1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2016

ഷാജി ചരമേല്‍: കൂടുതല്‍ കരുത്തും കൂടുതല്‍ വേഗവും എന്ന സന്ദേശവുമായി യുക്മ നടത്തുന്ന യുകെ മലയാളികളുടെ ദേശീയ കായിക മാമാങ്കത്തിന്റെ പ്രാഥമിക മത്സരങ്ങള്‍ക്ക് ഇക്കുറി സൗത്ത് ഈസറ്റ് റീജിയന്‍ തുടക്കം കുറിക്കും. 240416 ഞായറാഴ്ച ദൃശ്യ മനോഹരമായ പോര്‍ട്‌സ്മൗത്ത് നഗരത്തിലെ അലക്‌സാണ്ട്രാ പാര്‍ക്കിലുള്ള മൗണ്ട് ബാറ്റണ്‍ ലെയ്ഷ്വര്‍ സെന്ററില്‍ ആയിരിക്കും ഈ വര്‍ഷത്തെ റീജിയന്‍ കായിക മേള നടക്കുക, എല്ലാവിധ ആധുനിക സൗകര്യങ്ങളും ലഭ്യമായ മൗണ്ട് ബാറ്റണ്‍ സെന്ററില്‍ എത്തിച്ചേരുന്ന മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും ആവശ്യമായ ഭക്ഷണ സ്റ്റാളുകളും മറ്റു മികച്ച സൗകര്യങ്ങളും ഒരുക്കി സര്‍വ്വസജ്ജമായി കാത്തിരിക്കുകയാണ് സൗത്ത് ഈസ്റ്റ് റീജിയന്റേയും മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ് മൗത്തിന്റെയും നേതൃത്വം. രാവിലെ ഒന്‍പതു മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും . റീജിയണിലെ പതിനഞ്ച് അംഗ അസോസിയേഷനിലെ കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും

കായിക മേളയുടെ വിജയത്തിനായി യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, ദേശീയ ട്രഷറര്‍ ഷാജി തോമസ് എന്നിവര്‍ രക്ഷാധികാരികളായും റീജിയന്‍ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ചെയര്‍മാനും, മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്തിന്റെ പ്രസിഡന്റ് ഷാജി ഏലിയാസ് വൈസ് ചെയര്‍മാനും, റീജിയണല്‍ സെക്രട്ടറി ജോമോന്‍ കുന്നേല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്ററും, റീജിയന്‍ ജോയിസ്റ്റ് സെക്രട്ടറി ഡെനിസ് വറീത് ജനറല്‍ കണ്‍വീനറും, റീജിയന്‍ ജോയിന്റ് ട്രഷറര്‍ ജോസ് മത്തായി ഫൈനാന്‍സ് കണ്‍ട്രോളറായും, ഡോര്‍ സെറ്റ് കേരള കമ്മ്യൂണിറ്റി സ്ഥാപക സെക്രട്ടറി ഗിരീഷ് കൈപ്പള്ളി ഓഫീസ് അഡ്മിനിസ്‌ട്രേറ്ററായും ഉളള ശക്തമായ കമ്മറ്റി കായിക മേളയുടെ മികച്ച വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

345 Twyford Avenue PO2 8PEഎന്ന പോസ്റ്റല്‍ കോഡ് ഉപയോഗിച്ചാല്‍ മത്സരം നടക്കുന്ന വേദിയിലെ തന്നെ പാര്‍ക്കിംഗില്‍ എത്തിച്ചേരാം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.