യുക്മയുടെ ദേശിയ ജെനറല്‍ ബോഡി അംഗീകരിച്ച ഭരണഘടന പ്രകാരം യുക്മ സൌത്ത് വെസ്റ്റ് – ഈസ്റ്റ് റീജിയണ് തിരെഞ്ഞെടുക്കപെട്ട പുതിയ ഭരണ സമിതി നിലവില്‍ വന്നു . കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓരോ റീജിയനും റീജിയണല്‍ ഓര്‍ഗനൈസര്‍ , കോ -ഓര്‍ഡിനേറ്റര്‍ എന്ന സ്ഥാനങ്ങള്‍ ആണ് ഉണ്ടായിരുന്നത് . ഇപ്പോള്‍ പ്രസിഡന്റ്റ് , സെക്രട്ടറി , ട്രഷറര്‍ എന്നീ പോസ്റ്റുകളും ദേശീയ എക്സിക്യുട്ടിവിലേക്ക് ഒരു പ്രതിനിധിയെയുമാണ് തിരെഞ്ഞെടുക്കേണ്ടത് .
അതിന്‍ പ്രകാരം നാഷണല്‍ കൌന്സിലിലേക്ക് ബേസിംഗ് സ്റ്റോക്ക് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്റ് സജീഷ് ടോമിനെയും , സൌത്ത് വെസ്റ്റ് – ഈസ്റ്റ് റീജിയന്റെ പ്രഥമ പ്രസിഡന്റ്റ് ആയി റെഡിംഗ് ( മാര്‍ക്ക് ) സെക്രട്ടറി ടോം മാന്‍വെട്ടത്തെയും തിരഞ്ഞെടുത്തു . ഡോര്‍സെറ്റ് കേരള കമ്യൂണിറ്റി ജോയിന്റ് സെക്രട്ടറി ആയി പ്രവര്‍ത്തിക്കുന്ന മനോജ് പിള്ള സെക്രട്ടറി ആയും , ട്രഷറര്‍ സ്ഥാനത്തേക്ക് ഓക്സ്ഫോര്‍ഡില്‍ നിന്നുള്ള ജേക്കബ് തോമസിനെയും തിരെഞ്ഞെടുത്തു .
യുക്മ പ്രസിഡന്റ്റ് വര്‍ഗീസ് ജോണ്‍ അധ്യക്ഷം വഹിച്ച പൊതുയോഗത്തില്‍ കോ ഓര്‍ഡിനേറ്റര്‍ മൈക്കിള്‍ കുര്യന്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടും വരവു ചിലവു കണക്കുകളും അവതരിപ്പിച്ച് അംഗീകാരം നേടി. കഴിഞ്ഞ ഞായറാഴ്ച ബേസിംഗ് സ്റ്റോക്ക് ഓക്റിഡ്ജ് വെസ്റ്റ് കമ്യൂണിറ്റി ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് പുതിയ ഭരണസമിതിയെ തിരെഞ്ഞുടുത്തത്. മേല്‍പറഞ്ഞ ഭാരവാഹികളും , അംഗത്വമെടുത്ത ഓരോ അസോസിയേഷനില്‍ നിന്നും ഓരോ പ്രതിനിധിയും ഉള്‍പ്പെടുന്നതാണ് റിജിയണല്‍ കമ്മിറ്റി.ഒരു വര്‍ഷമാണ് ഭരണ സമിതിയുടെ കാലാവധി . ഈ റീജിയണില്‍ നിന്നും 17 അസോസിയേഷനുകള്‍ യുക്മയില്‍ അംഗത്വം എടുത്തിട്ടുണ്ട് .
യുക്മയുടെ ദേശീയ പ്രസിഡന്റ്റ് വര്‍ഗീസ് ജോണ്‍ , നാഷണല്‍ കമ്മിറ്റി അംഗവും , റീജിയണല്‍ ഓര്‍ഗനൈസറുമായിരുന്ന സാം തിരുവാതിലില്‍ എന്നിവര്‍ നേതൃത്വം കൊടുത്തു പ്രവര്‍ത്തിച്ചു വരുന്ന ഈ റീജിയന്‍ യുക്മയുടെ മറ്റു 8 റീജിയനുകളെക്കാള്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ച വച്ചിരുന്നു . ഇതിനു മുന്‍ നിര നേതൃത്വം കൊടുത്ത സാം തിരുവാതിലിനെയും മൈക്കിള്‍ കുര്യനെയും പൊതുയോഗം മുക്തകണ്ഠം പ്രശംസിച്ചു . സൌത്ത് വെസ്റ്റ് -ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമെന്ന നിലയില്‍ യുക്മ ബ്രിസ്റ്റോളില്‍ നടത്തിയ കലാമേളയില്‍ മികച്ച റീജിയനുള്ള ട്രോഫി നേടുകയുണ്ടായി .യുക്മ പ്രസിഡന്റ്റ് വര്‍ഗീസ് ജോണ്‍ , ടിറ്റോ തോമസ് , റോയ് സ്റീഫന്‍ ,ഷാജി തോമസ് , സജിമോന്‍ എന്നിവര്‍ പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു സംസാരിച്ചു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല