എം.പി.പദ്മരാജ് (റീജിയണല്‍ സെക്രട്ടറി) : യുക്മയിലെ പ്രബല റീജിയണുകളില്‍ ഒന്നായ സൗത്ത് വെസ്റ്റ് റീജിയന്റെ നിര്‍വാഹക സമിതി യോഗം ആന്‍ഡോവറില്‍ നടന്നു. പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റീജിയണല്‍ കലാമേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ വാലിംഗ്‌ഫോര്‍ഡില്‍ ഒക്ടോബര്‍ 7 ന് നടക്കുന്ന റീജിയണല്‍ കലാമേളക്ക് റീജിയണിലെ കരുത്തരായ ‘ഓക്‌സ്മാസ്സും’, പുതുതായി യുക്മയിലേക്ക് കടന്നു വന്നിരിക്കുന്ന ‘ഒരുമ’യും ചേര്‍ന്ന് സംയുക്തമായി ആതിഥേയത്വം വഹിക്കും.
യുക്മ ദേശീയ കമ്മറ്റിയുടെ പ്രൈം ഇവന്റ് ആയ കേരളാ ബോട്ട് റേസിന് സൗത്ത് വെസ്റ്റ് റീജിയനില്‍ നിന്നും മൂന്ന് ടീമുകളെ പങ്കെടുപ്പിച്ചത് പ്രത്യേകം അഭിനന്ദനാര്‍ഹമാണെന്ന് യുക്മ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം അഭിപ്രായപ്പെട്ടു. യു ഗ്രാന്‍ഡ് പദ്ധതിയുടെ റീജിയണിലെ പുരോഗതി ദേശീയ കമ്മറ്റി അംഗം ഡോക്റ്റര്‍ ബിജു പെരിങ്ങത്തറ, റീജിയണല്‍ സെക്രട്ടറി എം.പി.പദ്മരാജ് എന്നിവര്‍ വിശദീകരിച്ചു. കമ്മറ്റിയില്‍ യുക്മ ടൂറിസം വൈസ് ചെയര്‍മാന്‍ ടിറ്റോ തോമസ്, റീജിയണല്‍ ഭാരവാഹികളായ ജിജി വിക്റ്റര്‍, കോശിയ ജോസ്, ജിജു യോവേല്‍, ജോ സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റീജിയണല്‍ കലാമേളയുടെ വിപുലമായ സംഘാടക സമിതിയും യോഗത്തില്‍ പ്രഖ്യാപിച്ചു. സംഘാടക സമിതിയുടെ വിശദമായ ലിസ്റ്റ് താഴെ കൊടുക്കുന്നു.
ChairmanVarughese Cherian
Vice ChairmanMr.Michele Kurain and Mr. Joji Sebastian
General ConvenorMr.Padmarajan
Appeal Committee Chair Man Mr.Suju Joseph
Appeal Committee Vice chairman Dr.Biju and Mr.Titto Thomas
Advisory Board ChairmanMr.Sajeesh Tom
Reception Team Convenor Mr Saji sethu
Welcome Team convenorsMr. Jiju Yoveal ,Mrs.Lovely Mathew , Mrs Bindhu Jose, Mr. Lalichen George Mr,Jayachadran,Mr.Raju Rapheal ,Mr.Jaison Kurian ,Mr.Thomas George, Mr.Thomas Chakkunni,Mrs.Shola John,Mrs.Smitha Basil,Mrs.Dali ajeesh Mrs.Dolly Raju, Mrs.Mercy Sajeesh Mrs.Silvy jose , Mrs. Juniya Regi,Mrs.Ivy Biby,Mr. Abin Jose and Mrs.Rekha Kurian
Finance cotnrollersMr.Jiji Victor and Mr.Jackson Joseph
Programme coordinatorsMr.Joe Xavier , Varughese Cherian and Mr.Koshiya Jose
RegetsrationMr.Anoj Cherian and Mr Biby Thomas
Back OfficeMR. Manoj Ramchadran , Mr.Suju Joseph,Mr.Manoj Venugopal,Mr.Padmaraj,Dr.Biju,Sajeesh Tom and Thomas John
Hospitaltiy Committee Mr.Vargese Philip, Mr.Raju Rapheal ,Mr. Prince Mathew,Mr.Vargese Paul,Mr.Siby Kurikose,Mr.Ajeesh Vasudevan, Mr. Shaju Varghese,Mr.Tomichhen , Mrs.Anna Siby, Mr. Shiju Panicker,Mr.Jaichadran, Mrs. Betty Thomas,Mr.Thomas John,Mr.Jayakrishnan,Mr.Samuel Varghese, and Mr.Reji Michael
കലാമേളയുടെ ആതിഥേയരായ ‘ഓക്‌സ്മാസി’ന്റെയും ‘ഒരുമ’യുടെയും ഭാരവാഹികളും പ്രവര്‍ത്തകരും റീജിയണല്‍ കമ്മറ്റി ഭാരവാഹികളും ചേര്‍ന്നുള്ള സംയുക്ത യോഗം സെപ്റ്റംബര്‍ പത്ത് ഞായറാഴ്ച വെനസ്ഫീല്‍ഡില്‍ വച്ച് നടത്തുവാനും യോഗം തീരുമാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല