1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2016

അനീഷ് ജോണ്‍: ലോക പ്രവാസി മലയാളി സംഘടനകളില്‍ വലുപ്പം കൊണ്ടും സംഘാടക മികവുകൊണ്ടും അഗ്ര സ്ഥാനീയനായി നില്‍ക്കുന്ന യുക്മ എന്ന യൂണിയന്‍ ഓഫ് യൂ.കെ മലയാളീ അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ രണ്ടായിരത്തി പതിനാറ് ജൂണ്‍ മാസത്തില്‍ യൂ.കെയിലെ പ്രമുഖ പട്ടണങ്ങളില്‍ സ്റ്റേജ് ഷോ നടത്തുവാന്‍ തീരുമാനമായതായി യുക്മ പ്രസിഡന്റ് ശ്രീ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ട് അറിയിച്ചു.. ജൂണ്‍ രണ്ടാം വാരം മുതല്‍ ആരംഭിക്കുന്ന സ്റ്റേജ് ഷോകള്‍ രണ്ട് ആഴ്ച്ച നീണ്ട് നില്‍ക്കുന്നതായിരിക്കും. യുക്മക്ക് വേണ്ടി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഗര്‍ഷോം ടീ.വി മുഖ്യ പ്രായോചകരായി നടന്നുവരുന്ന ഗര്‍ഷോം ടീ.വി യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടൂവിന്റെ ഗ്രാന്‍ഡ് ഫിനാലേയുമായി ബന്ധപ്പെടാണ് സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രശസ്ത മലയാള പിന്നണി ഗായിക ശ്രീമതി. കെ.എസ്. ചിത്രയുടെ നേതൃത്വത്തില്‍ ടീനു ടെലന്‍സ് , നാദിര്‍ഷാ, രമേഷ് പിഷാരടി എന്നിവരടങ്ങുന്ന ടീം ആയിരുന്നു ചിത്രഗീതം എന്ന മെഗാഷോയിലെ പ്രമുഖ താരങ്ങള്‍. കഴിഞ്ഞ വര്‍ഷം യൂ.കെയില്‍ നടത്തപ്പെട്ട ഏറ്റവും വിജയകരമായ ഷോ ആയിരുന്നു ചിത്രഗീതം ഷോ. അതേ രീതിയില്‍ തന്നെയാണ് ഇത്തവണയും ഷോകള്‍ നടത്തുക. യുക്മ സ്റ്റാര്‍ സിംഗര്‍ സീസന്‍ വണ്ണിന്റെ ഗ്രാന്‍ഡ് ഫിനാലേയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ വര്‍ഷം ചിത്രഗീതം സ്റ്റേജ് ഷോകള്‍ നടന്നത്. ലസ്റ്ററിലെ അഥീനാ തീയ്യറ്ററില്‍ വച്ച് നടത്തപ്പെട്ട യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിന്റെ ഗ്രാന്‍ഡ് ഫിനാലേയില്‍ ശ്രീമതി. കെ.എസ് ചിത്രയായിരുന്നു മുഖ്യ വിധികര്‍ത്താവ്. രണ്ടായിരത്തി അഞ്ഞൂറിലധികം പേരായിരുന്നു അന്ന് ലസ്റ്റര്‍ അഥീനാ തീയ്യറ്ററില്‍ ഗ്രാന്‍ഡ് ഫിനാലേക്കെത്തിയത്. യുക്മയുടെ സ്റ്റാര്‍ പ്രോഗ്രാമായ യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടു ഔപചാരികമായി ഉത്ഘാടനം ചെയ്തത് പ്രശസ്ത നര്‍ത്തകനും സിനിമാ നടനുമായ ശ്രീ. വിനീത് ആയിരുന്നു. 2015 നവംബറില്‍ ബെര്‍മിംഗ് ഹാമില്‍ വച്ചായിരുന്നു സ്റ്റാര്‍ സിംഗര്‍ സീസന്‍ ടൂവിന്റെ ആദ്യ മത്സരങ്ങള്‍ നടന്നത്. രണ്ട് റൌണ്ട് മത്സരങ്ങളായിരുന്നു ബെര്‍മ്മിംഗ് ഹാമില്‍ ചിത്രീകരിച്ചത്. പ്രശസ്ത കര്‍ണ്ണാട്ടിക് സംഗീതജ്ഞനായ ശ്രീ. സണ്ണിസാര്‍ ആണ് യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടൂവിലെ മുഖ്യ വിധി കര്‍ത്താവ്. അദ്ദേഹത്തോടൊപ്പം സെലിബ്രൈറ്റ് ഗസ്റ്റ് ജഡ്ജ് ആയി പ്രശസ്ത ഹിന്ദുസ്താനി സംഗീതജ്ഞനായ ശ്രീ. ഫഹദും മത്സരങ്ങള്‍ക്ക് വിധി നിര്‍ണ്ണയം നടത്തി.
ഗര്‍ഷോം ടീ.വി എല്ലാ വെള്ളി, ശനി ഞായര്‍ ദിവസ്സങ്ങളിലും 8 മണിക്ക് ഈ മത്സരങ്ങള്‍ മുടങ്ങാതെ സംപ്രേക്ഷണം ചെയ്തുവരുന്നു.ഗര്‍ഷോം ടീ.വി റോകു ബോക്‌സില്‍ ഫ്രീ ആയി ലഭിക്കുന്നതാണ്. ഇക്കഴിഞ്ഞ 5നു ബ്രിസ്റ്റോളില്‍ വച്ച് ആയിരുന്നു യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടുവിന്റെ രണ്ടാമത്തെ സ്റ്റേജിലെ രണ്ട് റൌണ്ട് മത്സരങ്ങളുടെയും ചിത്രീകരണം നടന്നത്. ശ്രീ. സണ്ണി സാറിനൊപ്പം ഇത്തവണ സെലിബ്രൈറ്റി ഗസ്റ്റ് ജഡ്ജ് ആയി എത്തിയത് പ്രശസ്ത ഗായികയും സംഗീതജ്ഞയുമായ ശ്രീമതി ലോപ മുദ്രയായിരുന്നു. മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കര്‍ത്താവ് ശ്രീ. അപ്പു നെടുങ്ങാടിയുടെ കൊച്ചുമകളാണ് ശ്രീമതി ലോപ മുദ്ര.. ഓള്‍ഡ് ഇസ് ഗോള്‍ഡ്, അന്യഭാഷാ എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരങ്ങള്‍. ഈ മത്സരങ്ങളില്‍ ടോപ് മാര്‍ക്ക് നേടിയ ഒന്‍പത് പേരാണ് ഇനി അടുത്ത മത്സരങ്ങളില്‍ പങ്കെടുക്കുക. അവരില്‍ നിന്നും അഞ്ച് പേരായിരിക്കും. ഗ്രാന്‍ഡ് ഫിനാലേയില്‍ എത്തുക. തികച്ചും പ്രൊഫഷണലിസത്തോടെ മനോഹരമായ സ്റ്റേജില്‍ നടത്തപ്പെടുന്ന ഈ മത്സരങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക് ഒരുപാട് ആത്മവിശ്വാസം നേടിക്കൊടുക്കുന്നുണ്ട്. തങ്ങളുടെ പാട്ടുകളിലെ പോരായ്മകള്‍ അപ്പോള്‍ തന്നെ മനസ്സിലാക്കുവാനും പിന്നീട് അത് ടെലികാസ്റ്റ് ചെയ്യപ്പെടുമ്പോള്‍ വീണ്ടും വീണ്ടും കണ്ട് മനസ്സിലാക്കുവാനും സാധിക്കുന്നതിലൂടെ അവരുടെ പാട്ടിന്റെ ഗുണ നിലവാരം കൂട്ടുവാന്‍ സാധിക്കുന്നു എന്നത് വലിയൊരു കാര്യം തന്നെയായി എല്ലാവരും തന്നെ അഭിപ്രായപ്പെടുന്നു. ഇത് കൂടാതെ ഏറ്റവും കൂടുതല്‍ ജനപ്രിയരായ ഗായകന് അല്ലെങ്കില്‍ ഗായികക്ക് യുക്മ മോസ്റ്റ് പോപ്പുലര്‍ സിംഗര്‍ അവാര്‍ഡ് നല്‍കുന്നുണ്ട്. യൂ.കെയിലെ പ്രശസ്തമായ നിയമ സഹായ സ്ഥാപനമായ ലോ ആന്‍ഡ് ലോയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ഈ അവാര്‍ഡ് പ്രശംസാ പത്രവും ക്യാഷ് പ്രൈസും അടങ്ങുന്നതാണ്. ജൂണില്‍ നടക്കാനിരിക്കുന്ന സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറിയും സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടൂവിന്റെ പ്രൊഡക്ഷന്‍ സൂപ്പര്‍ വൈസറുമായ ശ്രീ സജീഷ് ടോമിനെ 07706913887 എന്ന നമ്പരിലും യുക്മ നാഷണല്‍ വൈസ് പ്രസിഡന്റും സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമിന്റെ ഫൈനാന്‍ഷ്യല്‍ കണ്‍ട്രോളറുമായ ശ്രീ. മാമ്മന്‍ ഫിലിപ്പിനെ 07885467034 നമ്പരിലും ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.