1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2019

Alex Varghese (ഹേവാര്‍ഡ് ഹീത്ത്): യുകെയിലെ കായികപ്രേമികളുടെ ഉത്സവമായ യുക്മ കായികമേളയ്ക്കു കേളികൊട്ടുയരുവാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം. ജൂണ്‍ 15ന് ബര്‍മിംങ്ങ്ഹാമില്‍ നടക്കുന്ന ദേശീയ കായിക മേളയില്‍ പങ്കെടുക്കുവാനുള്ള സൗത്ത് ഈസ്റ്റ് റീജിയനിലെ കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി യുക്മയിലെ ഏറ്റവും വലിയ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ സ്‌പോര്‍ട്‌സ് മീറ്റ് ജൂണ്‍ മാസം എട്ടാം തീയ്യതി ശനിയാഴ്ച ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളി അസ്സോസിയേഷന്റെ ആതിഥേയത്വത്തില്‍ (HMA) ഹേവാര്‍ഡ്‌സ് ഹീത്തില്‍ വച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. റീജിയണിലെ എല്ലാ അസാേസ്സിയേഷനുകളില്‍ നിന്നുമുള്ള കായിക താരങ്ങളെയും ഈ കായിക മാമാങ്കത്തിലേക്കു ക്ഷണിക്കുന്നതിനോടൊപ്പം, എല്ലാ ആഭ്യുദയ കാംക്ഷികളുടെയും പിന്തുണയും സഹകരണവും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

യുക്മ ദേശീയ സമിതി പുറപ്പെടുവിച്ചുട്ടുള്ള സ്‌പോര്‍ട്‌സ് നിയമാവലിയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിച്ചു കൊണ്ടായിരിക്കും റീജിയണല്‍ സ്‌പോര്‍ട്‌സ് നടത്തുന്നത്. രാവിലെ 10 മണിക്ക് യുക്മ ദേശീയ അദ്ധ്യക്ഷന്‍ ശ്രീ. മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്യുന്ന കായിക മേള ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ. അലക്‌സ് വര്‍ഗ്ഗീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. യുക്മ ദേശീയ ട്രഷറര്‍ ശ്രീ. അനീഷ് ജോണ്‍, ഉപാദ്ധ്യക്ഷന്‍ ശ്രീ. എബി സെബാസ്റ്റ്യന്‍, ജോയിന്റ് ട്രഷററും യുക്മ ദേശീയ കായിക മേളയുടെ ജനറല്‍ കണ്‍വീനറുമായ ശ്രീ. ടിറ്റോ തോമസ്, യുക്മ സ്ഥാപക പ്രസിഡന്റ് ശ്രീ.വര്‍ഗീസ് ജോണ്‍, മുന്‍ ജനറല്‍ സെക്രട്ടറിയും യുക്മ മീഡിയാ കോഡിനേറ്ററും പി ആര്‍ ഒയുമായ ശ്രീ.സജീഷ് ടോം, മുന്‍ ട്രഷറര്‍ ശ്രീ.ഷാജി തോമസ്, എച്ച് എം എ പ്രസിഡന്റ് ശ്രീ.സെബാസ്റ്റ്യന്‍ ജോണ്‍ നെയ്‌ശേരി, സെക്രട്ടറി ഷാജി തോമസ് തുടങ്ങിയ നാഷണല്‍ റീജിയണല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കായിക മേളക്ക് നേതൃത്വം നല്‍കും.

കഴിഞ്ഞ വര്‍ഷം സൗത്ത് ഈസ്റ്റ് റീജിയനില്‍ കായിക മേള സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഈ വര്‍ഷം കായിക മേളയ്ക്ക് വേണ്ടി വലിയ ഒരുക്കങ്ങളാണ് ആതിഥേയരായ ഹേവാര്‍ഡ് ഹീത്ത് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരുടെ പേര് വിവരങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റോ സെക്രട്ടറിയോ uukmasoutheast@gmail.com എന്ന ഈമെയിലില്‍ ജൂണ്‍ രണ്ടാം തീയ്യതിക്ക് മുമ്പായി അറിയിക്കേണ്ടതാണ് എന്ന് അഭ്യര്‍ത്ഥിക്കുന്നു. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുന്നതാണ്.

റീജിയണല്‍ തലത്തില്‍ ജൂണ്‍ 8ന് നടക്കുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്കു ജൂണ്‍ 15 നു ബിര്‍മിങ്ഹാമില്‍ വെച്ച് നടക്കുന്ന ദേശീയ കായികമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. സൗത്ത് ഈസ്റ്റ് റീജിയനെ യുക്മയിലെ ഏറ്റവും കരുത്തുള്ള റീജിയനാക്കി മാറ്റുന്നതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നതായി റീജിയന്‍ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ആന്റണി എബ്രഹാം അറിയിച്ചു.

 കായികമേള നടക്കുന്ന വേദിയുടെ വിലാസം:

Whitemans Green Recreation Ground,
Cuckfield,
Haywards Heath,
RH17 5HX.

സമയം ക്രമം :10 AM to 6 PM

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആന്റണി എബ്രഹാം: 078776 80697.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.