യുക്മ സൌത്ത് വെസ്റ്റ് -ഈസ്റ്റ് റീജിയണിന്റെ പ്രഥമ വാര്‍ഷിക പൊതു യോഗം മേയ് 29 ഞായറാഴ്ച രാവിലെ 10.30 മുതല്‍ 3 മണി വരെ ബേസിംഗ്സ്റ്റോക്കില്‍ (Oakridge west community hall ,Basingstoke ), നടക്കും . മാര്‍ച് 3 ന് ന്യൂബറിയില്‍ ചേര്‍ന്ന റീജിയണല്‍ കമ്മിറ്റി ആണ് പൊതുയോഗം വിളിക്കാന്‍ തീരുമാനിച്ചത് . കഴിഞ്ഞ ഒരു വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് , വരവു ചിലവു കണക്കുകള്‍ എന്നിവ പൊതുയോഗത്തില്‍ അവതരിപ്പിക്കും .യുക്മയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ,വരും വര്‍ഷങ്ങളില്‍ ഈ റീജിയനിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയും ചെയ്യും . അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള റീജിയണല്‍ കമ്മിറ്റിയെയും, ഭാരവാഹികളെയും ഈ പൊതുയോഗത്തില്‍ നിന്നു തിരെഞ്ഞെടുക്കും .
കൂടാതെ യുക്മ നാഷണല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെയും ഈ പൊതുയോഗത്തില്‍ നിന്നു തിരഞ്ഞെടുക്കും . വാര്‍ഷിക പൊതു യോഗത്തില്‍ പങ്കെടുക്കുന്ന അസോസിയേഷന്‍ പ്രതിനിധികള്‍ മേയ് 25 നകം പേരുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് യുക്മ പ്രസിഡന്റ്റ് വര്‍ഗീസ് ജോണ്‍ ( 07891234096 ) ,റീജിയണല്‍ കോ – ഓര്‍ഡിനേറ്റര്‍ മൈക്കിള്‍ കുര്യന്‍ (07870266597 ) എന്നിവര്‍ അറിയിക്കുന്നു . നിലവില്‍ 16 അസോസിയേഷനുകള്‍ യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ് റീജിയണില്‍ അംഗങ്ങളാണ് .
ഇനിയും ഏതെങ്കിലും അസോസിയേഷന്‍ യുക്മയില്‍ അംഗമാകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ എത്രയും വേഗം യുക്മ പ്രസിഡന്റ്റ് വര്‍ഗീസ് ജോണുമായി ( 07891234096 ) ബന്ധപ്പെടെണ്ടതാണ് .സറെ,സോമര്‍ സെറ്റ്,ബ്രിസ്റ്റോള്‍ ,ഗ്ളൂസ്റ്റര്‍,വില്‍ഷയര്‍ ,ഡോര്‍സെറ്റ് ,ഡെവന്‍,കോണ്‍വാള്‍ ,ബെര്‍ക്ക്ഷയര്‍,ബക്കിംഗ്ഹാംഷയര്‍ ,ഹാംഷയര്‍ ,അയില്‍ ഓഫ് വൈറ്റ്,ഓക്സ്ഫോര്‍ഡ്ഷയര്‍ എന്നീ കൌണ്ടികള്‍ ആണ് യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ് റീജിയണില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
പൊതുയോഗം നടക്കുന്ന സ്ഥലം
Oakridge west community hall
Basingstoke
RG21 5SN
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല