അലക്‌സ് വര്‍ഗീസ്: യുക്മ സാംസ്‌കാരിക വേദി സാഹിത്യ വിഭാഗം അംഗവും ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്ന ശ്രീ.കുര്യന്‍ ജോര്‍ജിന്റെ മാതാവ് മുട്ടുചിറ കണിവേലില്‍ പരേതനായ വര്‍ക്കി ഉലഹന്നന്റെ ഭാര്യ മറിയക്കുട്ടി വര്‍ക്കി (87) നിര്യാതയായി. സംസ്‌ക്കാര കര്‍മ്മങ്ങള്‍ 16112017 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പരേതയുടെ ഭവനത്തില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകളോടെ ആരംഭിച്ച്, തുടര്‍ന്ന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന ദേവാലയത്തില്‍ നടത്തപ്പെടുന്നതാണ്.
മക്കള്‍: പരേതനായ ജോണ്‍, മാത്യു, ട്രീസാ, കുര്യന്‍ ജോര്‍ജ്, ജോസ്.
മരുമക്കള്‍ പരേതയായ ലൈല, കുഞ്ഞമ്മ, റൊണാള്‍ഡ് മാളിയംവീട്ടില്‍, മിനി, ടിന്റു. കുര്യന്‍ ജോര്‍ജും കുടുംബവും മാതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് ഇന്നലെ നാട്ടിലേക്ക് തിരിച്ചു.
പരേതയുടെ നിര്യാണത്തില്‍ യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്, ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ്, സാംസ്‌കാരിക വേദി കോഡിനേറ്റര്‍ തമ്പി ജോസ്, ജനറല്‍ കണ്‍വീനര്‍ സിബി വേകത്താനം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല