സുജു ജോസഫ്: ഒക്ടോബര്‍ 31 ശനിയാഴ്ച് നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഗ്ലൊസ്റ്റെര്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കലാമേളക്ക് ഗ്ലൊസ്റ്റെറിലെ പ്രസിദ്ധമായ ക്രിപ്റ്റ് സ്‌കൂളാണ് ഇക്കുറി വേദിയാകുന്നത്. വിപുലമായ സൗകര്യങ്ങളുള്ള സ്‌കൂളില്‍ നാല് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന രജിസ്‌ട്രെഷന് ശേഷം ഗ്യുക്മ കുടുംബാംഗവും യുക്മ കലാമേലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന അലീഷമോള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് ഉത്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. . യുക്മ നാഷണല്‍ സെക്രെടറി ശ്രീ സജീഷ് ടോം കലാമേള 2015 ഉത്ഘാടനം ചെയ്യും.
കലാമേളയുടെ വിജയത്തിനായി കഴിഞ്ഞ മാസം ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പൂളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രസിഡന്റ് ശ്രീ സുജു ജോസഫ് ചെയര്‍മാനായും ഗ്ലോസ്‌റെര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ വൈസ് ചെയര്‍മാനും സെക്രെടറി ശ്രീ കെ എസ് ജോണ്‍സണ്‍ ജനറല്‍ കണ്‍വീനറും ട്രഷറര്‍ ശ്രീ എബിന്‍ ജോസ് ഫിനാന്‍സ് ചെയര്‍മാനുമായുള്ള കമ്മിറ്റിയില്‍ ഉപദേശക സമിതി ചെയര്‍മാനായി നാഷണല്‍ സെക്രെടറി ശ്രീ സജീഷ് ടോമും അപ്പീല്‍ കമ്മിറ്റി ചെയര്‍മാനായി നാഷണല്‍ എക്‌സിക്യുറ്റിവ് അംഗം ശ്രീ ടിറ്റോ തോമസും പ്രവര്‍ത്തിക്കുന്നു. പ്രോഗ്രാം കോര്‍ഡിനെറ്റര്‍മാരായി വൈസ് പ്രസിഡന്റ് ശ്രീ വര്‍ഗീസ് ചെറിയാനും ആര്ട്‌സ് കോര്‍ഡിനെറ്റര്‍ ശ്രീ ഷോബന്‍ ബാബുവും പ്രവര്‍ത്തിക്കുന്നു.
വന്‍ വിജയമായ സൗത്ത് വെസ്റ്റിന്റെ ആദ്യ കലാമേളക്ക് കിട്ടിയതിനെക്കാളും സ്വീകാര്യതയാണ് ഇക്കുറി വിവിധ അസോസിയേഷനുകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മത്സരാര്ത്ധികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന ആയിരിക്കും ഇക്കുറി ഉണ്ടാവുക എന്ന് ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ അറിയിച്ചു. മത്സരാര്‍ത്ധികള്‍ക്കും കാണികള്‍ക്കുമായി മികച്ച സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് കലാമേള കമ്മിറ്റി വൈസ് ചെയര്‍മാനും ഗ്ലോസ്‌റെര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റും കൂടിയായ ഡോ ബിജു പെരിങ്ങത്തറ അറിയിച്ചു. മിതമായ നിരക്കില്‍ നാടന്‍ ഭക്ഷണം മുഴുവന്‍ സമയവും ലഭ്യമാക്കുന്ന തരത്തിലാണ് സജ്ജീകരിച്ച്ചിട്ടുള്ളത്. വിശാലമായ കാര്‍ പാര്‍ക്കിങ്ങും മറ്റു സൗകര്യങ്ങളും സ്‌കൂളില്‍ ഏര്‌പ്പെടുത്തിയിട്ടുണ്ട്.
റീജിയണിലെ മുഴുവന്‍ അസ്സോസിയെഷനുകളുടെയും പിന്തുണയോടെ നടക്കുന്ന കലാമേളയില്‍ നാന്നൂറിലധികം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുമെന്ന് കരുതപ്പെടുന്നു. എല്ലാ കലാസ്വാദകരെയും ഒക്ടോബര്‍ 31നു ഗ്ലോസ്‌റെറിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ സെക്രെടരിയും കലാമേള ഫിനാന്‍സ് ചെയര്‍മാനുമായ ശ്രീ എബിന്‍ ജോസ് അറിയിച്ചു. ഉത്ഘാടന സമാപന സമ്മേളനങ്ങളിലായി വിവിധ യുക്മ ദേശീയ നേതാക്കള്‍ പങ്കെടുക്കുന്നതായിരിക്കും.
കലാമേള നടക്കുന്ന സ്‌കൂളിന്റെ വിലാസം:
The Crypt School, Podsmead, Gloucester, GL2 5AE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല