്ച് യുക്മ സോഷ്യല്‍ നെറ്റ് വര്‍ക്ക് സംഘടിപ്പിച്ച വിക്ടര്‍ സ്മാരക ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയി ആയ ഗ്ലോസ്റ്ററില്‍ താമസിക്കുന്ന തോംസണ്പി എമ്മിനു പുരസ്കാരം നല്കി ആദരിച്ചു. പ്രസ്തുത സമ്മേളനത്തില്‍ യുക്മ ദേശിയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു , സെക്രട്ടറി സജിഷ് ടോം യുക്മ ദേശിയ വൈസ് പ്രസിഡന്റ് മാമന് ഫിലിപ്പ് മിഡ്ലാന്‍ഡ്സ് പ്രസിഡന്റ് ജയകുമാര്‍ നായര്‍, സൌത്ത് വെസ്റ്റ് പ്രസിഡന്റ് സുജു ജോസഫ് , യുക്മ ന്യുസ് ചീഫ് എഡിറ്റര്‍ ബൈജു തോമസ്, യുക്മ മാനേജിംഗ് എഡിറ്റര്‍ വിജീ കെ പി , പത്ര മാധ്യമങ്ങളുടെ പ്രതിനിധി ആയി ബ്രിട്ടീഷ് പത്രം എഡിറ്റര്‍ ജിജോ ഉണ്ണിയും സനിഹതനായിരുന്നു.
വിക്ടര്‍ ജോര്‍ജ് സ്മാരക ഫോട്ടോഗ്രാഫി മത്സരം യുക്മ ഫേസ് ബുക്ക് പേജിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു. പ്രധാന സംഘാടകന്‍ യുക്മ പി ആര് ഓ അനീഷ് ജോണ്‍ വേദിയില്‍ സന്നിഹിതനായിരുന്നു. വിക്ടറിന്റെ സഹോദരന് വിന്‍സെന്റ് ജോര്‍ജ് നേരത്തേ കലാമേള വേദിയില്‍ സമ്മാന ദാനം നിര്‍വഹിക്കാന്‍ എത്തിയിരുന്നു.
നാലു മണിക്ക് ചേര്‍ന്ന പൊതു സമ്മേളനത്തില്‍ വെച്ച് സമ്മാന തുകയായ 250 പൌണ്ട് ലോ ആന്‍ഡ് ലോയെര്സ് സോളിസിറെര്സ് പ്രതിനിധി വിന്‍സെന്റ് ജോര്‍ജിന് കൈമാറുകയും അത് വിക്ടറിന്റെ സഹോദരന്റെ കൈയില്‍ നിന്നും വിജയിയായ തോമസണ് ഏറ്റു വാങ്ങുകയും ചെയ്തു. ബ്രിസ്റ്റോളില്‍ നിന്നും എന്‍ട്രി അയച്ച തോംസണ്‍ പി എം നാണ് സമ്മാനം.
ഏപ്രില്‍ 10 നു ആരംഭിച്ച മത്സരത്തിലേക്ക് നൂറില്‍ പരം എന്‍ട്രികളാണ് ലഭിച്ചത്. ഏപ്രില്‍ പത്തിന് ആരംഭിച്ച മത്സരം ഒരു മാസത്തേക്ക് ആയിരുന്നു നിശ്ചയിച്ചിരുന്നത്. യുക്മയുടെ ഫേസ് ബുക്ക് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തില്‍ യുകെയില്‍ നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മികച്ച ചിത്രങ്ങള്‍ അയച്ചു നല്‍കിയിട്ടുണ്ട്. വിക്ടറിന്റെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് സാക്ഷ്യം വഹിച്ച നിരവധി പത്രപ്രവര്‍ത്തകര്‍ നേരിട്ടും ഇമെയില്‍ മുഖേനയും യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ യുകെ മലയാളികള്‍ക്കിടയിലെ ഫോട്ടോഗ്രഫി പ്രാവിണ്യം ചൂണ്ടി കാണിക്കുന്നു.
അയച്ച ചിത്രങ്ങള്‍ വിക്ടറിന്റെ ഓര്‍മകള്‍ക്ക് മുന്പിലെ ഒരു ഗുരുപുജയായി മാറി. ജൂണ്‍ 21നു പ്രഖ്യാപിക്കുവാന്‍ തീരുമാനിച്ച മത്സരഫലം മികച്ച ചിത്രങ്ങളുടെ കുത്തൊഴുക്ക് കൊണ്ട് വിധി നിര്‍ണ്ണയം നന്നേ പാട് പെടേണ്ടി വന്നു.
കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ ഇടയില്‍ വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങള്‍ എടുത്തു കൊണ്ട് മാധ്യമ ഫോട്ടോഗ്രാഫിയില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫര്‍ ആയിരുന്നു വിക്ടര്‍ . ഉരുള്‍ പൊട്ടല്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ സ്വയം ജീവനെ തന്നെ വെടിഞ്ഞു കൊണ്ട് കലയോടുള്ള അഭിനിവേശം തെളിയിച്ച അതുല്യ ഫോട്ടോഗ്രാഫര്‍ ആയിരുന്നു വിക്ടര്‍. യുകെയില്‍ ബിര്‍മിങ്ങ്ഹമില്‍ താമസിക്കുന്ന വിക്ടറിന്റെ സഹോദരനായ വിന്‍സെന്റ് ജോര്‍ജ് കലാമേളയില്‍ എത്തി സമ്മാനം വിതരണം ചെയ്യാമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഈ സംരഭത്തില്‍ എല്ലാ പിന്തുണയും യുക്മക്ക് അദ്ദേഹം വാഗ്ദാനം ചെയ്തു. അതിരാവിലെ തന്നെ കലാമേള വേദിയില്‍ എത്തുകയും ചെയ്തു.
വനിതയിലെ ഫോട്ടോഗ്രാഫര്‍ ആയ ഹരികൃഷ്ണനായിരുന്നു യുക്മ വിക്ടര്‍ ജോര്‍ജ് ഫോട്ടോഗ്രഫി മത്സരത്തിന്റെ പ്രധാന വിധി കര്‍ത്താവ്. നിരവധി വാര്‍ത്ത പ്രാധാന്യമുള്ള ചിത്രങ്ങള്‍ ഹരിയുടെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തിട്ടുണ്ട്. വിക്ടറിന്റെ കാലഘട്ടത്തില്‍ അദേഹത്തിന്റെ ചിത്രങ്ങളെ ആരാധിച്ചു വളര്‍ന്നു വന്ന ഹരികൃഷ്ണന് കേരളത്തിലെ മാധ്യമ ചിത്രചായഗ്രഹകരില് ഉയര്‍ന്നു വരുന്ന ഫോട്ടോഗ്രാഫര്‍ ആണ്. ഇപ്പോള്‍ വനിതയില്‍ ജോലി നോക്കുന്ന അദ്ദേഹം കോട്ടയം സ്വദേശിയാണ്.
കോട്ടയത്ത് നിന്നുള്ള പ്രശസ്ത പത്ര പ്രവര്‍ത്തകനും സാഹിത്യകാരനുമായ തേക്കിന്‍കാട് ജോസഫ് സര് ആണ്. ദീപികയിലെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയിരുന്ന അദ്ദേഹം നിരവധി സാമൂഹിക രംഗങ്ങളിലെ ഉന്നത സ്ഥാനങ്ങളില്‍ സേവനം അനുഷ്ടിക്കുന്നു. ഫിലിം കോ ഓര്പ്പറേഷന് ചെയര്‍മാനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. വിക്റ്ററിനൊപ്പം സഞ്ചരിച്ചിരുന്ന, വിക്ടറിന്റെ അതെ കാലഘട്ടത്തില്‍ മാതൃഭൂമിയില്‍ ജോലി ചെയ്തിരുന്ന സുനില്‍ കുമാറാണ് നമുക്ക് വേണ്ടി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കിയ മറ്റൊരു വ്യക്തി. മികച്ച ഒരു ഫോട്ടോഗ്രാഫര്‍ അയ അദ്ദേഹം ഇപ്പോള്‍ കണ്ണൂരില്‍ മാതൃഭൂമിയില്‍ ജോലി ചെയ്യുന്നു.
കലാമേളയോടനുബന്ധിച്ചു തിരഞ്ഞെടുക്കപ്പെട്ട നാല്‍പ്പത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയുണ്ടായി. യുക്മ ദേശിയ സെക്രട്ടറി സജിഷ് ടോം ചിത്ര പ്രദര്‍ശനം ഉത്ഘാടനം നിര്‍വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട നാല്‍പ്പത് ചിത്രങ്ങള്‍ . കാണികളില്‍ ആശ്ചര്യം ജനിപ്പിച്ചു വമ്പിച്ച തിരക്കില്‍ പ്രദര്‍ശനം കാണാന്‍ നിരവധി ഫോട്ടോഗ്രാഫി പ്രേമികള്‍ എത്തി പ്രധാന വേദിക്കരികില്‍ ആയിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചത് . ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനു വേണ്ടി മിഡ്ലാണ്ട്സ് ട്രഷറര്‍ സുരേഷ് കുമാര്‍, രാജേഷ് നടെപ്പള്ളി , ബാലാ സജീവ് കുമാര്‍ , ടിറ്റോ തോമസ് , അഡ്വ സിജു ജോസഫ് , ദിലീപ് മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പിന്നിട് സമ്മേളനത്തില്‍ വരും വര്‍ഷം വിക്ടറിന്റെ ചിത്രങ്ങള്‍ അടക്കം ഉള്ള പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനു വേണ്ടി തന്നാല്‍ കഴിയാവുന്ന സഹായം നല്‍കാം എന്ന് വിന്‍സെന്റ് ജോര്‍ജ് പ്രഖ്യാപിച്ചു . നിരവധി ആളുകളുടെ കരഘോഷങ്ങള്‍ക്കിടയില്‍ വിക്ടര്‍ ജോര്ജ്സ്മാരക ഫോട്ടോഗ്രാഫി സമ്മാനവും ട്രോഫിയും മുന്ന എന്ന് വിളിക്കുന്ന തോംസണ്‍ ഏറ്റു വാങ്ങി. വിക്ടറിന്റെ കുടുംബങ്ങങ്ങളുടെ പേരില്‍ സഹോദരന് വിന്‍സെന്റ് ജോര്‍ജ് വിക്ടര്‍ സ്മരണയില്‍ സംസാരിക്കുകയും ചെയ്തു. യുക്മ പ്രസ്ഥാനത്തിനോടുള്ള സ്നേഹവും ആശംസയും അറിയിക്കുവാനും അദ്ദേഹം മറന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല