സുജു (ആന്‍ഡോവര്‍): യുക്മയുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ സൌത്ത് വെസ്റ്റിന്റെ റീജിയണല്‍ കായികമേള ഇന്ന് ആന്‍ഡോവറില്‍ യുക്മ നാഷണല്‍ സെക്രട്ടറി ശ്രീ സജീഷ് ടോം ഉത്ഘാടനം ചെയ്യും. ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കായികമേളയില്‍ മാറ്റുരക്കാന്‍ അംഗ അസ്സോസിയേഷനുകള്‍ തയ്യാറെടുത്ത് കഴിഞ്ഞു. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന റെജിസ്‌റ്റ്രെഷന്‍ നടപടികള്‍ക്ക് ശേഷം നടക്കുന്ന കായിക താരങ്ങളുടെ വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റ് നാഷണല്‍ എക്‌സിക്യുട്ടിവ് അംഗം ശ്രീ ടിറ്റോ തോമസ് ഉത്ഘാടനം ചെയ്യും.
ആന്‍ഡോവറിലെ ചാള്‍ട്ടന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ സെന്ററിലെ അത്‌ലറ്റിക് ട്രാക്കില്‍ വിവിധ അസ്സോസിയെഷനുകളിലെ കായിക പ്രതിഭകള്‍ ഏറ്റുമുട്ടുമ്പോള്‍ വീറും വാശിയുമേറിയ പോരാട്ടങ്ങളാകും നടക്കുക. മേളയിലെ മുഖ്യ ആകര്‍ഷണമായ വടം വലി മത്സരത്തിലേക്ക് ഇതിനകം തന്നെ പ്രധാന അസ്സോസിയെഷനുകളെല്ലാം രംഗത്തെത്തിക്കഴിഞ്ഞു.
അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, സീകോം അക്കൗണ്ടന്‍സി സര്‍വ്വീസസ്, മഴവില്‍ സംഗീതം, ഗ്രേസ് മെലോഡിയോസ് മ്യുസിക് ബാന്‍ഡ് തുടങ്ങിയവര്‍ സ്‌പോണ്‍സര്‍മാരായിട്ടുള്ള കായികമേളയുടെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല