1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2018

സജീഷ് ടോം (സ്റ്റാര്‍സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3 ഗ്രാന്‍ഡ് ഫിനാലയോട് അടുക്കുകയാണ്. 2017 സെപ്റ്റംബറില്‍ യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയ ഒഡിഷന്‍ വേദികളില്‍നിന്നാരംഭിച്ച ഈ സംഗീത യാത്ര ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ യൂറോപ്പ് മലയാളികളുടെ സംഗീത സംസ്‌ക്കാരത്തില്‍ പുത്തനൊരേട് എഴുതിചേര്‍ക്കപ്പെടുകയാണ്.

സ്റ്റാര്‍സിംഗര്‍ 3 യുടെ ഗ്രാന്റ് ഫിനാലെ മെയ് 26ന് ചരിത്രം ഉറങ്ങുന്ന ലെസ്റ്റര്‍ അഥീന തീയറ്ററില്‍വച്ചാണ് സംഘടിപ്പിക്കപ്പെടുന്നത്. പ്രശസ്ത മലയാള സിനിമ പിന്നണി ഗായകന്‍ ശ്രീ ജി വേണുഗോപാലും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ ‘വേണുഗീത’വും സ്റ്റാര്‍സിംഗര്‍ ഗ്രാന്‍ഡ്ഫിനാലെക്ക് മാറ്റുകൂട്ടുവാനായ് യുക്മ ഒരുക്കിയിട്ടുണ്ട്. വേണുഗോപാലിനെ കൂടാതെ മൃദുല വാര്യര്‍ , വൈഷ്ണവ് ഗിരീഷ് , വാണി ജയറാം, ഫാദര്‍ വില്‍സണ്‍ മേച്ചേരില്‍ എന്നീ ഗായകരും, മജീഷ്യന്‍ രാജമൂര്‍ത്തി, ചിരിയുടെ ബാദുഷ സാബു തിരുവല്ല തുടങ്ങിയവരും അടങ്ങിയ വലിയൊരു താരനിരയും ഈ മെഗാ ഷോയില്‍ പങ്കെടുക്കുന്നുണ്ട്.

മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര നയിച്ച ‘ചിത്രഗീതം’ സംഗീത കലാവിരുന്നയിരുന്നു യുക്മ സ്റ്റാര്‍സിംഗര്‍ സീസണ്‍ 1 ന്റെ ഗ്രാന്റ് ഫിനാലെയിലെങ്കില്‍, പ്രശസ്ത ഗായകനും നടനുമായ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടന്ന ‘നാദ വിനീതഹാസ്യം’ ആയിരുന്നു സീസണ്‍ 2 ന്റെ ഗ്രാന്റ് ഫിനാലെയോടനുബന്ധിച്ചു സംഘടിപ്പിച്ചത്. ഇതിനോടകം വന്‍ ജനപ്രീതിയാ4ജിച്ചുകഴിഞ്ഞ ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3 യുടെ ഗ്രാന്റ്ഫിനാലെവേദിയില്‍ താരനിബിഡമായ ‘വേണുഗീതം’മെഗാഷോയും അരങ്ങേറുമ്പോള്‍, യു കെ മലയാളികള്‍ കണ്ട ഏറ്റവും വലിയ സാംസ്‌ക്കാരിക ഉത്സവമായി അതുമാറും എന്നതില്‍ സംശയമില്ല.

മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി, ആദ്യ സെഷന്‍ സ്റ്റാര്‍സിംഗര്‍ ഗ്രാന്റ് ഫിനാലെക്ക് മാത്രമായി മാറ്റിവച്ചിരിക്കുന്നു എന്നത് ഇത്തവണത്തെ ഏറ്റവും പ്രധാനപ്പെട്ട സവിഷേതയാണ്. നാലുമണിമുതല്‍ ആറുമണിവരെയാണ് ഗ്രാന്റ് ഫിനാലെ അരങ്ങേറുന്നത്. തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നു മണിക്കൂര്‍ ‘വേണുഗീതം’ മെഗാ ഷോ നടക്കുന്നതാണ്. മെയ് 26 ശനിയാഴ്ച ലെസ്റ്റര്‍ അഥീന തീയറ്ററില്‍വച്ചു നടക്കുന്ന പരിപാടിയുടെ വിജയത്തിനായി ഏവരുടെയും നിസീമമായ പങ്കാളിത്തം യുക്മ അഭ്യര്‍ത്ഥിക്കുകയാണ്.

പരിപാടിയുടെ ടിക്കറ്റുകള്‍ നേരത്തെതന്നെ ബുക്ക് ചെയ്തു നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പുവരുതണമെന്നു പ്രത്യേകം ഓര്‍മ്മപ്പെടുത്തട്ടെ. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും മറ്റ് കൂടുതല്‍ വിവരണങ്ങള്‍ക്കും യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് (07885467034 ), ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് (07883068181), ട്രഷറര്‍ അലക്‌സ് വര്‍ഗീസ് (07985641921), മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ് ഡിക്‌സ് ജോര്‍ജ് (07403312250) എന്നിവരെയോ, വിവിധ റീജിയണല്‍ ഭാരവാഹികളെയോ, യുക്മ പോഷക സംഘടനാ ഭാരവാഹികളെയോ, യുക്മയില്‍ അംഗങ്ങളായ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ ഭാരവാഹികളെയോ ബന്ധപ്പെടേണ്ടതാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.